2022 പുതുവർഷത്തിൽ ഓരോ നാളുകാരും അനുഷ്ഠിക്കേണ്ടവ

HIGHLIGHTS
  • 2022 പുതുവർഷത്തിൽ പാലിക്കാം ഈ ചിട്ടകൾ
2022-dosha-remedy
SHARE

അശ്വതി 

ജന്മനാളിൽ പരമശിവനെ മൃത്യുംഞ്ജയ ഭാവത്തിൽ ഭജിക്കുക 

ഒരു ധ്യാനം  ചേർക്കുന്നു :

ചന്ദ്രാർക്കാഗ്നി വിലോചനം സ്മിതമുഖം 

പദ്മദ്വയാന്ത: സ്ഥിതം 

മുദ്രാപാശ മൃഗാക്ഷ സൂത്ര വിലസത്-

പാണീം ഹിമാംശുപ്രഭം 

കോടീന്ദു പ്രഗളത്സുധാ പ്ലുതഃതനും 

ഹാരാദി ഭൂഷോജ്ജ്വലം 

കാന്തം വിശ്വവിമോഹനം പശുപതിം 

മൃത്യുംഞ്ജയം ഭാവയേത് . 

ലാൽ -കിതാബ് നിർദ്ദേശം :  ജന്മനാളിൽ ഒരു നാളികേരം ദാനം ചെയ്യുക

ഭരണി 

 ജന്മനാളിൽ സരസ്വതീ ഭജനം നടത്തുക . ഒരു സ്തുതി ചേർക്കുന്നു: 

പഞ്ചാശദർണ്ണൈ രചിതാംഗഭാഗാം

ധൃതേന്ദു ഖണ്ഡാം കുമുദാവദാതാം

വരാഭയേ പുസ്തകമക്ഷ സൂത്രം

ഭജേഗിരം സന്ദധതീം ത്രിനേത്രാം

ഈ സ്തുതിയോടെ  സരസ്വതീ ദേവിയെ  മനസ്സിൽ ധ്യാനിച്ച്  നെയ്‌വിളക്കു കൊളുത്തി പ്രാർഥിക്കുക.

ലാൽ-കിതാബ് നിർദ്ദേശം :  ജന്മ നാളിൽ പാൽ , തൈര് ഇവയിലൊന്ന് ദാനം ചെയ്യുക .

കാർത്തിക 

 ജന്മനാളിൽ സുബ്രഹ്മണ്യ ഭജനം നടത്തുക. 

ദേവാദിദേവസുത ദേവഗണാധിനാഥ,

ദേവേന്ദ്ര വന്ദ്യ മൃദുപങ്കജ മഞ്ജുപാദ 

ദേവർഷി നാരദ മുനീന്ദ്ര സുഗീത കീർത്തേ 

വല്ലീശനാഥ മമ ദേഹി കരാവലംബം 

ഇപ്രകാരം വേലായുധ സ്വാമിയെ മനസ്സിൽ ധ്യാനിച്ച് ഭവനത്തിലിരുന്ന്  പ്രാർഥിക്കുക. 

ലാൽ കിതാബ് നിർദ്ദേശം : ജന്മനാളിൽ ഭവനത്തിന് / ഓഫിസിനു പുറത്ത് ആലില , മാവില , വേപ്പില ഇവ ഒന്നിച്ചു കെട്ടി പകൽ സൂക്ഷിക്കുക.  

രോഹിണി 

ജന്മനാളിൽ ശ്രീകൃഷ്ണ ഭജനം നടത്താം. കാളിയ മർദ്ദന ഗോപാല ധ്യാനത്തിൽ അദ്ദേഹത്തെ ഭജിക്കുന്നത് രോഗപീഡ , ഭൂത പ്രേതാദികളിൽ നിന്നുള്ള മോചനം സർവവിധ സമ്പത്തുകൾ ഐശ്വര്യം ഇവയുണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു.  

കാളിയമർദ്ദന ഗോപാല ധ്യാനം:

കാളിയസ്യ ഫണാഗ്ര രംഗ നടനം 

വേണുംദധ ദ്ദക്ഷിണേ

പുശ്ച൦ വേഷ്ടിത വാമപാണികമലേ 

സത് കിങ്കിണി ശോഭിതം 

സംസ്‌തൂയാത്മജ യോഷിതാം ഗണവൃതം 

ഗോഗോപ ഗോപീവൃതം 

വന്ദേ ബാലമമും സുസുന്ദരതനും 

നീലോപല ശ്യാമളം 

ലാൽ കിതാബ് നിർദ്ദേശം :  ജന്മനാളിൽ ഭവനത്തിന്റെ /ഓഫീസിന്റെ പ്രധാന കവാടത്തിനു സമീപം ഇണപ്പക്ഷികളുടെ ചിത്രം സൂക്ഷിക്കുക .

മകയിരം  

 ജന്മനാളിൽ ഹനുമദ് ഭജനം നടത്തുക . 

ഒരു സ്തുതി ചേർക്കുന്നു : 

ദഹന തപ്തസുവർണ്ണ സമപ്രഭം 

ഭയഹരം ഹൃദയേ വിഹിതാഞ്ജലീം 

ശ്രവണ കുണ്ഡല ശോഭിത മുഖാംബുജം 

നമത: വാനര രാജമിഹാദ്ഭുതം 

ലാൽ-കിതാബ് നിർദ്ദേശം : ജന്മനാളിൽ മഞ്ഞമുളയുടെ ഇല ഭവനത്തിൽ / ഓഫീസിൽ സൂക്ഷിക്കുക

തിരുവാതിര 

 ജന്മനാളിൽ മഹാഗണപതിയെ ഭജിക്കുക . 

സമസ്തലോക ശങ്കരം നിരസ്ത ദൈത്യ കുഞ്ജരം 

ദരേദരോദരം വരം വരേഭവക്ത്രമക്ഷരം 

കൃപാകരം ക്ഷമാകരം മുദാകരം യശസ്കരം 

മനസ്കരം നമസ്കൃതാം നമസ്കരോമി ഭാസ്വരം 

 ലാൽ-കിതാബ് നിർദ്ദേശം : ജന്മനാളിൽ പ്രധാന ഭക്ഷണത്തിൽ അല്പം നെയ് , മധുരം ഇവ ചേർത്ത അന്നം പറവകൾക്കു നൽകുക.

പുണർതം 

 ജന്മനാളിൽ ശാസ്താ ഭജനം നടത്തുക.  ഒരു ധ്യാനം ചേർക്കുന്നു 

തമാലശ്യാമളം ഭദ്രം 

പിംഗളാ കല്പ സുന്ദരം 

അധിജ്യ കാർമ്മുകം വന്ദേ 

സത്യമവ്യക്ത യൗവ്വനം 

ലാൽ കിതാബ് നിർദ്ദേശം : ജന്മനാളിൽ  എള്ളെണ്ണ കൈ-കാൽ പാദങ്ങളിൽ തേച്ചു കുളിക്കുക. ഒരുചെറിയ കിഴി ചിരട്ടക്കരി ഭവനത്തിൽ / ഓഫിസിൽ പ്രധാന മുറിയിൽ സൂക്ഷിക്കുക . 

പൂയം 

ജന്മനാളിൽ  ശിവശങ്കര ദുരിതഹര സ്തോത്രം ജപിക്കുക 

വിജിതേന്ദ്രിയവിബുധാർച്ചിത വിമലാംബുജചരണ

ഭവനാശന ഭയനാശന ഭജിതാംഗിതഹൃദയ

ഫണിഭൂഷണ മുനിവേഷണ മദനാന്തക ശരണം

ഹരശങ്കര ശിവശങ്കര ഹര മേ ഹര ദുരിതം

ത്രിപുരാന്തക ത്രിദശേശ്വര ത്രിഗുണാത്മക ശംഭോ

വൃഷവാഹന വിഷദൂഷണ പതിതോദ്ധര ശരണം

കനകാസന കനകാംബര കലിനാശന ശരണം

ഹരശങ്കര ശിവശങ്കര ഹര മേ ഹര ദുരിതം

ലാകിതാബ് പരിഹാരം:   ജന്മനാളിൽപ്രഭാത ഭക്ഷണത്തോടൊപ്പം ഒരു പച്ച നെല്ലിക്ക കഴിക്കുക. 

