ഡിസംബർ ഒന്നാം തീയതിയിലെ ഗ്രഹങ്ങളുടെ നക്ഷത്രചാരപ്രകാരം സൂര്യൻ അനിഴത്തിലും ചന്ദ്രൻ പൂരം, ഉത്രം നക്ഷത്രങ്ങളിലും ചൊവ്വ വിശാഖത്തിലും ബുധൻ തൃക്കേട്ടയിലും വ്യാഴം അവിട്ടത്തിലും ശുക്രൻ ഉത്രാടത്തിലും ശനി തിരുവോണത്തിലും രാഹു കാർത്തികയിലും കേതു അനിഴത്തിലും നിൽക്കുന്നു. ഇതനുസരിച്ച് ഈ മാസം പൂയം ,അനിഴം, ഉത്തൃട്ടാതി നാളുകാർക്ക് മാസത്തിന്റെ ആദ്യ പത്തു ദിവസങ്ങളിൽ ആരോഗ്യ വിഷമതകൾ , സാമ്പത്തിക വിഷമതകൾ എന്നിവ അലട്ടാനിടയുണ്ട് . ദോഷ ശമനത്തിനായി ഇവർ ശിവങ്കൽ ജല ധാര നടത്തിക്കുക .
വിശാഖം , പൂരുരുട്ടാതി , പുണർതം നാളുകാർക്ക് ധനപരമായ പുരോഗതി ഉണ്ടാവുമെങ്കിലും ശിരോരോഗ സാദ്ധ്യതകൾ അധികമായ മാനസിക സംഘർഷം ഇവയ്ക്കു സാധ്യത ഉണ്ട് .സുബ്രഹ്മണ്യ ഭജനം നടത്തി ദോഷം കുറയ്ക്കാം .
ആയില്യം, തൃക്കേട്ട, രേവതി നാളുകാർക്ക് വിദ്യാഭ്യാസപരമായ പുരോഗതി , പുതിയ കോഴ്‌സുകളിൽ പ്രവേശനം എന്നിവയ്ക്ക് യോഗം കാണുന്നു . നരസിംഹ സ്വാമിയേ ഭജിച്ച് ദൈവാധീനം വർധിപ്പിക്കാം .
അവിട്ടം, മകയിരം, ചിത്തിരക്കാർക്ക് ഡിസംബർ അനുകൂലമല്ല. ഏർപ്പെടുന്ന കാര്യങ്ങളിൽ അവിചാരിത തടസം നേരിടാം. പ്രമേഹ രോഗമുളളവർ പ്രത്യേകം ശ്രദ്ധിക്കണം . മഹാവിഷ്ണു ക്ഷേത്ര ദർശനം നടത്തി പാൽപ്പായസ നിവേദ്യത്തോടെ പുരുഷ സൂക്ത പുഷ്പാഞ്ജലി നടത്തി ദോഷ കാഠിന്യം കുറയ്ക്കാം .
കാർത്തിക ,ഉത്രം, ഉത്രാടം നാളിൽ ജനിച്ചവർക്ക് വിവാഹ തീരുമാനം , ഇഷ്ടപ്പെട്ട പങ്കാളിയെ ലഭിക്കുക , ധനപരമായ പുരോഗതി കൈവരിക്കുക എന്നിവ ഫലം. ഒരു തവണ ക്ഷേത്രത്തിൽ ഗണപതി ഹോമം നടത്തുക .
രോഹിണി , അത്തം , തിരുവോണം നക്ഷത്രക്കാർക്ക് കാര്യപ്രതിബന്ധം നില നിൽക്കുന്നു . പെട്ടെന്ന് സാധിക്കാവുന്ന അകര്യങ്ങൾ പോലും അൽപ്പം തടസ്സപ്പെട്ടെ ശരിയാവുകയുള്ളു .ദോഷകാഠിന്യം കുറയ്ക്കുവാൻ ശാസ്താ ഭജനം നടത്തുക .
ലേഖകൻ
വി. സജീവ് ശാസ്‌താരം
പെരുന്ന , ചങ്ങനാശേരി
Ph: 9656377700
English Summary : Lucky Stars and Dosha Remedy in December 2021