ADVERTISEMENT

ഐശ്വര്യത്തോടെയും സമാധാനത്തോടെ ഉള്ള ജീവിതം ഏതൊരു വ്യക്തിയുടെയും ആഗ്രഹമാണ് . അതിനു ധനികനെന്നോ ദരിദ്രനെന്നോ വ്യതാസമില്ല. മനസ്സാണ് എല്ലാം. മനസ്സിനെ നിയന്ത്രിച്ചു ചില ചിട്ടകൾ മുടങ്ങാതെ പാലിച്ചാൽ ജീവിതം പ്രകാശപൂരിതമാകും എന്ന കാര്യത്തിൽ തർക്കമില്ല.

ജീവിതത്തിൽ മുടങ്ങാതെ പാലിക്കേണ്ട ഒന്നാണ് ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്നു കർമങ്ങൾ ആരംഭിക്കുക എന്നത്. ബ്രാഹ്മമുഹൂര്‍ത്തം എന്നാല്‍ സ്രഷ്ടാവിന്‍റെ സമയം എന്നാണർഥം. നമുക്ക് നമ്മളെത്തന്നെ സൃഷ്ടിച്ചെടുക്കാനുള്ള സമയമാണിത്. രാവിലെ നിലവിളക്കു കൊളുത്തി പ്രാർഥന നടത്തുവാൻ പഴമക്കാർ പറയുന്നതും ഇതുകൊണ്ടാണ്. ആത്മീയ സാധനകള്‍, യോഗ , ശ്വസന വ്യായാമങ്ങൾ  എന്നിവ ഈ സമയത്ത് ശീലമാക്കുന്നത് അതീവ ഗുണപ്രദമാണ്.  

വ്യക്തി ശുചിത്വം പോലെ പ്രധാനമാണ് പരിസരശുചിത്വവും. വീടും പരിസരവും തൂത്തുവാരി തളിച്ച് ശുദ്ധിയാക്കിയ ശേഷം മുടങ്ങാതെ രാവിലെയും വൈകുന്നേരവും ചിട്ടയോടെ നിലവിളക്ക് തെളിയിക്കണം. ദീപം തെളിയിച്ചാൽ മാത്രം പോരാ, ഭക്തിയോടെ ഈശ്വര നാമം ജപിക്കുകയും വേണം. കുടുംബസമേതം നടത്തുന്ന നാമജപത്തിന് ഫലസിദ്ധിയേറെയാണ്. കൂടാതെ സന്ധ്യയ്ക്ക് അഷ്ടഗന്ധം, ദശാംഗം, ചന്ദനത്തിരി എന്നിവയിലേതെങ്കിലും പുകയ്ക്കുന്നത് അനുകൂല തരംഗം വർധിപ്പിക്കും.

മാസത്തിലൊരിക്കലോ ആഴ്ചയിലൊരിക്കലോ വ്രതം അനുഷ്ഠിക്കുക.  ശാരീരിക സ്ഥിതി അനുസരിച്ചു പൂർണ ഉപവാസമായോ ഒരിക്കലായോ വ്രതം അനുഷ്ഠിക്കാം.

ജീവിതത്തിലെ പ്രധാന സംഭവങ്ങൾ എപ്പോൾ, എങ്ങനെ?

ലളിതജീവിതം, വരുമാനത്തിന് അനുസരിച്ച് ദാനധർമങ്ങൾ പ്രധാനമായും അന്നദാനം, അകാരണമായ ദേഷ്യം കുറച്ച് സൗമ്യതയോടെ  കുടുംബ കലഹങ്ങൾ ഒഴിവാക്കുക, ഇല്ലായ്മയിൽ ദുഃഖിക്കാതെ ഉള്ളതിൽ സന്തോഷം കണ്ടെത്തുക എന്നിവയെല്ലാം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുക.

പണക്കാരനോ പാവപ്പെട്ടവനോ ആകട്ടെ , അലസത ഒഴിവാക്കി അധ്വാനിച്ച്‌  ജീവിക്കുന്നതിൽ ആനന്ദം കണ്ടെത്തുക. ഒന്നിനും സമയം തികയുന്നില്ല എന്ന് പരാതിപ്പെടാതെ അടുക്കളത്തോട്ടപരിപാലനമോ സന്നദ്ധപ്രവർത്തനമോ ഒക്കെ ജീവിതത്തിന്റെ ഭാഗമാക്കുക.

English Summary : How to Become Positive and Happy 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com