ധനുമാസത്തിൽ ഈ നാളുകാർ പരിഹാരമനുഷ്ഠിക്കണം

Prayer-photo-credit-imagedb-com
Photo Credit : imagedb.com / Shutterstock.com
SHARE

ഗുണവർധനവിനും അനുകൂല ഫലത്തിനും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

മേടക്കൂർ ( അശ്വതി , ഭരണി, കാർത്തിക 1/4 )

ഗുണഫലങ്ങൾ അധികരിക്കുന്ന മാസമാണ്. ഗുണവർധനവിനും ദോഷ പരിഹാരത്തിനുമായി ശിവ ക്ഷേത്ര ദർശനം നടത്തി മൃത്യുംജയ  പുഷ്പാഞ്ജലി കഴിപ്പിക്കുക. നിത്യേന ഭവനത്തിൽ ശിവാഷ്ടോത്തര ജപം നടത്തുക.

ഇടവക്കൂർ ( കാർത്തിക 3/4, രോഹിണി , മകയിരം 1/2 )

മാസമദ്ധ്യം വരെ ഗുണഫലങ്ങൾ കുറഞ്ഞു നിൽക്കും. ഗുണവർധനവിനുമായി ഹനുമദ് ഭജനം നടത്തുക.    ശനിയാഴ്ചകളിൽ  ഹനുമദ്  ക്ഷേത്ര ദർശനം നടത്തി പ്രാർഥിക്കുക. നിത്യേന ഭവനത്തിൽ രാമായണം സുന്ദരകാണ്ഡം ഓരോ പേജ് എങ്കിലും പാരായണം ചെയ്യുക.

മിഥുനക്കൂർ ( മകയിരം1/2  , തിരുവാതിര , പുണർതം 3/4) 

ദോഷ ശമനത്തിനും  ഗുണവർധനവിനുമായി  ദേവീ ഭജനം നടത്തുക. ജന്മ നാളിൽ ദേവീക്ഷേത്രത്തിൽ ദർശനം നടത്തി പഞ്ച ദുർഗ്ഗാ  മന്ത്ര പുഷ്പാഞ്ജലി  നിവേദ്യത്തോടെ ചെയ്യിക്കുക. ദേവിക്ക് ചുവപ്പ് പട്ടു സമർപ്പിക്കുക.

കർക്കടകക്കൂർ ( പുണർതം  1/4, പൂയം, ആയില്യം ) 

ഗുണവർധനവിനും  ദോഷ പരിഹാരത്തിനുമായി ശിവ ക്ഷേത്ര ദർശനം നടത്തി ശംഖധാര , മൃത്യുംജയ  പുഷ്പാഞ്ജലി കഴിപ്പിക്കുക. നിത്യേന ഭവനത്തിൽ ശിവാഷ്ടോത്തര ജപം നടത്തുക.

ചിങ്ങക്കൂർ ( മകം, പൂരം, ഉത്രം 1/4 )

ദോഷശമനത്തിനും ഗുണവർധനവിനുമായി ഹനുമദ്  ഭജനം നടത്തുക. ശനിയാഴ്ചകളിൽ  ഹനുമദ്  ക്ഷേത്രദർശനം നടത്തി അവിൽ , പഴം ഇവ നിവേദിക്കുക . ക്ഷേത്രത്തിൽ ഇരുന്ന്  ജപം നടത്തുക .

കന്നിക്കൂർ ( ഉത്രം 3/4 , അത്തം, ചിത്തിര 1/2 ) 

ഗുണദോഷസമ്മിശ്രമായ മാസമാണ്. ദോഷശമനത്തിനായി ദേവീ ഭജനം നടത്തുക . നിത്യേന ലളിതാസഹസ്രനാമം  ഭവനത്തിൽ നെയ്  വിളക്ക്  കൊളുത്തി ജപിക്കുക.

തുലാക്കൂർ ( ചിത്തിര 1/2 , ചോതി , വിശാഖം 3/4 ) 

 ഗുണവർധനവിനും ദോഷശമനത്തിനുമായി  ദേവീ ഭജനം നടത്തുക. ഭവനത്തിൽ ദേവീ മാഹാത്മ്യം പതിനൊന്നാം അദ്ധ്യായം  പതിവായി പാരായണം  ചെയ്യുക നടത്തുക . ജന്മ നാളിൽ ദേവീ ക്ഷേത്രത്തിൽ ജയ ദുർഗ്ഗാ മന്ത്ര പുഷ്പാഞ്ജലി നടത്തുക.

വൃശ്ചികക്കൂർ ( വിശാഖം 1/4 , അനിഴം , തൃക്കേട്ട ) 

ഗുണവർധനയ്ക്കും ദോഷ ശമനത്തിനുമായി ധർമ്മ ശാസ്താ ഭജനം നടത്തുക. ശനിയാഴ്ച കളിൽ വ്രതമെടുക്കുക. നിത്യേന ഭവനത്തിൽ ശാസ്താ അഷ്ടോത്തര ജപം നടത്തുക.

ധനുക്കൂർ ( മൂലം , പൂരാടം , ഉത്രാടം 1/4) 

ഗുണദോഷസമ്മിശ്രമായ ഫലങ്ങൾ നിലനിൽക്കുന്നു . ഗുണവർധനവിനും ദോഷ ശമനത്തിനുമായി  വിഷ്ണു ഭജനം നടത്തുക . വിഷ്ണു  ക്ഷേത്ര ത്തിൽ ദർശനം നടത്തി തുളസിമാല , വെണ്ണ ഇവ നൽകുക. നാളിൽ  പാൽപ്പായസ നിവേദ്യത്തോടെ പുരുഷ സൂക്ത പുഷ്പാഞ്ജലി നടത്തിക്കുക .

മകരക്കൂർ ( ഉത്രാടം 3/4 , തിരുവോണം , അവിട്ടം  1/2)  

ഗുണവർധനവിനും ദോഷ ശമനത്തിനുമായി  വിഷ്ണു ഭജനം നടത്തുക . വിഷ്ണു  ക്ഷേത്രത്തിൽ ദർശനം നടത്തി തുളസിമാല , വെണ്ണ ഇവ നൽകുക. നാളിൽ  പാൽപ്പായസ നിവേദ്യത്തോടെ പുരുഷ സൂക്ത പുഷ്പാഞ്ജലി നടത്തിക്കുക .

കുംഭക്കൂർ ( അവിട്ടം 1/2, ചതയം , പൂരുരുട്ടാതി  3/4)

ഗുണവർധനവിനും ദോഷശമനത്തിനുമായി ശിവ ഭഗവാനെ  ഭജിക്കുക. നാളിൽ ശിവങ്കൽ ഭസ്മാഭിഷേകം നടത്തിക്കുക. ശ്രീകൃഷ്ണ  സ്വാമിക്ക് തുളസി മാല ചാർത്തിച്ച് വെണ്ണ നിവേദ്യം നടത്തുക .

മീനക്കൂർ ( പൂരുരുട്ടാതി  1/4, ഉത്രട്ടാതി , രേവതി ) 

ഗുണദോഷ സമ്മിശ്രമായ മാസമാണ്. ഗുണവർധനവിനും ദോഷ ശമനത്തിനായിഗണപതി ഭജനം നടത്തുക. വെള്ളിയാഴ്ചകളിൽ ഗണപതിയെ ദർശിച്ച്  പ്രാർഥിക്കുക. നിത്യേന ഭവനത്തിൽ നെയ് വിളക്കു  കൊളുത്തി ഗണപതി അഷ്ടോത്തരജപം നടത്തുക .

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

English Summary : Dosha remedy in Dhanu Month

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA