പ്രതിസന്ധി തരണം ചെയ്യാം, സാമ്പത്തികലാഭം ഉറപ്പ്; ഭാഗ്യ നിറം കൂടെക്കൂട്ടാം

HIGHLIGHTS
  • ഭാഗ്യ നിറം കണ്ടുപിടിക്കാം, കൂടെക്കൂട്ടാം; ജീവിതത്തിൽ മാറ്റം ഉറപ്പ്
lucky-colour-photo-credit-Roman-Samborskyi
Photo Credit : Roman Samborskyi / Shutterstock.com
SHARE

നിറങ്ങൾ ഇഷ്ടപ്പെടുന്നവരാണ് നമ്മളേറെയും. ഓരോരുത്തർക്കും ഓരോ നിറങ്ങളോടാണ് ഇഷ്ടം കൂടുതൽ .ഓരോ രാശിക്കാര്‍ക്കും ഓരോ ഭാഗ്യ നിറങ്ങൾ ഉണ്ട് .സൂര്യരാശിപ്രകാരം നിത്യവും ഈ  നിറത്തിലുള്ള വസ്ത്രമോ ആഭരണമോ മറ്റു വസ്തുക്കളോ  ഉപയോഗിച്ചാൽ അത് ജീവിതത്തിൽ പല മാറ്റങ്ങൾക്കും കാരണമാകും . അപ്രതീക്ഷിത ഭാഗ്യവും സാമ്പത്തികലാഭവും ഈ മാറ്റങ്ങളിൽ ഉൾപ്പെടുന്നു. രാശിയാനുസരിച്ച് ഓരോരുത്തരുടെയും സ്വഭാവവും ഭാഗ്യദായകങ്ങളും വ്യത്യസ്തമായിരിക്കും.  സൂര്യ രാശിപ്രകാരം ഓരോരുത്തര്‍ക്കും ജീവിതത്തില്‍ ഏതൊക്കെ  നിറങ്ങളാണ് ചേരുക എന്ന് നോക്കാം.ഏത് പ്രതിസന്ധി ഘട്ടവും തരണം ചെയ്യാൻ നിങ്ങളുടെ ഭാഗ്യ നിറം സഹായിക്കുന്നു.

മേടം രാശി  (Aries)

 

(ജന്മദിനം  മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)

മേടം  രാശിക്കാർ പൊതുവെ ശാന്തരും ആദര്‍ശവാദികളും സത്യസന്ധരും നിഷ്‌കളങ്കരുമായിരിക്കും . ഈ രാശിക്കാര്‍ക്ക്  ഭാഗ്യം വർധിപ്പിക്കാന്‍ സഹായിക്കുന്ന നിറങ്ങൾ  കടും ചുവപ്പും നീലയുമാണ് 

ഇടവം രാശി (Taurus)

(ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)

ഇടവം രാശിക്കാർ വിശ്വസനീയരും പ്രായോഗിക ബുദ്ധിയുള്ളവരും ഭോഗാസക്തി നിറഞ്ഞവരും ആയിരിക്കും .ഇളം തവിട്ട് , പച്ച ,ക്രീം എന്നീ നിറങ്ങൾ ഈ രാശിക്കാർക്ക് ഭാഗ്യദായകങ്ങളാണ്.

മിഥുനം രാശി  (Gemini)

(ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

ബുദ്ധിപരമായി പെട്ടെന്ന് തീരുമാനങ്ങൾ എടുക്കുന്നവരാണ്   ഇക്കൂട്ടർ .സ്വഭാവത്തിലുള്ള വ്യതിയാനങ്ങൾ ഇവരുടെ കൂടെപ്പിറപ്പാണ് .എപ്പോൾ എങ്ങനെ പ്രതികരിക്കുമെന്ന് പറയാനാവില്ല. ഇളം മഞ്ഞ ,ഇളം പച്ച എന്നീ നിറങ്ങൾ ഭാഗ്യദായകങ്ങളാണ്.

കർക്കടകം രാശി  (Cancer)

(ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

 പെട്ടെന്ന് വികാരാധീനനാവുന്നവരും  ലോലഹൃദയരുമാണ് ഇക്കൂട്ടർ. ഈ രാശിക്കാര്‍ക്ക്  ഭാഗ്യം വർധിപ്പിക്കാന്‍ സഹായിക്കുന്ന നിറങ്ങൾ പർപ്പിൾ, ഇളം നീല എന്നിവയാണ് 

ചിങ്ങം രാശി  (Leo)

(ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ)

സ്നേഹിക്കപ്പെടാനും അംഗീകരിക്കപ്പെടാനും അങ്ങേയറ്റം ആഗ്രഹിക്കുന്ന വ്യക്തിത്വത്തിന് ഉടമകളാണ്‌ ഇക്കൂട്ടർ. പെട്ടന്ന് ദേഷ്യപ്പെടുന്ന  ഇക്കൂട്ടർ നിഗൂഢസ്വഭാവം കാത്തുസൂക്ഷിക്കുന്നവരായിരിക്കും . സ്വർണ്ണ നിറം ,ഓറഞ്ച് ,ഇളം ചുവപ്പ്‌ എന്നിവ ഈ രാശിക്കാരുടെ ഭാഗ്യവും സാമ്പത്തിക സ്ഥിതിയും വർധിപ്പിക്കുന്നു. 

