sections
MORE

നവരാത്രിപുണ്യം ; ശക്തി തന്നെ ദേവി

HIGHLIGHTS
  • ദേവീപൂജ എന്നാൽ നമ്മളിലുള്ള ശക്തിയെ ഉണർത്തൽ തന്നെ
devi-pooja-navaratri
SHARE

ദേവി എന്നാൽ ശക്തി തന്നെ. നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലുള്ള, നമ്മെ നാമാക്കുന്ന ശക്തി.

പ്രപഞ്ചത്തിലെ ഓരോ തുടിപ്പിനും കാരണമായ ആ വലിയ ശക്തിയുടെ ചെറിയ രൂപമാണ് നമ്മുടെയും ഉള്ളിൽ തുടിക്കുന്നതെന്നു ദേവീഭാഗവതം പറയുന്നു: 

'യാ സർവഭൂതവിഷയേ കില ശക്തിരൂപാ

 താം സർവഭൂതജനനീം ശരണം ഗതോസ്മി...' എന്ന്. 

നമ്മുടെ ഉള്ളിലുള്ള ശക്തിയെ ഉണർത്താതെ, ആരാധിക്കാതെ ഒരടി പോലും മുന്നോട്ടു നീങ്ങുക അസാധ്യം. അതുകൊണ്ടാണ് ശങ്കരാചാര്യർ സൗന്ദര്യലഹരിയിൽ ഇങ്ങനെ പാടിയത്: 

'ശിവ: ശക്ത്യാ യുക്തോ യദി ഭവതി ശക്ത: പ്രഭവിതും

ന ചേദേവം ദേവോ ന ഖലു കുശല: സ്പന്ദിതുമപി'.

'ശക്തി കൂടെയില്ലെങ്കിൽ സാക്ഷാൽ ഈശ്വരനാണെങ്കിലും ഒന്ന് ഇളകാൻ പോലും കഴിയില്ല' എന്ന്.  

അതുകൊണ്ട്, ദേവീപൂജ എന്നാൽ നമ്മളിലുള്ള ശക്തിയെ ഉണർത്തൽ തന്നെ.

English Summary : Navaratri Punyam Column 02 by Raveendran Kalarikkal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA