ADVERTISEMENT

സന്ധ്യയ്ക്കു ത്രയോദശി വരുന്ന ദിനമാണ് പ്രദോഷം. ഇതനുസരിച്ചു വൃശ്ചികത്തിലെ കറുത്തപക്ഷ പ്രദോഷം 2021 ഡിസംബർ 02 വ്യാഴാഴ്‌ച വരുന്നു. ശിവപ്രീതിക്കായി വ്രതമനുഷ്ഠിക്കുക. രോഗദുരിതശമനം, മംഗല്യ തടസ്സം മാറുക,  വിദ്യാപ്രാപ്തി ഇവയ്ക്കായി പരമശിവനെ പ്രീതിപ്പെടുത്താം. 

 

പഞ്ചാക്ഷരീ മന്ത്രവും ശിവപഞ്ചാക്ഷരീ സ്‌തോത്രവും ശിവസഹസ്രനാമവും ശിവാഷ്ടകവും ജപിച്ചു കൊണ്ട് പ്രദോഷ ദിനം മുഴുവൻ ശിവ ഭഗവാനെ ഭജിക്കണം. പ്രദോഷ ദിനത്തിൽ രാവിലെ കുളിച്ചു ശുദ്ധിയായി വിളക്ക് കൊളുത്തി പഞ്ചാക്ഷരീ ജപത്തോടെ ശിവക്ഷേത്ര ദർശനം നടത്തുകയും ശിവ ഭഗവാന് കൂവളമാലയും എണ്ണയും സമർപ്പിക്കുകയും ജലധാര നടത്തുകയും ചെയ്യണം. പകൽ മുഴുവൻ ഉപവസിക്കുന്നത് തന്നെയാണ് നല്ലത് എങ്കിലും അതിന് സാധിക്കാത്തവർ ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന നേദ്യ ചോർ കഴിക്കുന്നതാണ് ഉത്തമം. പ്രദോഷ ദിവസം എണ്ണ തേച്ചു കുളിക്കാൻ പാടില്ല എന്നും പറയപ്പെടുന്നുണ്ട്. കൂടാതെ സന്ധ്യ സമയത്ത് കഴിവതും വ്രതം ഉള്ളവർ ക്ഷേത്രത്തിൽ പ്രദോഷ പൂജയിലും ദീപാരാധനയിലും പങ്ക് കൊള്ളണം.

 

 

 

ഭഗവാന് നേദിക്കുന്ന കരിക്കിൽ നിന്നുള്ള ജലം സേവിച്ചു കൊണ്ടോ ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന അവലോ മലരോ പഴമോ കൊണ്ടോ ഉപവാസം അവസാനിപ്പിക്കാവുന്നതാണ്.

English Summary : Significance of Pradosham in Vrischikam Month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com