ADVERTISEMENT

വ്യാഴം അഥവാ ഗുരു അനുകൂലമായ രാശിയിൽ സഞ്ചരിക്കുന്ന സമയം നല്ല കാലവും  മോശം രാശിയിലൂടെ കടന്നു പോകുന്നത് കഷ്ടകാലവും ആണ്. അതിൽ എട്ടിൽ നിൽക്കുന്നതാണ് ഏറ്റവും മോശം .ഈ സമയത്ത്  പുതിയ സംരംഭങ്ങൾ ഒന്നും തുടങ്ങാൻ പാടില്ല.

 

 

പതിനൊന്നിൽ നിൽക്കുന്നതാണ് ഏറ്റവും ഉത്തമമായ കാലം. ഈ ഭാവം ആണ് സർവാഭീഷ്ട സ്ഥാനം എന്ന് പറയുന്നത്. കഴിഞ്ഞ 12 വർഷം പരിശ്രമിച്ചിട്ടും നടക്കാത്ത പല കാര്യങ്ങളും  ഈ സമയത്ത് നടക്കും എന്ന് പ്രതീക്ഷിക്കാം. പുതിയ സംരംഭം തുടങ്ങാൻ ഏറ്റവും നല്ല സമയവും ഇതാണ്. ഒരു രാശിയിലൂടെ ഒരു വർഷമാണ് വ്യാഴം നിൽക്കുന്നത്. അങ്ങനെ 12 രാശിയിലൂടെ കടന്നുപോകുന്ന സമയത്തിനാണ് ഒരു വ്യാഴവട്ടക്കാലം എന്ന് പറയുന്നത്. ഒരു വ്യാഴവട്ടം എന്നാൽ 12 വർഷം. ചിലർ വ്യാഴദശയിൽ കൂടെയായിരിക്കും കടന്നു പോകുന്നത്. വ്യാഴ ദശാകാലം 16 വർഷം ആണ്. നേരത്തെ പറഞ്ഞ പോലെ ജാതകത്തിൽ അനുകൂലഭാവത്തിൽ ആണെങ്കിൽ ഗുണവും മറിച്ചായാൽ ദോഷവും ആകും ഫലം. 

 

ദോഷപരിഹാരമായി മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താൻ വേണ്ടി നേർച്ചകളും വഴിപാടുകളും നടത്താം. വിഷ്ണുവിന്  വെണ്ണ, കദളിപ്പഴം, പാൽപ്പായസം, തുളസിമാല തുടങ്ങിയ സമർപ്പിക്കാം. വ്യാഴ ഗ്രഹത്തിന് അർച്ചനയും മഞ്ഞ വസ്ത്രം ചാർത്തുകയും ആകാം. ലഡു പോലുള്ള മധുരപലഹാരങ്ങളും, മഞ്ഞവസ്ത്രങ്ങളും ദാനം ചെയ്യുന്നതും നല്ലതാണ്.

 

 

ദക്ഷിണാമൂർത്തിക്ക്  കൂവളമാല ചാർത്തുന്നതും ധാര നടത്തുന്നതും നല്ലതാണ്. മഞ്ഞപുഷ്യരാഗ രത്നം ധരിക്കുന്നതും വ്യാഴാഴ്ച വ്രതം  എടുക്കുന്നതും ശ്രേഷ്ഠമാണ്. വ്യാഴത്തിനെ അഥവാ ബൃഹസ്പതിയെ ദേവഗുരുവായാണ് കണക്കാക്കുന്നത്. വ്യാഴം സന്താനകാരകനായ ഗ്രഹമാണ്,  അതിനാൽ വ്യാഴം അനുകൂലം ആയിട്ടുള്ളവർക്ക് യഥാസമയം സന്താനഭാഗ്യം ഉണ്ടാകുന്നു അല്ലാത്തവർക്ക്  കാലതാമസവും നേരിടാറുണ്ട്. ജാതകത്തിൽ വ്യാഴം അനുകൂലം ആയിട്ടുള്ളവർക്ക് ചാരവശാൽ ഉള്ള  ദോഷങ്ങൾ വലിയ കുഴപ്പം ചെയ്യില്ല.

 

ലേഖകൻ     

 

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421

 

English Summary :  Dosha Remedy of Jupiter Transit 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com