sections
MORE

ഭൂമി ദേവി; ഗംഗയും തുളസിയും ദേവി!

HIGHLIGHTS
  • പ്രപഞ്ചവും പ്രകൃതിയുമൊക്കെയാണു ദേവി
devi-photo-credit-Guru-Ji-Creation
SHARE

നമ്മെ നിലനിർത്തുന്ന ഈ ഭൂമിയെ ദേവിയായി സങ്കൽപിച്ചു, പുരാണങ്ങളിലെ മഹർഷിമാർ. 

പ്രപഞ്ചവും പ്രകൃതിയുമൊക്കെയാണു ദേവി എന്നു പറഞ്ഞ ദേവീഭാഗവതം തന്നെ പറയുന്നു, ഈ ഭൂമിയും ദേവിയാണെന്ന്. ഭൂമിയെ ആരാധിക്കുക എന്നത് ഏറ്റവും മഹത്തായ ദേവീപൂജയാണെന്നും ദേവീഭാഗവതത്തിൽ പറയുന്നു:

'അശ്വമേധശതം പുണ്യം

ലഭതേ നാത്ര സംശയ:

ഭൂമിദേവ്യാ: മഹാസ്തോത്രം

സർവകല്യാണകാരകം.'

'ഭൂമിദേവിയെ പൂജിച്ചാൽ നൂറ് അശ്വമേധയാഗത്തിന്റെ പുണ്യഫലം കിട്ടുമെന്ന കാര്യത്തിൽ സംശയമില്ല. ഭൂമിദേവിയെ സ്തുതിക്കുന്നതു തന്നെ മംഗളകരമാണ്' എന്നാണു ദേവീഭാഗവതത്തിലെ ഈ വരികളുടെ സാരം. 

ഈ ഭൂമിയിലെ പുഴകളെയും ചെടികളെയും പോലും ദേവിമാരായി ആരാധിച്ചു. ഗംഗയെന്ന നദി ശിവപ്രിയയായ ഗംഗാദേവിയാണ്, തുളസിയെന്ന ചെടി വിഷ്ണുപ്രിയയായ തുളസീദേവിയാണ്. 

ഭൂമിയും ഇവിടത്തെ നദികളും ചെടികളുമൊക്കെ ദേവിയാണെന്ന സങ്കൽപം ആധുനിക ലോകത്തിനുമൊരു പാഠമാണ്.

English Summary : Navaratri Punyam Column 06 by Raveendran Kalarikkal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA