ഇപ്പോൾ വ്യാഴം പ്രതികൂലം ആർക്കൊക്കെ? പരിഹാരമായി ഈ മാർഗ്ഗങ്ങൾ

HIGHLIGHTS
  • വ്യാഴമാറ്റം മൂലം ഗുണം, ദോഷം, സമ്മിശ്ര ഫലങ്ങൾ ആർക്കൊക്കെ?
jupiter-transit-dosha-remedy
Photo Credit : Dotted Yeti / Shutterstock.com
SHARE

സർവേശ്വരകാരകനായ വ്യാഴത്തിന് മറ്റെല്ലാ ഗ്രഹങ്ങളിലും നിയന്ത്രണമുണ്ട്.   മറ്റു  ഗ്രഹങ്ങളെല്ലാം അനുകൂലവും വ്യാഴം പ്രതികൂലവുമാണെങ്കിൽ  കഷ്ടപ്പാടും ദുരിതവും ആവും ഫലം. വ്യാഴം പിഴച്ചാല്‍ സർവതും പിഴച്ചു എന്നാണല്ലോ  പറയപ്പെടുന്നത്. 2021 നവംബർ 20 നു വ്യാഴം കുംഭത്തിലേക്ക് രാശിമാറിയിരിക്കുന്നു. ഈ രാശിമാറ്റം ആർക്കൊക്കെ ഗുണപ്രദം , ദോഷപ്രദം , ഗുണദോഷ സമ്മിശ്രം എന്ന് നോക്കാം. 

വ്യാഴമാറ്റം ഈ നാളുകാർക്ക് ഗുണപ്രദം 

1.മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും):

2.മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

3.ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):

4.തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

5.മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):

വ്യാഴമാറ്റം ഈ നാളുകാർക്ക് ഗുണദോഷസമ്മിശ്രം

  

1.ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):

2.വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):

3.കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):

വ്യാഴമാറ്റം ഈ നാളുകാർക്ക് ദോഷപ്രദം

1.കർക്കടകക്കൂറ്  (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

2.കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):

3.ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും): 

4.മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):

വ്യാഴം അനുകൂലമല്ലെങ്കിൽ അകാരണമായ കടബാധ്യതകൾ, ചെലവ് വർധിക്കൽ,  മാനസിക സമ്മർദം , വിഷാദം , സന്താനങ്ങൾ മൂലം ദുരിതം, ബന്ധുജനകലഹം എന്നിവ ജീവിതത്തിൽ അനുഭവപ്പെടാം . വ്യാഴപ്രീതിക്കായി വിഷ്ണു ഭജനമാണ് ഏറ്റവും ഉത്തമം . കൂടാതെ വ്യാഴപ്രീതികരമായ 


'ദേവാനാം ച ഋഷീണാം ച ഗുരും കാഞ്ചനസന്നിഭം

ബുദ്ധിഭൂതം ത്രിലോകേശം  തം നമാമി ബൃഹസ്പതിം'

എന്ന  മന്ത്രം നിത്യവും ജപിക്കുന്നതും ദോഷപരിഹാരമാണ്  

വിഷ്ണുഭജനത്തോടെ വ്യാഴാഴ്ചദിവസം വ്രതം അനുഷ്ഠിക്കുക എന്നതാണ് ഏറ്റവും ഉത്തമമായ പരിഹാരമാർഗം. 12 അല്ലെങ്കിൽ  16  വ്യാഴാഴ്ച അടുപ്പിച്ചോ മാസത്തിൽ ഒന്നോ എന്ന രീതിയിൽ വ്രതം അനുഷ്ഠിക്കാം. എല്ലാ വ്രതങ്ങളെയും പോലെ മനഃശുദ്ധി , ശരീരശുദ്ധി എന്നിവ പ്രധാനം. തലേന്ന് സൂര്യാസ്തമയത്തിനു ശേഷം അരിയാഹാരം ഉപേക്ഷിക്കുക .പിറ്റേന്ന് പൂർണ ഉപവാസമായോ ഒരിക്കലായോ വ്രതം അനുഷ്ഠിക്കാം.

പ്രഭാതത്തിൽ നെയ് വിളക്ക് കൊളുത്തി ഗായത്രി ജപത്തിനു ശേഷം വിഷ്ണുഗായത്രി ജപിക്കുക . ഭഗവാന്റെ മൂലമന്ത്രമായ ഓം നമോ നാരായണായ നൂറ്റെട്ട് തവണ ജപിക്കുന്നതും വിഷ്ണു സഹസ്രനാമം ജപിക്കുന്നതും സത്‌ഫലം നൽകും. പ്രഭാതത്തിൽ ശരീരശുദ്ധി വരുത്തിയ ശേഷം ഭാഗ്യസൂക്ത മന്ത്രം ജപിക്കുന്നത് അത്യുത്തമം .

വിഷ്ണുഗായത്രി മന്ത്രം

ഓം നാരായണായ വിദ്മഹേ

വാസുദേവായ ധീമഹി

തന്നോ വിഷ്ണു: പ്രചോദയാത്.

(ഒൻപത് പ്രാവശ്യം വിഷ്ണുഗായത്രി മന്ത്രം ജപിച്ചാൽ കുടുംബ ഐക്യവും ഐശ്വര്യവർധനയും സാമ്പത്തിക ഉന്നമനവും ലഭ്യമാകും.)

വ്യാഴാഴ്ച ദിനത്തിൽ മഞ്ഞ വസ്ത്രം ധരിക്കുന്നതും ചന്ദനം തൊടുന്നതും ഭഗവാന് ഏറ്റവും പ്രിയങ്കരമായ തുളസിച്ചെടി നനയ്ക്കുന്നതും ഐശ്വര്യ വർധനയ്ക്കു കാരണമാകും. വിഷ്ണു ക്ഷേത്രത്തിൽ നെയ്‌വിളക്ക് , തുളസിമാല , ഭാഗ്യസൂക്ത അർച്ചന എന്നിവ സമർപ്പിയ്ക്കുന്നതും നന്ന് . വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ അന്നേദിവസം കഴിവതും സസ്യാഹാരം ശീലിക്കുക. ഭഗവാൻ മഹാവിഷ്ണുവിനൊപ്പം ശ്രീരാമന്റെയും ദേവഗുരുവായ ബൃഹസ്പതിയുടെയും അനുഗ്രഹം  ഈ വ്രതാനുഷ്ഠാനം കൊണ്ട് ലഭിക്കുന്നു.

വ്യാഴ പ്രീതി ഉണ്ടായാൽ ജീവിതത്തിൽ സർവസൗഭാഗ്യങ്ങളും ലഭിക്കും എന്നാണ് വിശ്വാസം.

English Summary : Effect of Jupiter Transit and Dosha Remedy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ManoramaOnline
We are Sorry! The page you are looking for is not available at the moment.
Some of the following News might be Interesting to You

LATEST NEWS