വൈക്കത്തഷ്ടമിയിലെ അപൂർവമായ ദേവസംഗമ ചടങ്ങുകൾ ഇങ്ങനെ

HIGHLIGHTS
  • വൈക്കത്തപ്പനെയും പുത്രനായ ഉദയനാപുരത്തപ്പനെയും ഒരേ പീഠത്തിലിരുത്തി കൂടിപ്പൂജ
vaikathashtami
വൈക്കം മഹാദേവ ക്ഷേത്രത്തിലെ പത്താം ഉത്സവ ദിനത്തിൽ നടന്ന വലിയവിളക്ക് എഴുന്നള്ളിപ്പ്
SHARE

മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി ഉത്സവത്തിൽ 2021 നവംബർ 27 ശനിയാഴ്ച  രാത്രി ദേവസംഗമം നടക്കും. വൈക്കം ഉദയനാപുരം ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പുകൾ കൂടാതെ മൂത്തേടത്തുകാവ്, കൂട്ടുമ്മേൽ, ശ്രീനാരായണപുരം, ഇണ്ടംതുരുത്തി, കിഴക്കുംകാവ്, പുഴവായിക്കുളങ്ങര, ടിവിപുരം ശ്രീരാമ ക്ഷേത്രം എന്നിവി‌ടങ്ങളിലെ എഴുന്നള്ളിപ്പാണു ക്ഷേത്രത്തിലെത്തുന്നത്. 

∙ പിതാവായ വൈക്കത്തപ്പനും പുത്രനായ ഉദയനാപുരത്തപ്പനും എഴുന്നള്ളത്തിന് സ്വർണക്കുടയും സ്വർണ തലക്കെട്ടും ഉപയോഗിക്കും. 

∙ കാർത്തിക മാസത്തിലെ  കൃഷ്ണാഷ്ടമി നാളിൽ പാർവതി സമേതനായി ശ്രീ പരമേശ്വരൻ തപസ്സനുഷ്ഠിച്ച് വ്യാഘ്രപാദ മഹർഷിക്കു ദർശനം നൽകിയ പുണ്യ സങ്കേതമാണ് വ്യാഘ്ര പാദത്തറ. ഇതിനു സമീപമാണ് അഷ്ടമി വിളക്കും ദേവസംഗമവും നടക്കുന്നത്.

∙ അഷ്ടമി വിളക്ക് സമയത്ത് രാത്രി 11ന് കറുകയിൽ കൈമൾ പല്ലക്കിലെത്തി ആദ്യ കാണിക്കയായി സ്വർണ ചെത്തിപ്പൂവ് സ്വർണ കുടത്തിൽ സമർപ്പിക്കും. കിടങ്ങൂർ കൊച്ചു മഠത്തിൽ ഗോപാലൻ നായരാണ് ഇത്തവണ വലിയകാണിക്ക അർപ്പിക്കാൻ എത്തുന്നത്.

∙ എഴുന്നള്ളിപ്പുകൾ എല്ലാം നിരന്ന്, ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം വച്ച ശേഷം കൊടിമര ചുവട്ടിൽ എത്തുന്നതോടെ യാത്രയയപ്പ് ചടങ്ങ് ആരംഭിക്കും. വൈക്കത്തപ്പനോട് ആദ്യം യാത്ര പറയുന്നത് മൂത്തേടത്ത് കാവ് ഭഗവതിയാണ്. അവസാന ഊഴം പുത്രനായ ഉദയനാപുരത്തപ്പനും. 

∙ വടക്കേ ഗോപുരനടയിൽ വച്ച് പിതാവായ വൈക്കത്തപ്പനോടു പുത്രനായ ഉദയനാപുരത്തപ്പൻ യാത്ര ചോദിച്ച് ക്ഷേത്രഗോപുരം വിട്ട് പോകുന്നതോടെ ദുഃഖം ദുഃഖഘണ്ഠാരം രാഗത്തിൽ നാഗസ്വരം വായിക്കും. വൈക്കത്തപ്പൻ സാവധാനം ശ്രീകോവിലിലേക്ക് എഴുന്നള്ളി അഷ്ടമി ദിവസത്തെ അത്താഴപ്പൂജയ്ക്കു ശേഷം ശ്രീഭൂതബലി പൂർത്തിയാക്കി വ്യാഘ്രപാദ തറയ്ക്കു സമീപം വൈക്കത്തപ്പന്റെ പള്ളിവേട്ട നടക്കും. 

 ∙28ന് പുലർച്ചെ പതിവ് അനുസരിച്ച് പള്ളിയുണർത്തലിനു ശംഖ് വിളിക്കുമെങ്കിലും പശുക്കിടാവിന്റെ കരച്ചിൽ കേട്ടാണ് ഭഗവാൻ ഉണരുന്നത്. 

∙ 28ന് വിശേഷാൽ ചടങ്ങുകൾക്കു ശേഷം ഭഗവാന്റെ ആറാട്ട് എഴുന്നള്ളിപ്പ്. വൈകിട്ട് 5ന് കൊടിമര ചുവട്ടിൽ പാർവതി ദേവിയോടു യാത്ര ചോദിച്ചിറങ്ങി ഇരുമ്പൂഴിക്കരയിലെ ആറാട്ട് കുളത്തിൽ വൈക്കത്തപ്പന്റെ ആറാട്ട്.

∙ ഉദയനാപുരം ക്ഷേത്രത്തിൽ പിതാവായ വൈക്കത്തപ്പനെയും പുത്രനായ ഉദയനാപുരത്തപ്പനെയും ഒരേ പീഠത്തിലിരുത്തി കൂടിപ്പൂജ. തുടർന്ന് കൂടിപ്പൂജ വിളക്ക് എന്നിവ നടക്കും.

∙ 29ന് ആയുർവേദ വിധി പ്രകാരം തയാറാക്കിയ മുക്കുടി നിവേദ്യം.

English Summary : Devasankama Rituals in Vaikathashtami

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA