ഇന്ന് വൃശ്ചികത്തിലെ ആയില്യം, കുടുംബ അഭിവൃദ്ധിക്കായി ഈ ജപം

HIGHLIGHTS
  • എല്ലാ മാസത്തിലെയും ആയില്യം നാഗദൈവങ്ങൾക്ക് പ്രധാനമാണ്.
naga-pooja-kanni-ayilyam
SHARE

ഭാരതത്തിൽ നാഗാരാധനയ്ക്ക് പ്രത്യേക സ്ഥാനമുണ്ട് . ഐശ്വര്യത്തിനും കുടുംബ അഭിവൃദ്ധിക്കും സന്താനഭാഗ്യത്തിനുമായാണ്  സർപ്പപൂജ പ്രധാനമായി നടത്തുന്നത് . നാഗാരാധന പ്രകൃത്യാരാധന കൂടിയാണ്. പ്രകൃതിയില്‍ നിന്ന് മനുഷ്യനുണ്ടാകുന്ന ദോഷങ്ങള്‍ ഇല്ലാതാക്കാന്‍ സർപ്പങ്ങള്‍ക്ക് കഴിയും എന്നൊരു വിശ്വാസമുള്ളതുകൊണ്ടാണ് പൂര്‍വികര്‍ നാഗ ദൈവങ്ങളെ കാവുകളില്‍ കുടിയിരുത്തി ആരാധിച്ചിരുന്നത്.

എല്ലാ മാസത്തിലെയും ആയില്യം നാഗദൈവങ്ങൾക്ക് പ്രധാനമാണ്. സർപ്പദോഷമകറ്റാൻ ഉത്തമ മാർഗവുമാണിത്. ഈ സവിശേഷ ദിനത്തിൽ നാഗ പ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നത് അതീവ ഫലദായകമാണ്.

ഇന്ന് 108 തവണ മൂലമന്ത്രമായ  'ഓം നാഗരാജായതേ നമഃ ഓം നാഗദേവിയേ നമഃ' ജപിക്കുന്നത്  ഉത്തമമാണ് . 

സര്‍പ്പദോഷപരിഹാരത്തിനായി  നവനാഗസ്‌തോത്രം ഒൻപതു തവണ  ജപിക്കാം.

'പിങ്ഗലം വാസുകിം ശേഷം പത്മനാഭം ച കംബലം

 

ശംഖപാലം ധൃതരാഷ്ട്രം തക്ഷകം കാളിയം തഥാ'

English Summary : Importance of Ayilyam in Vrischikam Month

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA