sections
MORE

സ്ത്രീശക്തിയുടെ ആഘോഷം നവരാത്രി

HIGHLIGHTS
  • ദേവീയുടെ സാത്വിക രാജസ താമസ ഭാവങ്ങളെ നവരാത്രിയിൽ ആരാധിക്കുന്നു
goddess-devi
SHARE

പ്രകൃതി ആരാധനയുടെ ആഘോഷമാണ് നവരാത്രി. ആരാധനവിധികളിൽ പ്രകൃതിയുടെ പ്രതീകമായാണ് സ്ത്രീരൂപത്തിലുള്ള ദേവീആരാധന കൽപിക്കപ്പെടുന്നത്. വളരെ പൗരാണികമായ അനുഷ്ഠാനമാണിത്. ശിവശക്തി സംയോഗത്തിന്റെ പ്രകൃതി പുരുഷ സംയോഗത്തിന്റെ പ്രതീകം. നമ്മുടെ പൂർവികരായ ആചാര്യൻമാർ ശക്തി ആരാധനയ്ക്ക് കൽപിച്ചിരിക്കുന്ന പ്രാധാന്യം ഭാരതമൊട്ടാകെ നിറയുന്ന ശക്തിപീഠങ്ങളെയും ക്ഷേത്രങ്ങളെയും കണ്ട് നമുക്കു മനസ്സിലാക്കാം.

ദേവീയുടെ സാത്വിക രാജസ താമസ ഭാവങ്ങളെ നവരാത്രിയിൽ ആരാധിക്കുന്നു.  ദുർഗാഷ്ടമിക്ക് ദുർഗയായും മഹാനവമിക്കു കാളിയായും വിജയദശമിക്കു സരസ്വതിയായും ദേശവ്യത്യാസങ്ങൾ പ്രകാരം പൂജിക്കപ്പെടുന്നു. ശൈലപുത്ര, ബ്രഹ്മചാരിണി, ചന്ദ്രഘണ്ടാ, കുശ്മാണ്ഡ, സ്കന്ദമാത, കാർത്യായനി, കാളരാത്രി, മഹാഗൗരി, സിദ്ധിധാത്രി, എന്നിങ്ങനെ ദേവിയെ 9 ഭാവങ്ങളിൽ നവരാത്രിയുടെ 9 ദിനങ്ങളിൽ പൂജിക്കുന്നു.

കേരളത്തിൽ പൊതുവേ  കലയുടെയും വിദ്യയുടെയും മൂർത്തിയായ സരസ്വതീ സങ്കൽപത്തിലാണ് ആരാധന.  അഷ്ടമിനാളിൽ സന്ധ്യക്കു പൂജ വയ്ക്കുന്നു. മൂന്നു ദിവസങ്ങളിൽ വിശേഷ പൂജകൾ നടത്തും. വിജയദശമി നാളിൽ കലകളിലും  വിദ്യയിലും  കർമ മേഖലകളിലും  ദേവിപ്രാർഥനയോടെ തുടക്കും കുറിക്കും. കൊച്ചുകുട്ടികൾക്ക് ആദ്യക്ഷരം കുറിക്കുന്നതും ഈ മുഹുർത്തത്തിലാണ്.

സംഹാരമൂർത്തിയായ ഭദ്രകാളിയായും ധൈര്യത്തിന്റെ പ്രതീകമായ ദുർഗയായും മലയാളികൾ ദേവിയെ പ്രാർഥിക്കുന്നു. ഓരോ സ്ത്രീയിലും നിറഞ്ഞു നിൽക്കുന്ന വിദ്യ, കലാനൈപുണ്യം, സൗന്ദര്യം, ധീരത, സമ്പത്സമൃദ്ധി, കാര്യക്ഷമത, ക്ഷമ, എന്നിവയുടെയെല്ലാം ആരാധനയാണ് പ്രാർഥനയാണ് ആഘോഷമാണ് നവരാത്രിയുടെ തത്വം അഥവാ സന്ദേശം.

(തയാറാക്കിയത് – ശശിശേഖർ)

English Summary : Significance of Navaratri by Puthumana Manu Namboothiri 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA