sections
MORE

നവരാത്രി മാഹാത്മ്യം ; സ്ത്രീത്വത്തിന്റെ ദേവീശക്തി

HIGHLIGHTS
  • ഉത്തമസ്ത്രീത്വത്തിന്റെ ആ ശക്തിയെ ആരാധിക്കൽ തന്നെ ദേവീപൂജ
Goddess-durga-devi
SHARE

മഹാലക്ഷ്മിയുടെ അവതാരരൂപമായിരുന്നു രാമായണത്തിലെ സീതാദേവി. 'തട്ടിക്കൊണ്ടുവന്നിട്ടും രാവണൻ സീതയെ കാമേച്ഛയോടെ തൊട്ടില്ല, അയാൾ എത്ര മാന്യൻ' എന്നു പറയുന്ന രാവണപക്ഷപാതികൾ ഏറെയുണ്ട്. പക്ഷേ, എന്തുകൊണ്ട് രാവണൻ സീതാദേവിയെ കാമേച്ഛയോടെ തൊട്ടില്ല എന്ന ചോദ്യത്തിന് ഉത്തരം പുരാണങ്ങളിൽ ഉണ്ട്- 'സ്ത്രീയുടെ ശക്തി' എന്നതുതന്നെ ആ ഉത്തരം.

ഗന്ധമാദനപർവതത്തിൽ കറങ്ങുകയായിരുന്ന രാവണൻ അവിടെ ഒറ്റയ്ക്കു തപസ്സു ചെയ്യുകയായിരുന്ന വേദവതി എന്ന സുന്ദരിയെ കണ്ടു മോഹിച്ചു. കയ്യിൽ കയറിപ്പിടിക്കുകയും ചെയ്തു. മഹാലക്ഷ്മിയുടെ അംശരൂപമായ വേദവതി രാവണനെ ശപിച്ചു. 'സ്ത്രീയെ അപമാനിച്ച കാരണത്താൽ തന്നെ നിന്റെ അന്ത്യം സംഭവിക്കും' എന്നായിരുന്നു ശാപം. വേദവതിയാണ് അടുത്ത ജന്മത്തിൽ സീതാദേവിയായി ജനിച്ചത് എന്നും പുരാണം.

മറ്റൊരിക്കൽ, കൈലാസപർവതത്തിൽ അളകാപുരിക്കടുത്തു നിൽക്കുകയായിരുന്ന രംഭയെ രാവണൻ അപമാനിച്ചു. ക്രുദ്ധയായ രംഭ ഭർത്താവായ നളകൂബരനോടു വിവരം പറഞ്ഞു. 'ഇനി ഏതെങ്കിലും സ്ത്രീയെ അനുമതിയില്ലാതെ കാമേച്ഛയോടെ തൊട്ടാൽ തല ഏഴായി പൊട്ടിത്തകരും' എന്നായിരുന്നു രാവണനു കിട്ടിയ ശാപം. സീതാദേവിയെ തട്ടിക്കൊണ്ടുപോന്നെങ്കിലും കൂടുതൽ അപമാനിക്കാൻ രാവണൻ ധൈര്യപ്പെടാതിരുന്നതിനു കാരണം അതായിരുന്നു.

നവരാത്രിവ്രതമെടുത്ത് പരാശക്തിയായ ദേവിയെ ആരാധിച്ചതിനാലാണു ശ്രീരാമനു സീതാദേവിയെ വീണ്ടെടുക്കാനായതെന്നു ദേവീഭാഗവതത്തിലും പറയുന്നു:

'നവരാത്രവ്രതസ്യാസ്യ പ്രഭാവേണ വിശാംവര,

സുഖം ഭൂമിതലേ പ്രാപ്തം രാമേണാമിതതേജസാ' എന്ന്.

അതിശക്തനെന്ന് അഹങ്കരിക്കുന്ന ഏതു രാവണനെയും നിലയ്ക്കു നിർത്താൻ സ്ത്രീശക്തിക്കു കഴിയുമെന്ന പാഠമാണു പുരാണങ്ങൾ നമുക്കു തരുന്നത്. ഉത്തമസ്ത്രീത്വത്തിന്റെ ആ ശക്തിയെ ആരാധിക്കൽ തന്നെ ദേവീപൂജ.

English Summary : Navaratri Mahathmyam by Raveendran Kalarikkal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA