sections
MORE

നവരാത്രിപുണ്യം; ഇന്ന് ദുർഗാഷ്ടമി, അറിവിനെ പൂജിക്കാം...

HIGHLIGHTS
  • പഠിക്കാനുള്ള പുസ്തകം പൂജയ്ക്കു വയ്ക്കുക എന്ന സങ്കൽപം തന്നെ ഉദാത്തം
navaratri-pooja
SHARE

ഇന്നു ദുർഗാഷ്ടമി. നവരാത്രി നാളുകളിലെ ദേവീപൂജയിൽ ഏറെ വിശേഷപ്പെട്ട ദിവസം. 

'അഷ്ടമ്യാം ച വിശേഷേണ

കർത്തവ്യം പൂജനം സദാ' എന്നു ദേവീഭാഗവതം.

'ദുർഗാഷ്ടമി നാളിൽ ദേവിയെ വിശേഷമായി പൂജിക്കണം' എന്നർഥം.

പുസ്തകങ്ങൾ ദേവിയുടെ മുന്നിൽ പൂജയ്ക്കു വയ്ക്കുന്ന ദിവസം കൂടിയാണിന്ന്. പഠിക്കാനുള്ള പുസ്തകം പൂജയ്ക്കു വയ്ക്കുക എന്ന സങ്കൽപം തന്നെ ഉദാത്തം. അറിവിനെ യാണ് ഇവിടെ പൂജിക്കുന്നത്. 

അറിവാണ് ശക്തി എന്ന തിരിച്ചറിവിൽ നിന്നാണ് അറിവിനെ പൂജിക്കുകയെന്ന ആശയം പിറക്കുന്നത്. 

അറിവിന്റെ ഇരിപ്പിടങ്ങളായ പുസ്തകങ്ങൾ മാത്രമല്ല, ജീവനോപാധികളായ പണിയായുധങ്ങളും ഇന്നു പൂജയ്ക്കു വയ്ക്കുന്നു. 

ഇച്ഛ, ജ്ഞാനം, ക്രിയ എന്നിങ്ങനെ 3 തരത്തിലാണു ശക്തി. ഇതിൽ ജ്ഞാനശക്തിയുടെയും ക്രിയാശക്തിയുടെയും പ്രതീകങ്ങളാണു പുസ്തകവും പണിയായുധവും. 

നമ്മിൽത്തന്നെയുള്ള അറിവിന്റെയും പ്രവർത്തനത്തിന്റെയും ശക്തികളെ കരുത്തുറ്റതാക്കാൻ ഈശ്വരചൈതന്യത്തിനു മുന്നിൽ സമർപ്പിക്കുകയാണിന്ന്. ഈ ആശയം ഇന്ന് ഏറെ പ്രസക്തവുമാണ്.

English Summary : Navaratri Punyam Column 07 by Raveendran Kalarikkal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA