sections
MORE

പൂജവയ്പ്, വിദ്യാരംഭം ; അറിയേണ്ടതെല്ലാം

HIGHLIGHTS
  • അഷ്ടമി തിഥി വരുന്ന സമയത്താണ് പൂജ വയ്‌ക്കേണ്ടത്
navaratri-pooja-veppu-and-vidyarambham
SHARE

ശരത്  നവരാത്രിയിലെ പ്രധാന ചടങ്ങുകളിലൊന്നാണ് പൂജവെയ്പ്പ് . ഗ്രന്ഥങ്ങൾ , പഠനോപകരണങ്ങൾ എന്നിവ ശ്രീദേവിക്കുമുന്നിൽ സമർപ്പിച്ചു പൂജിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് . വിദ്യാർഥികൾക്കും മുതിർന്നവർക്കും സരസ്വതീ സങ്കൽപ്പത്തിൽ പൂജവെയ്പ്പു നടത്താവുന്നതാണ് . ശരത് നവരാത്രിയിൽ അസ്തമയത്തിന്  അഷ്ടമി തിഥി വരുന്ന സമയത്താണ് പൂജ വയ്‌ക്കേണ്ടത്. 

അന്ന്  വൈകുന്നേരത്തോടെ തൊഴിലാളികളും കരകൗശലപണിക്കാരും ഉദ്യോഗസ്ഥരുമെല്ലാം അവരവരുടെ തൊഴിലുപകരണങ്ങളും  പൂജയ്ക്കു വേണ്ടി സമര്‍പ്പിക്കണം.  

സ്വന്തം വീട്ടിലോ ക്ഷേത്രങ്ങളിലോ പൂജ വയ്ക്കാം.  വീട്ടിലാണെങ്കിൽ ശുദ്ധിയുള്ള സ്ഥലത്തോ പൂജാമുറിയുള്ളവർ അവിടെയോ പരമാവധി  ശരീര , മനഃ ശുദ്ധിയോടെ പൂജ വയ്ക്കണം.

നവമി ദിവസം അടച്ചുപൂജയാണ്. ഇന്ദ്രിയങ്ങളെ പുറത്തുനിന്നും അകത്തേക്ക് പിന്‍വലിച്ച് ഇരിക്കുന്നതാണ്  അടച്ചുപൂജ. ആ സമയത്ത് എല്ലാ ഇന്ദ്രിയങ്ങളും ഒന്നിൽ കേന്ദ്രീകരിച്ച്  നമ്മെ ദേവിയുമായി താദാദ്മ്യത്തിൽ എത്തിക്കുവാൻ ശ്രമിക്കണം. നവരാത്രിയിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങും ഇതുതന്നെയാണ് . 

അതിന് ദുഷിച്ച കാര്യങ്ങൾ  കാണാതിരിക്കുക, കേള്‍ക്കാതിരിക്കുക, പറയാതിരിക്കുക. അങ്ങനെ ചെയ്യുമ്പോള് ഇന്ദ്രിയങ്ങൾ  പരിശുദ്ധമാകും. ഈശ്വരപ്രാപ്തിക്ക് സന്നദ്ധമാകും. ചീത്തവാക്കുകൾ  കൊണ്ട് മറ്റുള്ളവരെ വേദനിപ്പിക്കില്ലെന്ന് തീരുമാനിക്കണം.  രൂക്ഷമായ, തീക്ഷ്ണമായ ആഹാരങ്ങൾ  ഒഴിവാക്കണം. ആഹാരം പാഴാക്കാതിരിക്കുക. ശുചിത്വം പാലിക്കുക എന്നിവയും  വേണം . മഹാനവമിയിലെ അടച്ചു പൂജയുടെ ആന്തരാർഥവും ഇതുതന്നെ . 

മഹാനവമിയിലെ അടച്ചുപൂജയിൽ നിന്ന് ജ്ഞാനത്തിന്റെയും പ്രകാശത്തിന്റെയും വിജയത്തിലേയ്ക്ക് തുറക്കുന്ന  ദിനമാണ്  വിജയദശമി .ഒമ്പതു രാത്രിയിലെ കഠിന വ്രതത്താൽ ശുദ്ധീകരിക്കപ്പെട്ട മനസ്സും ശരീരവുമായി ജ്ഞാനസമുദ്രത്തിൽ  നീന്തിത്തുടിക്കുവാനുള്ള പുറപ്പെടലാണ് വിജയദശമി .

2021 ൽ  നവരാത്രിക്കാലത്ത് മധ്യകേരളത്തിൽ  അഷ്ടമി തിഥി ആരംഭിക്കുന്നത്  ഒക്ടോബർ 12  (കൊല്ലവർഷം 1197  കന്നി 26 )  ചൊവ്വാഴ്ച രാത്രി 09.48 നാണ് .  13 ന്  രാത്രി 08.54  അഷ്ടമി വരെ അഷ്ടമിയുണ്ട്. അസ്തമയത്തിന്  അഷ്ടമി ബന്ധമുള്ളതിനാൽ  പൂജ വയ്‌ക്കേണ്ടത്  ഒക്ടോബർ 13  ബുധനാഴ്ച വൈകുന്നേരമാണ് . വിദേശരാജ്യങ്ങളിൽ ഉദയാസ്തമനങ്ങളിൽ വ്യത്യാസം വരാം എങ്കിലും അതാത് രാജ്യങ്ങളിൽ ഒക്ടോബർ 13  ബുധനാഴ്ച വൈകിട്ട് 05.40 മുതൽ 45 മിനിറ്റിനുള്ളിൽ പൂജ വയ്ക്കാം . അപ്പോൾ മുതൽ  വിജയദശമി വരെ ഒരു വിധ അധ്യയനവും പാടില്ല .  ഉദയത്തിന്  ദശമി ബന്ധം വരുന്ന ഒക്ടോബർ 15 ന് വെള്ളിയാഴ്ചയാണ്  വിജയദശമിയായി ആചരിക്കേണ്ടത് . അന്നാണ് വിദ്യാരംഭവും പൂജയെടുക്കലും.

English Summary : Muhurtham for Pooja Veppu and Vidyarambham

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA