സകലഗുണ സമ്പൂർണനായ വ്യാഴം അനുകൂലമാവാൻ

HIGHLIGHTS
  • ഉത്തമഗുണങ്ങളുടെ ഇരിപ്പിടമാണ് വ്യാഴം
Jupiter-Transit-Dosha-remedy
Photo Credit : Think-About-Life , AstroVed.com / Shutterstock.com
SHARE

ബ്രഹ്മാവിന്റെ മാനസപുത്രനായ അംഗിരസ്സ് മഹർഷിക്ക്  വസുദയിൽ പിറന്ന പുത്രനാണ് വ്യാഴം

കഠിനമായ  താപശ്ചര്യയിലൂടെ വ്യാഴം ദിവ്യശക്തികളും ഉന്നത വിദ്യകളും കരസ്ഥമാക്കി. അങ്ങനെയാണ് ദേവൻമാരുടെ ഗുരുവായിത്തീർന്നത്. ശിവന്റെ ശുപാർശ പ്രകാരമാണത്രേ ബ്രഹ്മാവ് വ്യാഴത്തെ ഗ്രഹമാക്കിയത് 

ബൃഹസ്പതി, ആംഗിരസ്സ്, ധീക്ഷണൻ, വാചസ്പതി, ജീവൻ , ഗീഷ്പതി , ചിത്ര ശിഖണ്ഡിജൻ, സുരേഡ്യൻ , ദേവഗുരു , ഗുരു തുടങ്ങിയ പേരുകൾ വ്യാഴത്തിനുണ്ട്. താരയാണ് വ്യാഴത്തിന്റെ പത്നി

വ്യാഴത്തിന്റെ മഹത്ത്വം വ്യക്തമാക്കുന്ന കഥകൾ പുരാണത്തിലുണ്ട്. ദേവൻമാരുടെ ബുദ്ധികേന്ദ്രം വ്യാഴം തന്നെയായിരുന്നു. 

എട്ടുവെള്ളക്കുതിരകളെപ്പൂട്ടിയ സ്വർണ്ണ രഥത്തിലാണ് വ്യാഴത്തിന്റെ സഞ്ചാരം. ഐരാവതത്തിലും വ്യാഴം സഞ്ചരിക്കാറുണ്ടെന്ന് കഥകളിലുണ്ട്.

ഇനി സ്വഭാവത്തിലേക്ക് കടക്കാം. രാജലക്ഷണങ്ങൾ ഏതാണ്ട് എല്ലാമുണ്ട്. ഐശ്വര്യം തുളുമ്പുന്ന നോട്ടമാണ്. ധാർമ്മികനും , സാത്വികനുമാണ് വ്യാഴം. സകല ഗുണ സമ്പൂർണൻ  എന്ന വിശേഷണം ഒരിക്കലും വ്യാഴത്തിന്റെ കാര്യത്തിൽ അതിശയോക്തിയാവുന്നില്ല. വേദശാസ്ത്രങ്ങൾ, നീതിന്യായം, ആചാരനുഷ്ഠാനങ്ങൾ പലതരം ചിന്താ പദ്ധതികൾ പഴയതും പുതിയതുമായ വിദ്യകൾ, കലകൾ എന്നിവയിലെല്ലാം  ഉന്നതമായ ജ്ഞാനമുള്ളവനാണ്. ദീന, ദയ , ത്യാഗശീലം, അഹന്താവിഹീനത, നീതിബോധം തുടങ്ങിയ ഉത്തമഗുണങ്ങളുടെ ഇരിപ്പിടമാണ് വ്യാഴം നന്മയിൽ വേരൂന്നിയ വ്യക്തിത്വവും തിൻമയോടുള്ള സന്ധിയില്ലാത്ത സമരവും ഈ ഗ്രഹത്തെ നവഗ്രഹങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ഉത്തമനാക്കുന്നു. ഈ പ്രപഞ്ചത്തിലുള്ള സർവ ചൈതന്യത്തെയും ശുദ്ധീകരിച്ച് പ്രസരിക്കാനുള്ള കഴിവ് വ്യാഴത്തെപ്പോലെ മറ്റൊരു ഗ്രഹത്തിനുമില്ല. ഉത്കൃഷ്ടമായ മാനസികാവസ്ഥയിലേക്ക് മനുഷ്യനെ നയിക്കുന്ന ശക്തി വിശേഷമാണ് വ്യാഴം.

ഒരാളുടെ ജാതകത്തിൽ ലഗ്നം , 4, 5, 9 എന്നീ ഭാവങ്ങളുമായി ബലവാനായിരിക്കുന്ന വ്യാഴത്തിന് ബന്ധമുണ്ടായാൽ മുകളിൽപ്പറഞ്ഞ രൂപപരവും ഭാവപരവുമായ സവിശേഷതകൾ മാനുഷികമായ വ്യക്തതകളോടെ ആ വ്യക്തിയിൽ പ്രത്യക്ഷപ്പെടും. 

ജാതക പ്രകാരമോ ദശാകാല പ്രകാരമോ വ്യാഴദോഷമുണ്ടെങ്കിൽ ഉണ്ടാകാവുന്ന ദോഷങ്ങളെന്തൊക്കെയാണെന്ന് ആദ്യം അറിയുക. മറ്റു ഗ്രഹങ്ങളാലുള്ള ദോഷങ്ങൾ പോലും വ്യാഴത്തിന്റെ നോട്ടം തട്ടിയാൽ തന്നെ വലിയ അളവിൽ കുറയും. 

ഒരാളുടെ ജാതകത്തിലെ ഭാഗ്യം, ദൈവാധീനം, അനുഭവ യോഗങ്ങൾ ലഭിക്കുന്ന അവസരങ്ങൾ , പ്രയോജനപ്പെടുത്താനുള്ള അവസ്ഥ മുതലായവയെല്ലാം വ്യാഴത്തെ കൊണ്ട് ചിന്തിക്കാവുന്നതാണ്. മറ്റെല്ലാ ഗ്രഹസ്ഥിതികളും അനുകൂലമാണെങ്കിലും വ്യാഴത്തിന്റെ സ്ഥിതി ദോഷകരമാണെങ്കിൽ അനുഭവ ഗുണം കുറയും ഏർപ്പെടുന്ന എല്ലാ കാര്യങ്ങളിലും ഒരു ദൈവാധീനക്കുറവ് അനുഭവപ്പെടും.

വ്യാഴം ജാതകത്തിൽ ആറ്, ഏട്ട്, പന്ത്രണ്ട് തുടങ്ങിയ സ്ഥാനങ്ങളിൽ നിൽക്കുന്നത് നന്നല്ല.

പുത്രകാരകനാണ് വ്യാഴം. മക്കളുടെ ആരോഗ്യം ഇടക്കിടെ പ്രശ്നത്തിലാവുന്നതിനും മക്കളും നിങ്ങളും തമ്മിൽ ഇടക്കിടെ പ്രശ്നങ്ങളു ണ്ടാവുന്നതിനും മക്കൾ നിങ്ങളെ വിട്ടു പിരിഞ്ഞു പോവുന്നതിനും കാരണം വ്യാഴം അനിഷ്ടസ്ഥാനത്താവുന്നതാണ്. ഓർമ്മശക്തി , സ്ത്രീകൾക്ക് ഗർഭപാത്ര തകരാറുകൾ, ഉദരരോഗങ്ങൾ ,തലചുറ്റൽ, രക്തസമ്മർദ്ധം , പാരമ്പര്യ രോഗങ്ങൾ, മാനസിക സമർദ്ധം എന്നിവ വ്യാഴ ദോഷത്താൽ വന്നേക്കും. അതുകൊണ്ട് ചെലവുകളും ഇരട്ടിക്കും . വ്യാഴം ദുർബലമായ വ്യക്തികൾക്ക്  കർമ്മ ശക്തിയിലും ഈശ്വരവിശ്വാസത്തിലും പാരമ്പര്യ വിശ്വാസങ്ങളിലും കുറവ് വരും. ഉപാസനാദി കാര്യങ്ങളിൽ നിഷ്കർഷ കുറയും. ഗുരുജനങ്ങളോടും മറ്റു ബഹുമാന്യരോടും ഉള്ള ബഹുമാനം കുറഞ്ഞിരിക്കും. നിരാശാബോധം, ഉൽകണ്ഠ എന്നിവ ഏറിയിരിക്കും. ഗുരുവിന്റെ ദശാപഹാരകാലങ്ങളിൽ ഇവ വളരെ വർധിക്കുന്നതായും കണ്ടുവരുന്നു.  

വ്യാഴദോഷങ്ങളിൽ നിന്നും രക്ഷനേടാനുള്ള പരിഹാരങ്ങൾ താഴെ കൊടുക്കുന്നു

 വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുക. നാരയണീയം, നാരായണ കവചം, ലക്ഷ്മീ നാരായണ സ്തോത്രം, വിഷ്ണുസഹസ്രനാമം മുതലായ സ്തോത്രങ്ങൾ ഭക്തിപൂർവം പാരായണം ചെയ്യുക .ഗുരുവായൂർ , തിരുപ്പതി എന്നീ പുണ്യസ്ഥലങ്ങളിൽ  പോയി വഴിപാടുകൾ നടത്തി പ്രാർഥിക്കുക. മഹാവിഷ്ണുവിന് മഞ്ഞ പട്ടുടയാട സമർപ്പിക്കുന്നതും സ്വർണ്ണം കൊണ്ടുള്ള എന്തെങ്കിലും ആഭരണം ശരീരത്തിൽ അണിയുന്നതും മഞ്ഞനിറം കലർന്ന വസ്ത്രങ്ങൾ അണിയുന്നതും ദക്ഷിണാമൂർത്തി സ്തുതികളും ഗുരു ഗായത്രിയും ജപിക്കുന്നതും ഗുരുദോഷ ശാന്തിക്ക് സഹായകമായ കർമ്മങ്ങളാണ്

 ജോതിഷി പ്രഭാസീന സി.പി.

ഹരിശ്രീ 

പി ഒ മമ്പറം 

വഴി . പിണറായി 

കണ്ണൂർ ജില്ല

ഫോ: 9961442256

Email ID: prabhaseenacp@gmail.com

English Summary : Importance of Jupiter and Dosha Remedy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA