ജാതകവും ഹസ്തരേഖയും നോക്കി ആയുർവേദ ചികിത്സ

HIGHLIGHTS
  • രോഗികളുടെ ഗ്രഹനിലയ്ക്ക് യോജിച്ച ചികിത്സയാണു നിർദേശിക്കുന്നത്
Ayurveda
SHARE

രോഗിയുടെ ജാതകവും ഹസ്തരേഖയും നോക്കി ആയുർവേദ ചികിത്സ. ബിഹാറിലെ ദർഭംഗ ആയുർവേദ കോളജിൽ ആരംഭിച്ച വൈദ്യ ജ്യോതിഷ ഒപിഡിയിൽ രോഗികളുടെ ഗ്രഹനിലയ്ക്ക് യോജിച്ച ചികിത്സയാണു നിർദേശിക്കുന്നത്.

പുരാതനമായ വൈദ്യ ജ്യോതിഷ ചികിത്സാരീതി പുനരുജ്ജീവിപ്പിക്കാനാണ് ദർഭംഗ ആയുർവേദ കോളജിന്റെ ശ്രമം. ശരീരാവയവയങ്ങൾക്കും രോഗങ്ങൾക്കും മാത്രമല്ല ഔഷധ ഫലപ്രാപ്തിക്കും ഗ്രഹനിലയുമായി ബന്ധമുണ്ടെന്നതാണ് വൈദ്യ ജ്യോതിഷ തത്വം. 

ആയുർവേദ വിധിപ്രകാരമുള്ള ദിനചര്യയും ഋതുചര്യയും പഞ്ചകർമയുമൊക്കെ വൈദ്യ ജ്യോതിഷത്തെ ആധാരമാക്കിയാണത്രേ.

ജാതകരാശികൾക്ക് അനുസൃതമായ ഔഷധ സസ്യത്തോട്ടവും ദർഭംഗ ആയുർവേദ കോളജിൽ ഒരുക്കിയിട്ടുണ്ട്.

ചികിത്സയ്ക്കെത്തുന്ന രോഗി ജാതകം കൊണ്ടുവന്നില്ലെങ്കിൽ ഹസ്തരേഖാ വിദഗ്ധർ സഹായത്തിനെത്തും. ആയുർവേദവും യോഗയും പ്രകൃതി ചികിത്സയുമെല്ലാം സമന്വയിപ്പിച്ചുള്ള ചികിത്സയ്ക്കാണ് ദർഭംഗ ആയുർവേദ കോളജിൽ പ്രാധാന്യം നൽകുന്നത്.

ദർഭംഗ ആയുർവേദ കോളജിൽ പ്രത്യേക വൈദ്യ ജ്യോതിഷ കോഴ്സ് ആരംഭിക്കാനുള്ള അനുമതിക്കായി ആര്യഭട്ട സർവകലാശാലയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

English Summary : Importance of Horoscope in Ayurveda Treatment

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA