sections
MORE

നവരാത്രി പുണ്യം ; സ്ത്രീ എന്ന ശക്തി

HIGHLIGHTS
  • സ്ത്രീ എന്ന ശക്തിയെക്കുറിച്ച് മഹിഷാസുരന് അറിയില്ലായിരുന്നു
goddess-durga-photo-credit-ninassarts-com
SHARE

പണ്ട്, അഹങ്കാരം മൂത്ത മഹിഷാസുരൻ അതികഠിനമായ തപസ്സു ചെയ്തു ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തി. 

'എനിക്ക് മരണം ഉണ്ടാകരുത്' എന്നാണു മഹിഷാസുരൻ ബ്രഹ്മാവിനോട് വരം ചോദിച്ചത്. 'അങ്ങനെ പറ്റില്ലെ'ന്നു ബ്രഹ്മാവ് പറഞ്ഞപ്പോൾ മഹിഷാസുരൻ അടവൊന്നു മാറ്റി. 'എന്റെ മരണം സ്ത്രീയിൽ നിന്നാകണം' എന്ന വരം ചോദിച്ചു. 

'തസ്മാന്മേ മരണം നൂനം

കാമിന്യാ: കുരു പത്മജ' എന്നു ദേവീഭാഗവതം.

'അങ്ങനെയാകട്ടെ' എന്നു ബ്രഹ്മാവ് വരം നൽകുകയും ചെയ്തു.

'അതിശക്തനായ തന്നെ ഒരു സ്ത്രീക്കും വധിക്കാൻ കഴിയില്ല. സ്ത്രീകൾ അബലകളാണല്ലോ' എന്നായിരുന്നു മഹിഷാസുരന്റെ ചിന്ത. 

സ്ത്രീ എന്ന ശക്തിയെക്കുറിച്ച് മഹിഷാസുരന് അറിയില്ലായിരുന്നു. ആദിപരാശക്തിയുടെ ദേവീഭാവത്തിനു മുന്നിൽ അഹങ്കാരത്തിന്റെ ആ അസുരരൂപം എന്നെന്നേക്കുമായി ഇല്ലാതാകുകയും ചെയ്തു. 

സ്ത്രീ എന്ന ശക്തിയെ തിരിച്ചറിയാത്ത മഹിഷാസുരന്മാർ നിറഞ്ഞാടുന്ന ഇന്നത്തെ ലോകത്തും ഏറെ പ്രസക്തമാണു ദേവിയുടെ കഥ.

English Summary : Navaratri Punyam Column 04 by Raveendran Kalarikkal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA