അക്ഷരക്കളരികളിലെ അധിഷ്ഠാനദേവത ദേവിയാണ്. ശിവാംശരൂപിണിയായ ഭദ്രകാളിയുടെ സാത്വികഭാവമായ ഖളൂരികാദേവിയാണ് അക്ഷരക്കളരികളിൽ ആരാധിക്കപ്പെടുന്നത്.
ഖളൂരികാദേവിയെ സ്തുതിക്കാനുള്ള സ്തോത്രമാണ് ഖളൂരികാഷ്ടകം.
ഖളൂരികാഷ്ടകം ചൊല്ലുകയോ കേൾക്കുകയോ ചെയ്താൽ ദേവിയുടെ അനുഗ്രഹത്താൽ കുടുംബത്തിൽ മുഴുവൻ ഐശ്വര്യം ഉണ്ടാകും എന്നാണു ഫലശ്രുതി. വിദ്യയും സമ്പത്തും സൽക്കീർത്തിയും സുഖവും ഉണ്ടാകുമെന്നും ഫലശ്രുതിയിൽ പറയുന്നു.
ഖളൂരികാഷ്ടകം:
1.
കുലസ്യ ഭൂതിദായിനീം ഫലാതിരേകവർഷിണീം
ബലസ്യ ഹേതുകാം തനോർമനസ്സുഖസ്യ ദായിനീം
സുലോചനാം സുലക്ഷണാം ച കേരളേ സുപൂജിതാം
ഖളൂരികാനിവാസിനീം ഭജേഹമാർത്തിനാശിനീം.
2.
സുശസ്ത്രവിദ്യയാ ഖളൂരികേതി വാച്യമർഥതഃ
സുശിക്ഷിതം കിലാക്ഷരൈരിതീഹ സാധ്വിദം പദം.
സുവിദ്യയാ രണാങ്കണേ ഘനാന്ധകാരഭേദിനീം
ഖളൂരികാനിവാസിനീം ഭജേഹമാർത്തിനാശിനീം.
3.
സുബാലകേഷു ബാലികാസു ധന്യമാദ്യമക്ഷരം
ദദാതുമേവ നിർമിതം ഖളൂരികാതലം ശ്രുതം.
അതസ്തദക്ഷരാത്മികാം സുരാസുരൈശ്ച സേവിതാം
ഖളൂരികാനിവാസിനീം ഭജേഹമാർത്തിനാശിനീം.
4.
ശിവാംശധാരിണീം ശിവാം ജനസ്യ ശോകനാശിനീം
വരാസനേ സമർച്ചിതാം സദൈവ ഭദ്രരൂപിണീം.
സുഭാഷിണീം സുകോമളാം സഭാതലേ സുശോഭിതാം
ഖളൂരികാനിവാസിനീം ഭജേഹമാർത്തിനാശിനീം.
5.
രവീന്ദുഭൌമചാന്ദ്രിജീവശുക്രമന്ദരാഹവഃ
സകേതുസർവഖേചരാഃ ഫലപ്രദാഃ ഭവന്തി യദ്.
തദത്ര ജ്യോതിഷാങ്കണേ ഫലാനുകൂലബോധിനീം
ഖളൂരികാനിവാസിനീം ഭജേഹമാർത്തിനാശിനീം.
6.
പുരാതനൈസ്സുപൂജിതാം സദാപി മാർഗദർശിനീം
കിരാതഭാവകൃന്തനീം സുസാത്വികാത്മരൂപിണീം.
കുലസ്യ ദിവ്യദീപികാം ഖലസ്യ ദോഷനാശിനീം
ഖളൂരികാനിവാസിനീം ഭജേഹമാർത്തിനാശിനീം.
7.
പദേ പദേ ച രക്ഷകാം പരോപകാരഹേതുകാം
പവിത്രകാര്യകാരിണീം പരാം ച ശക്തിരൂപിണീം.
പലാശപുഷ്പശോഭിതാം ഫലാർണവേ വിലാസിനീം
ഖളൂരികാനിവാസിനീം ഭജേഹമാർത്തിനാശിനീം.
8.
അനന്തകോടിപുണ്യദാമനിഷ്ടകഷ്ടനാശിനീം
ഹൃദന്ധകാരനാശിനീം വരാഭയസ്വരൂപിണീം.
കുലാഭിവൃദ്ധികാരിണീം വിലോലപട്ടധാരിണീം
ഖളൂരികാനിവാസിനീം ഭജേഹമാർത്തിനാശിനീം.
ഖളൂരികാഷ്ടകമിദം
യഃ പഠേദ് ഭക്തിമാൻ നരഃ
കുലസ്യ വൃദ്ധിമാപ്നോതി
വിദ്യാം വിത്തം യശസ്സുഖം.
(ഖളൂരികാഷ്ടകം വിഡിയോ ചുവടെ)
English Summary : Significance of Khaloorika Ashtakam