ADVERTISEMENT

വീടിനുള്ളിൽ അലങ്കാരത്തിനായും പ്രാണവായു ശുദ്ധീകരിക്കുന്നതിനായും  ചെടികൾ വയ്ക്കാറുണ്ട്. വാസ്തു  അനുസരിച്ചു മുറികളിൽ ചെടികൾ ക്രമീകരിക്കുന്നത് അഭിവൃദ്ധിക്കും അനുകൂല തരംഗം സൃഷ്ടിക്കുന്നതിനും  കാരണമാകും എന്നാണ് വിശ്വാസം . ചില ചെടികൾ ഭവനത്തിൽ ഉള്ളിൽ ക്രമീകരിക്കുന്നത് ഭാഗ്യം വർധിപ്പിക്കും . അവ ഏതെല്ലാമെന്നു നോക്കാം

 

lucky-bamboo
Photo Credit : Nop.C / Shutterstock.com

1.ലക്കിബാംബു

 

money-plant
Photo Credit : rattiya lamrod / Shutterstock.com

പേര് സൂചിപ്പിക്കുന്നത് പോലെ ജീവിതത്തിൽ ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരുന്ന ഒരു സസ്യമാണ് ലക്കി ബാംബൂ. സാധാരണയായി ഒന്നുമുതൽ പത്തുവരെ എണ്ണത്തിലുള്ള ബാംബൂ തണ്ടുകളാണ് വയ്ക്കുന്നത്.  തണ്ടുകളുടെ എണ്ണത്തിനനുസരിച്ചു ഫലം വ്യത്യസ്തമായിരിക്കും. അഞ്ചോ ഒൻപതോ  തണ്ടുകൾ സാധാരണയായി  വയ്ക്കാറില്ല.  വെറുതെ എവിടെങ്കിലും കൊണ്ട് വച്ചാൽ ഉദ്ദേശിച്ച ഫലം ലഭിക്കുകയില്ല. കിഴക്കു ദിക്കിലായി സ്ഥാപിക്കുന്നത് ആരോഗ്യപരമായ ഉയർച്ചക്കും തെക്കു കിഴക്കു ഭാഗത്തായി വയ്ക്കുന്നത് സമ്പൽ സമൃദ്ധിക്കും  കാരണമാകും.

 

pease-lilly
Photo Credit : Sveten / Shutterstock.com

 

2.മണിപ്ലാന്റ് 

aloe-vera
Photo Credit : Thijmen Piek / Shutterstock.com

ഭാഗ്യവും സമ്പത്തും കൊണ്ടുവരുന്ന ചെടിയായതിനാലാണ് ഇതിനു മണിപ്ലാന്റ് എന്ന പേര് വന്നതത്രേ. തെക്കു കിഴക്കു ഭാഗത്തായി മണിപ്ലാന്റ് വയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതിയെ മോശമായി ബാധിക്കുമെന്നതിനാൽ വടക്ക്‌ കിഴക്ക് ഭാഗത്തു മണിപ്ലാന്റ് നടുന്നത് ഒഴിവാക്കുക. കിഴക്ക് ,പടിഞ്ഞാറ് എന്നീ ഭാഗങ്ങളിൽ നട്ടാൽ ദമ്പതികൾ തമ്മിൽ സ്വരചേർച്ചയില്ലായ്മക്കു കാരണമാകും എന്നാണ് വിശ്വാസം. 

 

sanke-plant
Photo Credit : Svetlana Glazkova / Shutterstock.com

 

3.പീസ് ലില്ലി

വെള്ളനിറമുള്ള പൂക്കളും കടും പച്ച നിറത്തിലുള്ള ഇലകളും ഉള്ള പീസ് ലില്ലി  പേര് സൂചിപ്പിക്കുന്നത് പോലെ സമാധാനവും പോസിറ്റീവ് ഊർജവും  നിറയ്ക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.

 

4.കറ്റാർവാഴ

 

വീടിനകത്തും പുറത്തും ഒരുപോലെ വളർത്താവുന്ന ഈ ചെടി അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. ഈ ചെടി ഒരിക്കലും ഉണങ്ങിപ്പോവാതെ ശ്രദ്ധിക്കണം. കറ്റാർവാഴ വീട്ടിനുള്ളിൽ  വയ്ക്കുന്നത്  പങ്കാളികൾ  തമ്മിൽ  സ്‌നേഹം വർധിക്കുന്നതിന്  കാരണമാകും എന്നാണ് വിശ്വാസം. അനുകൂലഫലത്തിനായി വീടിന്റെ വടക്കോ കിഴക്കോ ഭാഗത്തായി ഈ ചെടി വയ്ക്കണം എന്നാണ് വാസ്തുവിൽ പറയുന്നത് 

 

 

5. സ്നേക്ക് പ്ലാന്റ്

 

കുറഞ്ഞ പരിപാലനത്തിൽ ഏതു കാലാവസ്ഥയിലും വളരുന്ന ഒരു സസ്യമാണിത് . ജനലിനു അരികിലായി സ്ഥാപിക്കുന്നതാണ് ഏറ്റവും ഉത്തമം. ഏറ്റവും കൂടുതല്‍ ഓക്‌സിജന്‍ പുറപ്പെടുവിക്കുന്ന ചെടി കൂടിയാണ് ഇത്. ഒരു  സ്‌നേക്ക് പ്ലാന്റ് എങ്കിലും വീട്ടിനുള്ളിൽ  വയ്ക്കുന്നത്  നെഗറ്റീവ് എനര്‍ജി കുറയ്ക്കുകയും  ഭവനത്തിൽ  ഏതെങ്കിലും താരത്തിലുണ്ടാവുന്ന  ദോഷത്തില്‍ നിന്ന് സംരക്ഷിക്കുമെന്നും വിശ്വാസമുണ്ട് .

 

 

 

English Summary : Indoor Plants for Good Luck according to Vastu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com