കന്നി രാശി  (Virgo)

(ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

കഠിനപരിശ്രമികളാണ് ഇക്കൂട്ടർ.അനാവശ്യ ഉൽക്കണ്ഠകളും നാണവും ചിലപ്പോഴൊക്കെ ഇവരുടെ ശ്രമങ്ങളെ  ഫലമില്ലാതാക്കാറുണ്ട്. കന്നിരാശിക്കാര്‍ക്ക് ഭാഗ്യ നിറം പച്ചയാണ്. പൊതുവെ  കടും നിറങ്ങള്‍ ഇക്കൂട്ടർക്ക് ഭാഗ്യദായകങ്ങളാണ് 

തുലാം രാശി (Libra)

(ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

ഈ രാശിക്കാർ സൗമ്യ സ്വഭാവം പ്രകടിപ്പിക്കുന്നവരും ദയാലുക്കളുമായിരിക്കും . സ്നേഹിക്കുന്നവർക്ക് വേണ്ടി എന്തും ചെയ്യാൻ മടി കാണിക്കാത്തവരുമാണിവർ.  പിങ്ക് നിറം ഈ രാശിക്കാർക്ക് ഭാഗ്യം നൽകുന്നു.

വൃശ്‌ചികം രാശി  (Scorpio)

(ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)

മറ്റുള്ളവർ തന്നെക്കുറിച്ചു എന്ത് വിചാരിക്കും എന്ന് ആകുലതപ്പെടുന്നവരാണ് ഇക്കൂട്ടർ. സമൂഹത്തിൽ നല്ല പേരെടുക്കാൻ എപ്പോഴും ശ്രമിക്കുന്നവരുമായിരിക്കും.വൈൻ  റെഡ് ,മെറൂൺ എന്നീ നിറങ്ങൾ ഇക്കൂട്ടർക്ക് ഭാഗ്യനിറങ്ങളാണ് .

  ധനു രാശി   (Sagittarius)

(ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

സൗഹൃദസ്വഭാവമുള്ളവരും ,സ്വന്തമായി തീരുമാനവുമുള്ളവരായിരിക്കും   ഇക്കൂട്ടർ.ഇളം നിറങ്ങളാണ് ഇവർക്ക് എപ്പോഴും ഭാഗ്യം നൽകുന്നത്. ഓറഞ്ച് കലർന്ന മഞ്ഞ, തവിട്ടു നിറവും ഉത്തമമാണ്.

മകരം രാശി   (Capricorn)

(ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

ഒന്നിനും പരാതിപറയാത്ത ഇക്കൂട്ടർ എപ്പോഴും സന്തോഷവാന്മാരായി കാണപ്പെടും.ഈ രാശിക്കാര്‍ക്ക്  ഭാഗ്യം വർധിപ്പിക്കാന്‍ സഹായിക്കുന്ന നിറങ്ങൾ  കടും പച്ചയും കടും  നീലയുമാണ്. 

കുംഭം രാശി (Aquarius)

(ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

കുംഭം രാശിക്കാർ സത്യത്തിനുവേണ്ടി നിലകൊള്ളുന്നവരും കുടുംബസ്നേഹികളുമായിരിക്കും ന്യായം ആരുടെ ഭാഗത്താണോ അവർക്കു വേണ്ടി നിലകൊള്ളാൻ മടിയില്ലാത്തവരാണ് . ഇത് ചിലപ്പോൾ ശത്രുതയ്ക്ക് കാരണമായേക്കാം. പച്ച കലർന്ന നീലനിറം ഇക്കൂട്ടർക്ക് ഭാഗ്യദായകമാണ് .

മീനം രാശി  (Pisces)

(ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

നിസ്വാര്‍ത്ഥമായ സ്വഭാവത്തിന് ഉടമയാണ് ഇക്കൂട്ടർ. സഹാനുഭൂതി നിറഞ്ഞ ഈ സ്വഭാവം ചില നേരം കുടുംബബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ കാരണമാവും.ആകാശ നീല ,ഇളം പച്ച എന്നിവ ഭാഗ്യനിറങ്ങളാണ്.

English Summary :Lucky Colour according to Rashi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA