sections
MORE

നവരാത്രിപുണ്യം ; പ്രകൃതി തന്നെ ദേവി!

HIGHLIGHTS
  • പ്രകൃതി എന്ന ദേവിയെ ആരാധിക്കണം എന്ന സങ്കൽപം ഇന്നേറെ പ്രസക്തം
Goddess-Durga-Photo-Credit-AstroVed.com
Photo Credit : AstroVed.com / Shutterstock.com
SHARE

ദേവിയെന്നു പറയുന്നത് യഥാർഥത്തിൽ ആരാണ്? പണ്ട് സാക്ഷാൽ നാരദമഹർഷി തന്നെ ഇങ്ങനെയൊരു ചോദ്യമുന്നയിച്ചു.

ആ ചോദ്യത്തിനു ദേവീഭാഗവതം നൽകുന്ന ഉത്തരം ഇങ്ങനെ:

'ഗണേശജനനീ ദുർഗാ

രാധാ ലക്ഷ്മീ: സരസ്വതീ

സാവിത്രീ ച സൃഷ്ടിവിധൗ

പ്രകൃതി: പഞ്ചധാ സ്മൃതാ'.

'ദുർഗയെന്നും രാധയെന്നും ലക്ഷ്മിയെന്നും സരസ്വതിയെന്നും സാവിത്രിയെന്നുമൊക്കെ നമ്മൾ പറയുന്ന ദേവി ഈ പ്രകൃതി തന്നെയാണ്' എന്നർഥം.

പ്രകൃതി തന്നെയാണു ദേവി എന്ന ഉദാത്തമായ സങ്കൽപമാണ് പുരാണങ്ങൾ അവതരിപ്പിക്കുന്നത്. 

'മൂലപ്രകൃതിരവ്യക്താ...' എന്ന് ബ്രഹ്മാണ്ഡപുരാണത്തിന്റെ ഭാഗമായ ലളിതാസഹസ്രനാമത്തിലും പറയുന്നു- ദേവി മൂലപ്രകൃതിയാണെന്ന്. ശ്രീലക്ഷ്മീ അഷ്ടോത്തരശത നാമാവലി ആരംഭിക്കുന്നതു തന്നെ 'ഓം പ്രകൃത്യൈ നമഃ:' എന്ന മന്ത്രത്തോടെയാണ്. 

പ്രകൃതി എന്ന വാക്ക് തത്വചിന്താപരമായ അർഥത്തിലാണു പുരാണങ്ങളിൽ പ്രയോഗിക്കുന്നതെങ്കിലും നമ്മുടെ മുന്നിൽ കാണുന്ന ഈ പ്രകൃതി തന്നെയാണ് അതിന്റെ പ്രകടമായ രൂപം. ഏതായാലും, പ്രകൃതി എന്ന ദേവിയെ ആരാധിക്കണം എന്ന സങ്കൽപം ഇന്നേറെ പ്രസക്തം.

English Summary : Navaratri Punyam Column 05 by Raveendran Kalarikkal 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA