sections
MORE

നവരാത്രിപുണ്യം ; ദേവിയെ മാതൃസ്വരൂപിണിയായി സങ്കൽപിക്കുന്നതിനു പിന്നിൽ

HIGHLIGHTS
  • ശരത്കാല നവരാത്രിയുടെ പുണ്യനാളുകൾക്ക് ഇന്നു തുടക്കം
goddess-devi
SHARE

ശരത്കാല നവരാത്രിയുടെ പുണ്യനാളുകൾക്ക് ഇന്നു തുടക്കം. ഇതു ദേവീ ആരാധനയുടെ നാളുകൾ. ഈ ദിവസങ്ങളിൽ ദേവീഭാഗവതത്തിലെയും ദേവീമാഹാത്മ്യത്തിലെയും കഥകളുമായി നവരാത്രിപുണ്യം.

പ്രപഞ്ചത്തിന്റെ അമ്മ...

കുഞ്ഞുപൂമൊട്ട് മെല്ലെമെല്ലെ വിരിഞ്ഞ് സൗന്ദര്യം ചാലിച്ച പൂവ് ആകുന്നു. തളിർനാമ്പിനെ തഴുകിയുറക്കാൻ എങ്ങുനിന്നോ കുളിർകാറ്റ് എത്തുന്നു. സർവംസഹയായ ഈ ഭൂമി സ്വയം തിരിഞ്ഞ് വേഗക്കണക്കിൽ ഒരു നിമിഷാർധം പോലും തെറ്റിക്കാതെ സ്വന്തം പാതയിലൂടെ ഓടിക്കൊണ്ടേയിരിക്കുന്നു. ഇതിനെല്ലാം നമുക്ക് വിശദീകരണങ്ങളുണ്ട്. പക്ഷേ, പാടിപ്പതിഞ്ഞ ആ വിശദീകരണങ്ങൾക്കുമപ്പുറം പ്രപഞ്ചത്തിലെ ഓരോ ചലനത്തിലുമുണ്ട് കാണാത്തൊരു ശക്തിയുടെ ചൈതന്യം. പ്രപഞ്ചത്തിന്റെ നിലനിൽപിനു തന്നെ കാരണമായ ആ ശക്തിചൈതന്യമാണ് ദേവി. അതുകൊണ്ടുതന്നെയാണ് ആ ദേവിയെ 'താം സർവവിശ്വജനനീം മനസാ സ്മരാമി' എന്നു ദേവീഭാഗവതത്തിൽ പ്രാർഥിക്കുന്നത്. 'പ്രപഞ്ചത്തിന്റെ മുഴുവൻ അമ്മയായ ദേവിയെ മനസ്സിൽ സ്മരിക്കുന്നു' എന്ന്.

'ജഗത: പിതരൗ വന്ദേ പാർവതീപരമേശ്വരൗ' എന്നു കാളിദാസൻ തന്റെ കവിഭാവനയിലൂടെ നമുക്കു കാണിച്ചുതന്നതും ജഗത്തിന്റെ മാതാപിതാക്കളെയാണ്.

പ്രപഞ്ചമാതാവിന്റെ അതേ ശക്തിചൈതന്യത്തെത്തന്നെയാണ് വിവിധ ദേവീഭാവങ്ങളിൽ നാം ആരാധിക്കുന്നത്.

English Summary : Navaratri Punyam Column 01 by Raveendran Kalarikkal 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA