sections
MORE

ദുരിതങ്ങളെ അഗ്നിയിൽ എരിക്കുന്ന ദുര്‍ഗാസൂക്തം

HIGHLIGHTS
  • ത്രിഷ്ടുപ്പ്‌ മന്ത്രം ദിവസവും ജപിച്ചാൽ സർവദോഷശമനം ആണു ഫലം
durga-devi
SHARE

ദുരിതങ്ങൾ ഇല്ലാത്ത മനുഷ്യരില്ല. മുജ്ജന്മാർജിത പ്രാരബ്ധദുഃഖം , ഇഹ ജന്മാർജിതമായ പ്രാപഞ്ചിക ദുഃഖം, അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ഹിംസകൾ മൂലമുള്ള സംസാര ദുഃഖം ഇവയെല്ലാം കൂടിച്ചേരുന്നതാണ് ദുരിതങ്ങൾ. ഇവ മൂലം ജീവിതം ഒരടി പോലും മുന്നോട്ടു നീങ്ങാനാവാതെ വന്നാൽ ജഗന്മാതാവായ ദുർഗയെ ശരണം പ്രാപിക്കുക . ദുർഗാസൂക്തത്തെ അഭയം പ്രാപിക്കുക.

അഞ്ച് സൂക്തങ്ങൾ  അടങ്ങിയിരിക്കുന്ന ഇതിലെ ആദ്യസൂക്തം  'ത്രിഷ്ടുപ്പ്‌'   എന്ന് അറിയപ്പെടുന്നു .

ത്രിഷ്ടുപ്പ്‌ മന്ത്രം ദിവസവും ജപിച്ചാൽ സർവദോഷശമനം ആണു ഫലം. സന്താനദുരിതം, സാമ്പത്തികക്ലേശ ദുരിതം, ശത്രുദുരിതം, രോഗദുരിതം തുടങ്ങിയവയ്ക്ക് ശാശ്വത പരിഹാരമാകും .ദുരിതത്തെ അഗ്നിയിൽ എരിക്കണമേ എന്ന പ്രാർഥനയാണിത്.

ദേവീക്ഷേത്രത്തിൽ ഈ സൂക്തത്താൽ വിളക്കിലെ അഞ്ചു തിരികൾ തെളിക്കുന്നതും ദുർഗാസൂക്തത്താൽ പുഷ്പാഞ്ജലി നടത്തുന്നതും ശ്രേയസ്കരമാണ് .

രണ്ടാമത്തെ സൂക്തത്തിലെ 'ദുര്‍ഗാം ദേവീം ശരണമഹം പ്രപദ്യേ'   എന്ന ഭാഗം മാത്രം നിത്യേന 108 തവണ ജപിക്കുന്നതും ദുരിതത്തെ അകറ്റും.

ദുര്‍ഗാസൂക്തം (പഞ്ചദുര്‍ഗാമന്ത്രം)


ഓം ജാതവേദസേ സുനവാമ

സോമമരാതീയതോ നിദഹാതി വേദ:

സന: പര്‍ഷദതി ദുർഗാണി

വിശ്വാ നാവേവ സിന്ധും ദുരിതാത്യഗ്നി:


താമഗ്നിവര്‍ണാം തപസാ ജ്വലന്തീം

വൈരോചനീം കര്‍മഫലേഷു ജുഷ്ടാം

ദുര്‍ഗാം ദേവീം ശരണമഹം പ്രപദ്യേ

സുത-രസിത-രസേ നമ:


അഗ്നേ ത്വം പാരയാ നവ്യോ അസ്മാന്‍

സ്വസ്തിഭിരതി ദുര്‍ഗാണി വിശ്വാ

പൂശ്ച പൃഥ്വി ബഹുലാ ന

ഉര്‍വീ ഭവാ തോകായ തനയായ ശം യോ:


വിശ്വാനീ നോ ദുര്‍ഗഹാ ജാതവേദസ്സിന്ധും

ന നാവാ ദുരിതാതിപര്‍ഷി

അഗ്നേ അത്രിവന്മനസ്സാ ഗൃണാനോസ്മാകം

ബോധ്യവിതാ തന്തൃനാം


പൃതനാജിതം സഹമാനമുഗ്രമഗ്നിം

ഹുവേമ പരമാത് സധസ്ഥാത്

സന: പര്‍ഷദതി ദുര്‍ഗാണി വിശ്വാക്ഷാമദ്ദേവോ

അതി ദുരിതാത്യഗ്നി.


ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

English Summary : Importance of Durga Suktam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA