sections
MORE

വിനായക ചതുർഥി ഇങ്ങനെ അനുഷ്ഠിച്ചോളൂ , ഒരു വർഷക്കാലത്തേക്ക് ഐശ്വര്യം ഫലം

HIGHLIGHTS
  • സെപ്റ്റംബർ 10 വെള്ളിയാഴ്ചയാണ് വിനായകചതുർഥി വരുന്നത്.
  • വെള്ളിയാഴ്ചകൾ ഗണേശ ഭജനത്തിന് ഉത്തമവുമാണ്.
lord-ganesha-vinayaka
SHARE

ഹൈന്ദവവിശ്വാസപ്രകാരം ഏത് ശുഭകാര്യത്തിനും മുമ്പ് വിഘ്നനിവാരണത്തിനായി ഗണപതി പൂജ നടത്താറുണ്ട്. ഭഗവാൻ ഏറ്റവും പ്രസന്നനായിരിക്കുന്ന  പിറന്നാൾ ദിനത്തിൽ ചതുർഥി പൂജ നടത്തുന്നത് മംഗല്യ തടസം, വിദ്യാതടസം, സന്താനതടസം, ഗൃഹനിർമ്മാണ തടസം എന്നിങ്ങനെയുള്ള വിഘ്നങ്ങൾ ഒഴിവാക്കാൻ ഉത്തമമാണ്. 

ചിങ്ങത്തിലെ അമാവാസി   കഴിഞ്ഞു വരുന്ന ചതുർഥി അഥവാ വെളുത്തപക്ഷ ചതുർഥി ഗണപതിയുടെ ജന്മദിനമായ  വിനായകചതുർഥിയായി ആഘോഷിക്കപ്പെടുന്നു. ഈ വർഷം  സെപ്റ്റംബർ 10 വെള്ളിയാഴ്ചയാണ് വിനായകചതുർഥി വരുന്നത് . വെള്ളിയാഴ്ചകൾ ഗണേശഭജനത്തിന് അത്യുത്തമവുമാണ് . അന്നേദിവസം ഗണേശ പ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കുന്നത് സദ്‌ഫലം നൽകും എന്നാണ് വിശ്വാസം.  

ഈ സവിശേഷ  ദിനത്തിൽ  ഗണേശ പ്രതിഷ്ഠയുള്ള  ക്ഷേത്രത്തിൽ മുക്കുറ്റി, കറുക എന്നിവ കൊണ്ട് മാല, അർച്ചന, മോദകനേദ്യം, ഗണപതി ഹോമം എന്നിവ നടത്തിയാൽ സർവാഭീഷ്ടസിദ്ധിയാണ് ഫലം. വീടുകളിൽ മോദകം അഥവാ കൊഴുക്കട്ട ഉണ്ടാക്കി ഭക്ഷണപ്രിയനായ ഗണേശനെ ധ്യാനിച്ച് അടുപ്പിൽ സമർപ്പിച്ച ശേഷം കുടുംബാംഗങ്ങൾ ഒത്തൊരുമിച്ചിരുന്ന് കഴിക്കുന്നത് കുടുംബൈശ്യര്യവർധനവിന് കാരണമാകും.  ഗണപതിയുടെ ആയിരത്തെട്ട് ഭാവങ്ങളെ വർണിക്കുന്ന ‘ഗണേശ സഹസ്രനാമം’ ഭക്തിയോടെ പാരായണം ചെയ്യുന്നത് അത്യുത്തമം. അന്നേദിവസം ഗണനാഥനായ ഗണപതി ഭഗവാന് പ്രാധാന്യം നൽകികൊണ്ട് ചെയ്യുന്ന എല്ലാ പ്രവൃത്തിയും ഫലപ്രാപ്തിയിലെത്തും എന്നാണ് വിശ്വാസം.

ചതുർഥി വ്രതം അനുഷ്ഠിക്കേണ്ടതെങ്ങനെ?

ഈ വ്രതം അനുഷ്ഠിച്ചാൽ അടുത്ത വിനായക ചതുര്‍ഥി വരെയുള്ള ഒരു വര്‍ഷക്കാലം ഗണേശപ്രീതിയിലൂടെ സർവ വിഘ്‌നങ്ങൾ നീങ്ങി ഉദ്ദിഷ്ട കാര്യലബ്‌ധിയുണ്ടാവുമെന്നാണ് വിശ്വാസം. ചതുർഥിദിനത്തിൽ സൂര്യോദയം മുതൽ അസ്തമയം വരെയാണ് വ്രതം അനുഷ്ഠിക്കേണ്ടത്.  പൂർണ ഉപവാസം നന്ന്. അതിനു  സാധിക്കാത്തവർ പാലും പഴങ്ങളും മാത്രം ഭക്ഷണത്തിൽ ഉൾപ്പെടുത്തി വ്രതം അനുഷ്ഠിക്കാവുന്നതാണ്. എണ്ണതേച്ചു കുളി, പകലുറക്കം എന്നിവ പാടില്ല . 

ശരീരശുദ്ധി വരുത്തി നിലവിളക്കു തെളിയിച്ചു ഗണപതി ഗായത്രികൾ ഭക്തിയോടെ ജപിക്കണം. കിഴക്കോട്ടു തിരിഞ്ഞാവണം  ജപം. 108  തവ ജപിക്കുന്നതാണ് ഏറ്റവും ഉത്തമമെങ്കിലും കുറഞ്ഞത് 10 തവണയെങ്കിലും ജപിക്കാൻ ശ്രമിക്കുക. സാധിക്കുമെങ്കിൽ ഗണേശ ക്ഷേത്ര ദർശനം നടത്തി അവനവനാൽ കഴിയുന്ന വഴിപാടുകൾ സമർപ്പിക്കുക. ദിനം മുഴുവൻ ഗണേശസമരണയോടെ കഴിച്ചുകൂട്ടുന്നത് അത്യുത്തമം. കഴിയാവുന്നത്ര തവണ മൂലമന്ത്രമായ 'ഓം ഗം ഗണപതയേ നമഃ' ജപിക്കുക. തുളസീ തീർഥമോ ക്ഷേത്രത്തിലെ തീർഥമോ സേവിച്ചു പാരണ വിടാം. 

ഉദിഷ്ഠ കാര്യസിദ്ധിക്കായി ജപിക്കേണ്ട ഗണപതി ഗായത്രി   

'ഓം ഏക ദന്തായ വിദ് മഹേ വക്ര തുണ്ഡായ ധീമഹി 

തന്നോ ദന്തിഃ പ്രചോദയാത് '


വിഘ്‌നനിവാരണത്തിനായി ജപിക്കേണ്ട ഗണപതി ഗായത്രി   

'ഓം ലംബോദരായ വിദ് മഹേ വക്ര തുണ്ഡായ ധീമഹി

തന്നോ ദന്തിഃ പ്രചോദയാത്'

English Summary : Significance of Vinayaka Chathurthi Vratham

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA