ഇന്ന് തിരുവോണം ഗണപതി ദിനം ; ഒരുതവണയെങ്കിലും ഈ സ്തോത്രം ശ്രവിച്ചാൽ...

HIGHLIGHTS
  • ഇന്ന് ഗണേശ പഞ്ചരത്നസ്തോത്രം ശ്രവിച്ചാൽ
Lord Ganesha
Photo Credit : NIKS ADS / Shutterstock.com
SHARE

ചിങ്ങമാസത്തിലെ വിനായക ചതുർഥി, തുലാമാസത്തിലെ തിരുവോണം ഗണപതി ,മീനമാസത്തിലെ പൂരം ഗണപതി , മലയാളമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച ,വിജയദശമി എന്നീ ദിനങ്ങൾ  ഗണപതി ഭഗവാന് പ്രധാനമാണ്. നാനൂറ്റി മുപ്പത്തിരണ്ട്  ദേവന്മാരുടെ ചൈതന്യം നിറഞ്ഞ  ഗണപതി ഭഗവാന് പ്രാധാന്യമുള്ള ദിനത്തിൽ  ഭജിക്കുന്നത് അത്യുത്തമമാണ്.   ശ്രീ ശങ്കരാചാര്യ വിരചിതമെന്നു കരുതപ്പെടുന്ന ഗണേശ പഞ്ചരത്നസ്തോത്രം ഈ ദിനത്തിൽ ഭഗവാനെ മനസ്സിൽ ധ്യാനിച്ച് ജപിക്കുന്നതും ശ്രവിക്കുന്നതും സർവവിഘ്‌നനിവാരണത്തിന് കാരണമാകും എന്നാണ്‌ വിശ്വാസം.

ഗണേശ പഞ്ചരത്നസ്തോത്രം

ജയഗണേശ ജയഗണേശ ജയഗണേശ പാഹിമാം

ജയഗണേശ ജയഗണേശ ജയഗണേശ രക്ഷമാം


മുദാകരാത്തമോദകം സദാവിമുക്തിസാധകം

കലാധരാവതംസകം വിലാസിലോകരക്ഷകം

അനായകൈക നായകം വിനാശിതേഭദൈത്യകം

നതാശുഭാശുനാശകം നമാമി തം വിനായകം


നതേതരാതി ഭീകരം നവോദിതാർക ഭാസ്വരം

നമത്സുരാനി നിർജരം നതാധികാപദുദ്ധരം

സുരേശ്വരം നിധീശ്വരം ഗജേശ്വരം ഗണേശ്വരം

മഹേശ്വരം സമാശ്രയെ പരാത്പരം നിരന്തരം


സമസ്തലോക ശങ്കരം നിരസ്ത ദൈത്യ കുഞ്ജരം

ദരേദരോദരംവരംവരേഭവക്ത്രമക്ഷരം

കൃപാകരം ക്ഷമാകരം മുദാകരം യശസ്കരം

മനസ്കരം നമസ്കൃതാം നമസ്കരോമി ഭാസ്വരം


അകിംചനാർതിമാർജനം ചിരന്തനോക്തിഭാജനം

പുരാരിപൂർവനന്ദനം സുരാരിഗർവചർവണം

പ്രപഞ്ചനാശഭീഷണം ധനന്ജയാദിഭൂഷണം

കപോലദാനവാരണം ഭജേപുരാണവാരണം


നിതാന്തകാന്തദന്തകാന്തിമന്തകാന്തകാത്മജം

അചിന്ത്യരൂപമന്തഹീനമന്തരായകൃന്ത്നം

ഹൃദന്തരേ നിരന്തരം വസന്തമേവ യോഗിനാം

തമേകദന്തമേവതം വിചിന്തയാമിസന്തതം


മഹാഗണേശപഞ്ചരത്ന മാധരേണയോൻവഹം

പ്രജൽപതിപ്രഭാതകേ ഹൃദിസ്മരണ് ഗണേശ്വരം

അരോഗതാംമദോഷതാം സുസാഹിതീം സുപുത്രതാം

സമാഹിതായുരഷ്ടഭൂതിമഭ്യുപൈതിസോചിരാത്

English Summary : Thiruvonam Ganapathy / Auspicious Day for Ganapathi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA