sections
MORE

നവരാത്രി പുണ്യം; ദേവിയാണ്, ഓരോ കുട്ടിയും...

HIGHLIGHTS
  • പെൺകുട്ടികൾ ദേവിമാരാണെന്ന സങ്കൽപം ഇന്നേറെ പ്രസക്തമാണ്
goddess-saraswathi-photo-credit-b-creativezz
Photo Credit : B Creativezz / Shutterstock.com
SHARE

നവരാത്രി നാളുകളിലെ ദേവീപൂജയിൽ പ്രധാനമാണു കുമാരീപൂജ. ഓരോ പെൺകുട്ടിയും ആദിപരാശക്തിയുടെ ദേവീഭാവമാണെന്ന സങ്കൽപമാണ് കുമാരീപൂജയുടെ അടിസ്ഥാനം. പത്തു വയസ്സു വരെയുള്ള പെൺകുട്ടികളെയാണ് ദേവി എന്നു സങ്കൽപിച്ച് ആരാധിക്കുന്നത്. 

'കുമാരീ പൂജിതാ കുര്യാദ്

ദു:ഖദാരിദ്ര്യനാശനം

ശത്രുക്ഷയം ധനായുഷ്യം

ബലവൃദ്ധിം കരോതി വൈ' എന്നു ദേവീഭാഗവതം. 

'പെൺകുട്ടിയെ പൂജിച്ചാൽ ദേവി സംപ്രീതയാകും, അതിലൂടെ ദു:ഖം, ദാരിദ്ര്യം എന്നിവ നശിക്കും, ശത്രുക്കൾ ഇല്ലാതാകും, സമ്പത്തും ആയുസ്സും ബലവും വർധിക്കും' എന്നാണു ദേവീഭാഗവതത്തിൽ പറയുന്നത്. 

പെൺകുട്ടികൾ ദേവിമാരാണെന്ന സങ്കൽപം ഇന്നേറെ പ്രസക്തമാണ്. പെൺകുട്ടികളെ ദുരിതത്തിന്റെ ഇരകളാക്കുന്ന ഇന്നത്തെ കാലത്തിനുള്ള മുന്നറിയിപ്പുമാണത്.

English Summary : Navaratri Punyam Column 03 by Raveendran Kalarikkal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA