ശനിദോഷമകറ്റാൻ ശബരിമല തീർഥാടനം നടത്താം; പക്ഷേ വേണം ഈ ചിട്ടവട്ടങ്ങൾ

HIGHLIGHTS
  • കറുപ്പും, നീലയും വസ്ത്രങ്ങൾ ധരിക്കുന്നത് ശനി ദോഷങ്ങൾക്ക് പരിഹാരമാണ്
sabarimala-temple
ശബരിമല ക്ഷേത്രം
SHARE

ശനിദോഷ ഫലമായി വനവാസം, അന്യദേശവാസം ഒക്കെ അനുഭവിക്കേണ്ടി വരിക സാധാരണമാണ്. അപവാദം കേൾക്കാനും അപകടങ്ങൾ നേരിടാനും ഈ കാലത്ത് സാധ്യതയുണ്ട്. എല്ലാ കാര്യങ്ങളും മന്ദഗതിയിൽ ആവുകയും ചെയ്യും. പെട്ടെന്ന് നടക്കേണ്ട പലകാര്യങ്ങൾക്കും ഒരുപാട് പ്രാവശ്യം പരിശ്രമിക്കേണ്ടതായും വരാം.

ഏഴര ശനി, കണ്ടക ശനി, ശനിദശ തുടങ്ങിയ കാലങ്ങളിൽ നാടുവിടാനും ദുരിതങ്ങൾ അനുഭവിക്കാനുമൊക്കെ സാധ്യത ഉണ്ട്. ശ്രീരാമചന്ദ്ര ൻ വനവാസം ചെയ്തത് പോലും ശനിദശയിലായിരുന്നു. ഭഗവാൻ പരമശിവൻ  തവളയുടെ രൂപത്തിൽ അമ്പലത്തിലെ ഓവിൽ കയറി ഒളിച്ചിരുന്ന കഥയും പലരും കേട്ടിട്ടുണ്ടാവും. അൽപകാലമെങ്കിലും ശനിയുടെ ദുരിതം എല്ലാവരും അനുഭവിക്കേണ്ടിവരും എന്നാണ് ഇത് നൽകുന്ന സൂചന.

കറുപ്പ് വസ്ത്രം ധരിച്ച് , മാലയിട്ട് , വ്രതം  എടുത്തു സന്യാസിയെ പോലെ മുടിയും നീട്ടി, കല്ലും മുള്ളും ചവിട്ടി, ശരണം വിളിച്ചു മലകേറി അയ്യപ്പനെ കണ്ട് തൊഴുകയും സാധ്യമെങ്കിൽ അവിടെ തങ്ങുകയും ചെയ്യുന്നു. മടങ്ങി വരുമ്പോൾ നമ്മളറിയാതെ ശനിദോഷ പരിഹാരമാണ് ചെയ്യുന്നത്. കറുപ്പും നീലയും വസ്ത്രങ്ങൾ ധരിക്കുന്നത് ശനി ദോഷങ്ങൾക്ക് പരിഹാരമാണ്. ശബരിമലയിൽ പോകുന്നവർ അവ ധരിക്കുന്നത് ആചാരത്തിന്റെ ഭാഗവുമാണ്. അനുഭവിക്കാൻ ഉള്ള ദോഷങ്ങളും ദുരിതങ്ങളും ഒക്കെ ഈ കാനനവാസത്തിലൂടെ ഒഴിവായി പോവുകയാണ് ചെയ്യുന്നത്. 


ലേഖകൻ   

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421

English Summary : Sabarimala Darshan to Avoid Shani Dosham

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA