ഭാഗ്യം നൽകുന്ന മൂക്കുത്തി, അറിയാമോ ഈ പ്രത്യേകതകൾ

HIGHLIGHTS
  • നിങ്ങൾ മൂക്കുത്തി അണിഞ്ഞിട്ടുണ്ടോ ? നേട്ടങ്ങൾ പലത്
nose-piercing-photo-credit-Sofia-Zhuravetc
Photo Credit : Sofia Zhuravetc / Shutterstock.com
SHARE

‘നവചമ്പക പുഷ്പാഭാ 

നാസാദണ്ഡ വിരാജിത 

താരാകാന്തി തിരസ്കാരി 

നാസാഭരണ ഭാസുരാ’

പുതുതായി വിടര്‍ന്ന ചെമ്പകപ്പൂ പോലെ മനോഹരമായ മൂക്കുളളവളും നക്ഷത്രങ്ങളുടെ ശോഭയെ വെല്ലുംവിധമുള്ള മൂക്കുത്തിയണിഞ്ഞ് പ്രകാശം ചൊരിയുന്നവളുമായി ദേവിയെ ലളിതാസഹസ്രനാമത്തിൽ വർണിക്കുന്ന വരികളാണിത്. ദേവീവർണനയിൽ മൂക്കുത്തി എന്ന നാസഭരണത്തിനു അതീവ  പ്രാധാന്യം നൽകിയിരിക്കുന്നു എന്നു വരികളിൽ നിന്നു വ്യക്തം. 

ആചാരത്തിന്റെയും ഫാഷന്റെയും ഭാഗമായി മിക്ക പെൺകുട്ടികളും മൂക്കു കുത്താറുണ്ട്. സൗന്ദര്യത്തിനു വേണ്ടി മാത്രം ധരിക്കുന്നതല്ല മൂക്കുത്തി. ഇതിനു പിന്നിൽ നാം അറിയാത്ത ഒരുപാട് ഗുണവശങ്ങൾ ഉണ്ട്.

സ്വർണം, വെള്ളി  തുടങ്ങിയ  പല ലോഹങ്ങൾ മൂക്കുകുത്തിയായി ഉപയോഗിക്കാറുണ്ട്. എന്നാൽ സ്വർണ മൂക്കുകുത്തി ധരിക്കുന്നതാണ് ഏറ്റവും ഉത്തമം. 

സ്വർണത്തിൽ ശുഭഗ്രഹമായ വ്യാഴത്തിന്റെയും (നാഡിപ്രകാരം ജീവകാരകൻ) രവിയുടെയും (നാഡിപ്രകാരം ആത്മകാരകൻ) ചൊവ്വയുടെയും (നാഡിപ്രകാരം ഭർതൃകാരകനും സഹോദരകാരകനുമാണ്) സ്വാധീനമുണ്ട്. കൂടാതെ ദൈവികമായ സ്വർണത്തിനു ലക്ഷ്മീദേവിയുടെ കാരകത്വവുമുണ്ട്. വജ്രമൂക്കുത്തി ധരിക്കുന്നത് നല്ലതെങ്കിലും എല്ലാവർക്കും ഒരുപോലെ ധരിക്കാവുന്ന രത്നമല്ലിത്. ജാതകപ്രകാരം ശുക്രൻ അനിഷ്ടസ്ഥാനങ്ങളിൽ നിൽക്കുന്നവർക്ക് ഇതു ധരിച്ചാൽ ദോഷമുണ്ടാകും. എന്നാൽ ശുക്രൻ അനുകൂലസ്ഥാനങ്ങളിൽ നിൽക്കുന്നവർക്കും ശുക്രന്റെ  രാശിയിൽ ജനിച്ചവർക്കും ഇതു സത്‌ഫലങ്ങൾ നൽകും.

മറ്റ് ആഭരണത്തെക്കാൾ പ്രാധാന്യം പണ്ടുമുതലേ മൂക്കുത്തിക്കു നൽകിവരുന്നു. മൂക്കുത്തിയെ സംബന്ധിച്ച്  പ്രസിദ്ധമായ കഥ കന്യാകുമാരീദേവിയുടേതാണ്. പരശുരാമനാൽ പ്രതിഷ്ഠിതമായ   കന്യാകുമാരീദേവി വിഗ്രഹത്തിൽ മാണിക്യമൂക്കുത്തിയുണ്ട്. മൂക്കുത്തിയുടെ തിളക്കം കണ്ട് വിളക്കുമാടത്തിൽ നിന്നുളള പ്രകാശമാണെന്നു തെറ്റിദ്ധരിച്ച് പണ്ട് കപ്പലുകൾ അടുപ്പിക്കാൻ ശ്രമിക്കുമായിരുന്നു. മിക്കവയും കരയോടടുത്തുള്ള പാറകളിലിടിച്ചു തകർന്നു. അങ്ങനെയാണ് ക്ഷേത്രത്തിന്റെ  കിഴക്കേ കവാടം അടച്ചിടാൻ തീരുമാനിച്ചത്. വിശേഷദിവസങ്ങളിൽ പ്രത്യേക സ്നാനത്തിനു വേണ്ടി മാത്രമാണ് കിഴക്കേ കവാടം തുറക്കുക.

ഇടതുമൂക്കോ വലതുമുക്കോ കുത്താറുണ്ട്. സ്ത്രീകൾ ഇടതുഭാഗത്തു മൂക്കുത്തിയണിയുന്നതാണ് കൂടുതൽ നല്ലതെന്നു വേദത്തിൽ പറയുന്നു. കാരണം മൂക്കിന്റെ ഇടതുഭാഗം സ്ത്രീയുടെ പ്രത്യുൽപാദന വ്യവസ്ഥയുമായി ബന്ധപ്പെട്ടുകിടക്കുന്നു. മൂക്കിന്റെ ദ്വാരത്തിനോടനുബന്ധിച്ചു ധാരാളം നാഡികൾ ഉണ്ട് .ഇടതുമൂക്ക് കുത്തുമ്പോൾ ഈ നാഡികളെ സ്വാധീനിച്ച് വയറും ഗർഭപാത്രവും കൂടുതൽ കരുത്തുള്ളതാകുമെന്നും തന്മൂലം ആർത്തവ വേദനയും പ്രസവവേദനയും കുറയുമെന്നും ആയുർവേദത്തിൽ പറയുന്നു.

English Summary : Significance of Nose Piercing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA