ADVERTISEMENT

മകളുടെ കല്യാണ പൊരുത്തം നോക്കാൻ ജ്യോത്സ്യനെ കണ്ടപ്പോൾ അദ്ദേഹം 11 നാളുകൾ കുറിച്ചുതന്നു. അവയൊന്നും ആലോചിക്കേണ്ട, ചേരില്ല എന്നും പറഞ്ഞു. വർഷങ്ങൾ കടന്നുപോയി. 27 നാളുകളിൽ 11 എണ്ണം ചേരാത്തതും കഴിച്ചു ബാക്കി 16 നാളുകൾ. 

 

ജോത്സ്യനെ പലവട്ടം കാണാൻ മടിച്ചിട്ടോ മറ്റാരോ പറഞ്ഞ അബദ്ധം സത്യമെന്ന് ധരിച്ചിട്ടോ പലരും ചേരാത്ത നാളുകളുടെ ലിസ്റ്റ് വാങ്ങി വയ്ക്കും. അങ്ങനെ 'അരവൈദ്യൻ ആളെ കൊല്ലുമെന്ന്' പറഞ്ഞതു പോലെ പല നല്ല ആലോചനയും  വേണ്ടന്നു വയ്ക്കുന്നു. 

ചിലർ പഞ്ചാംഗത്തിലും ഇന്റർനെറ്റിലും പൊരുത്തം നോക്കുന്നു. 

 

30 വയസ്സായ പെൺകുട്ടിയുടെ അച്ഛൻ സ്ഥിരമായി ഒരേ ആളെ തന്നെ കാണുന്നു. പകുതിയും ഈ ലിസ്റ്റിൽ വരുന്നത്  എന്ന മറുപടിയും കേട്ട് മടങ്ങിയതിനു പകരം മറ്റൊരാളെ കണ്ടിരുന്നെങ്കിൽ ഒരുപക്ഷേ പത്ത് കൊല്ലം മുൻപു തന്നെ നല്ല നിലയിൽ വിവാഹം നടന്നേനെ. ഗുരുമുഖത്തു നിന്ന് ജ്യോതിഷം പഠിക്കുന്നതിനു പകരം പുസ്തകം വായിച്ചും മറ്റും ജോതി ഷം പഠിച്ചിട്ടുള്ളവർക്ക് ചില പ്രതിവിധികളും ഒഴിവുകളും അറിയാൻ സാധിക്കില്ല.

 

മധ്യമരജ്ജു ദോഷം വലിയ പ്രശ്നമല്ല. കുറച്ചുകാലം അകന്നു കഴിയേണ്ടിവരാം. ഇതാണ് ഈ പൊരുത്തം ഇല്ലെങ്കിൽ സംഭവിക്കാൻ സാധ്യത. അശ്വതി, ഭരണി, കാർത്തിക എന്നിങ്ങനെ മൂന്നു നക്ഷത്രം വീതം എണ്ണുമ്പോൾ നടുവിൽ വരുന്ന ഗ്രൂപ്പിൽ പെട്ടതാണ്  മധ്യമരഞ്ജു ദോഷം ഉള്ള നക്ഷത്രങ്ങൾ. ഇതിൽ തന്നെ മൂന്നു വിരലുകളിലായി അങ്ങോട്ടും ഇങ്ങോട്ടുമാണ് എണ്ണുക. അതിൽ അങ്ങോട്ടും ഇങ്ങോട്ടും അഥവാ ആരോഹണത്തിലും അവരോഹണത്തിലും എണ്ണുമ്പോൾ നടുവിൽ വരുന്നവ എടുക്കാം. അതിന് ദോഷമില്ല. മധ്യമരജ്ജു  ഉണ്ടെങ്കിൽ തന്നെ 9 ൽ ആരോഹണത്തിലും അവരോഹണത്തിലും വരുന്നത് ചേരും. അങ്ങനെ വിവാഹം നടന്ന ധാരാളം ദമ്പതികൾ സന്തോഷത്തോടെ ജീവിക്കുന്നു.

 

 

ഇന്നത്തെ കാലത്ത്  മിക്കവാറും ഒരാൾ വിദേശത്തും മറ്റൊരാൾ നാട്ടിലുമാകാം. സർക്കാർ ജീവനക്കാരനാണെങ്കിൽ ഇടയ്ക്കിടെ സ്ഥലം മാറ്റമുണ്ടാകും. അപ്പോഴും അകന്നിരിക്കാൻ സാധ്യത കൂടുതലാണ്. രജ്ജുദോഷം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇക്കാലത്ത് ഇതിനൊക്കെ സാധ്യത കൂടുതലാണ്. ആ സ്ഥിതിക്ക് ഈ ഒരു കാരണം കൊണ്ട് കല്യാണം വേണ്ടന്ന് വയ്ക്കണോ എന്ന് സ്വയം തീരുമാനിക്കുക. 

ദശാസന്ധിക്കും ചൊവ്വാദോഷത്തിനും ഇതു പോലെ ഒഴികഴിവുകൾ ഉണ്ട്. അതൊക്കെ അറിയാവുന്ന ജ്യോത്സ്യനെ കണ്ടാൽ കല്യാണം നീണ്ടുപോകില്ല. വിവാഹം പെട്ടെന്ന് നടക്കാൻ പലവിധ പരിഹാരങ്ങളും പൊടിക്കൈകളും അദ്ദേഹത്തിന് നിർദേശിക്കാനും സാധിക്കും.

 

ലേഖകൻ     

 

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421  

English Summary : Dosha Remedy for Madhyama Rajju Dosha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com