ആയില്യം 

ജന്മനാളിൽ ദുർഗ്ഗാ ഭജനം നടത്തുക . ഒരു സ്തുതി ചേർക്കുന്നു : 

പ്രജേശം രമേശം മഹേശം സുരേശം

ദിനേശം നിശീഥേശ്വരം വാ കദാചിത്

ന ജാനാമി ചാന്യത് സദാഹം ശരണ്യേ

ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി

ലാൽ കിതാബ് നിർദ്ദേശം:  ജന്മനാളിൽ പ്രഭാത ഭക്ഷണത്തിനൊപ്പം  മധുരം ചേർക്കാത്ത അൽപ്പം  പാൽകൂടി കഴിക്കുക.  

മകം 

ജന്മനാളിൽ  സുബ്രമണ്യ ഭജനം നടത്തുക . ഒരു ശ്ലോകം താഴെ ചേർക്കുന്നു 

ഷഡാനനം കുങ്കുമരക്തവർണ്ണം 

മഹാമതിം ദിവ്യമയൂര വാഹനം 

രുദ്രസ്യ സൂനും സുരസൈന്യ നാഥം 

ഗുഹം സദാ ശരണമഹം പ്രബദ്യേ 

ലാൽ കിതാബ് നിർദ്ദേശം :   ജന്മനാളിൽ തുവരപ്പരിപ്പ് കലർന്ന ഭക്ഷണം ദാനം ചെയ്തിട്ട് സ്വയം ഭക്ഷിക്കുക. 

പൂരം 

ജന്മനാളിൽ  ശ്രീകൃഷ്ണഭജനം നടത്തുക 

ഒരു ധ്യാനം ചേർക്കുന്നു 

ശ്രീകൃഷ്ണം കമല പത്രാക്ഷം -

ദിവ്യാഭരണ ഭൂഷിതം 

ത്രിഭംഗി ലളിതാകാരം -

അതി സുന്ദര മോഹനം 

ഭാഗം ദക്ഷിണം പുരുഷം -

അന്യസ്ത്രീ രൂപിണം 

ശംഖ ചക്രം ചാങ്കുശം -

പുഷ്പ ബാണശ്ച പങ്കജം 

ലാൽ കിതാബ് നിർദ്ദേശം :  ജന്മനാളിൽ ഒരു  മുഴുവൻ ചപ്പാത്തി അഥവാ  അരികുമുറിച്ച റൊട്ടി മധുരം പുരട്ടി കാക്കയ്ക്ക് / പറവകൾക്കു നൽകുക .

ഉത്രം 

ജന്മനാളിൽ  ഹനൂമദ് ഭജനം നടത്തുക 

ഒരു സ്തുതി ചേർക്കുന്നു : 

പീതവർണ്ണം ലസത്കായം ഭജേ സുഗ്രീവമന്ത്രിണാം 

മാലാമന്ത്രാത്മകം ദേവം ചിത്രവർണ്ണംചതുർഭുജം 

പാശാങ്കുശാഭയകരം ധൃതടങ്കം നമാമ്യഹം 

സുരാസുരഗണൈഃ സർവൈസംസ്തുതം പ്രണമാമ്യഹം 

 ലാൽ-കിതാബ് നിർദ്ദേശം : ജന്മനാളിൽ മത്സ്യത്തിനും മറ്റു ജലജീവികൾക്കും ഭക്ഷണം നൽകുക .

അത്തം 

ജന്മനാളിൽ  ഗണപതി ഭജനം നടത്തുക . ഒരു ജപം ചേർക്കുന്നു: 

ശിവ സുത ഗജ വക്ത്രം രക്ത വർണ്ണം ത്രിനേത്രം 

അഭയ വരദ ഹസ്തം ദിവ്യപാശാങ്കുശ്ശാഠ്യം  

അമൃതമയ ശരീരം സർപ്പ യഞ്ജോപവീതം 

ഗണപതി ഗണനാഥം പാദ ദ്മം നമാമിം

 ലാൽ-കിതാബ് നിർദ്ദേശം :  ജന്മനാളിൽ ശിശുക്കൾക്ക് മധുരം നൽകുക. 

ചിത്തിര 

ജന്മനാളിൽ ശാസ്താ ഭജനം നടത്തുക.  ഒരു ധ്യാനം ചേർക്കുന്നു 

തേജോ മണ്ഡല മദ്ധ്യഗം ത്രിനയനം 

ദിവ്യാംബാരാലംകൃതം 

ദേവം പുഷ്പ ശരേക്ഷു കാർമുകില

സന്മാണിക്യ പാത്രാഭയം 

ബിഭ്രാണാം കര പങ്കജൈർ 

മദ ഗജസ്കന്ദാദിരൂഡ്‌ഡം വിഭും 

ശാസ്താരം ശരണം ഭജാമി 

സതതം ത്രൈ ലോക്യ സമ്മോഹനം 

ലാൽ-കിതാബ് നിർദ്ദേശം :  ജന്മനാളിൽ ഒരുചെറിയ കിഴി ചിരട്ടക്കരി ഭവനത്തിൽ / ഓഫിസിൽ പ്രധാന മുറിയിൽ സൂക്ഷിക്കുക . 

ചോതി 

ജന്മനാളിൽ പരമശിവനെ മൃത്യുംഞ്ജയ   ഭാവത്തിൽ   ഭജിക്കുക 

ഒരു ധ്യാനം  ചേർക്കുന്നു :

ചന്ദ്രാർക്കാഗ്നി വിലോചനം സ്മിതമുഖം 

പദ്മദ്വയാന്ത: സ്ഥിതം 

മുദ്രാപാശ മൃഗാക്ഷ സൂത്ര വിലസത്-

പാണീം ഹിമാംശുപ്രഭം 

കോടീന്ദു പ്രഗള ത്സു ധാ പ്ലുതഃ തനും 

ഹാരാദി ഭൂഷോജ്ജ്വലം 

കാന്തം വിശ്വ വിമോഹനം പശുപതിം 

മൃത്യുംഞ്ജയം ഭാവയേത് . 

 ലാൽ -കിതാബ് നിർദ്ദേശം :  ജന്മനാളിൽ ചെറുനാരങ്ങ  ദാനം ചെയ്യുക

വിശാഖം 

ജന്മനാളിൽ ശിവ ഭജനം നടത്തുക .  ഒരു സ്തുതി ചേർക്കുന്നു :

ധ്യായേത്കോടിരവിപ്രഭം ത്രിനയനം ശീതാംശുഗംഗാധരം

ദക്ഷാ൦ഘ്രി സ്ഥിതവാമകുഞ്ചിതപദം ശാര്‍ദ്ദൂലചര്‍മ്മാ൦ബരം 

വഹ്നിം ഡോലകരാഭയം ഡമരുകം വാമേ ശിവാം ശ്യാമലാം

കല്‍ഹാരാം ജപസ്രക്ഷുകാം കടികരാം ദേവീം സഭേശം ഫണേ

 ലാൽ -കിതാബ് നിർദ്ദേശം : ജന്മനാളിൽ ചെറിയ മൺകുടത്തിൽ വെള്ളം നിറച്ച്  വീടിന്റെ / ഓഫീസിന്റെ പ്രധാന മുറിയിൽ പകൽ സൂക്ഷിക്കുക. 

അനിഴം 

ജന്മനാളിൽ അർദ്ധനാരീശ്വര ഭാവത്തിൽ ശിവപാർവതീ ഭജനം നടത്തുക.

ജയ ദേവ മഹാദേവ ജയേശ്വര മഹേശ്വര

ജയ സര്‍വഗുണശ്രേഷ്ഠ ജയ സര്‍വസുരാധിപ

ജയ പ്രകൃതികല്യാണി ജയ പ്രകൃതിനായികേ 

ജയ പ്രകൃതിദൂരേ ത്വം ജയ പ്രകൃതിസുന്ദരി 

ജയാമോഘമഹാമായ ജയാമോഘമനോരഥ 

ജയാമോഘമഹാലീല ജയാമോഘമഹാബല 

ജയ വിശ്വജഗന്‍മാതര്ജയ വിശ്വജഗന്‍മയേ 

ജയ വിശ്വജഗദ്ധാത്രി ജയ വിശ്വജഗത്സഖി

 ലാൽ -കിതാബ് നിർദ്ദേശം : ജന്മനാളിൽ പ്രഭാത ഭക്ഷണത്തോടൊപ്പം അൽപ്പം തൈര് സേവിക്കുക. 

തൃക്കേട്ട 

ജന്മനാളിൽ  സുബ്രമണ്യ ഭജനം നടത്തുക . ഒരു ശ്ലോകം താഴെ ചേർക്കുന്നു . കുടുംബ ജീവിത ശാന്തത കൈവരുത്തുവാൻ  ഈ ജപം ഉപകരിക്കും. 

ആചാര്യമാഗമ രഹസ്യമഹാമനൂനാ-

മാചാന്തവാരിനിധി ദേശികമാംബികേയം 

ആഖണ്ഡലാദ്യ/ മരവന്ദിതമാത്മരൂപ-

മാലംബതേ മമ മനഃ ശരണം കുമാരം

ലാൽ കിതാബ് നിർദ്ദേശം :   ജന്മനാളിൽ ശിശുക്കൾക്കും  വൃദ്ധർക്കും മധുരം നൽകുക.  

മൂലം 

ജന്മനാളിൽ  ഹനുമദ് ഭജനം നടത്തുക. ഒരു സ്തുതി ചേർക്കുന്നു : 

ഭജേ പാവനം ഭാവനാനിത്യവാസം

ഭജേ ബാലഭാനു പ്രഭാചാരുഭാസം 

ഭജേ ചന്ദ്രികാകുന്ദ മന്ദാരഹാസം

ഭജേ സന്തതം രാമഭൂപാല ദാസം

 ലാൽകിതാബ് നിർദ്ദേശം :  ജന്മനാളിൽ മയിലിൻറെ  ചിത്രം ഭവനത്തിൽ / ഓഫീസിൽ സൂക്ഷിക്കുക.

പൂരാടം 

ജന്മനാളിൽ ശ്രീ ദക്ഷിണാ മൂർത്തിയെ ഭജിക്കുക . ദിവസഗുണവർധനയ്ക്ക്  ദക്ഷിണാമൂർത്തി  ഭജനം നടത്തുക. അദ്ദേഹത്തിന്റെ ദശസ്തുതി ചേർക്കുന്നു : 

ഓം വിദ്യാരൂപിണേ നമഃ 

ഓം മഹായോഗിനേ നമഃ 

ഓം ശുദ്ധ ജ്ഞാനിനേ നമഃ 

ഓം പിനാകധൃതേ നമഃ 

ഓം രത്നാലങ്കൃതസര്‍വ്വാ൦ഗിനേ   നമഃ

ഓം രത്നമൌലയേ നമഃ 

ഓം ജടാധരായ നമഃ 

ഓം ഗംഗാധാരിണേ നമഃ 

ഓം അചലവാസിനേ നമഃ 

ഓം മഹാജ്ഞാനിനേ നമഃ

ലാൽ-കിതാബ് നിർദ്ദേശം :  ജന്മനാളിൽ  മഞ്ഞ വസ്ത്രം ദാനം ചെയ്യുക. 

ഉത്രാടം 

ജന്മനാളിൽ  ഗണപതി ഭജനം നടത്തുക . ഒരു സ്തുതി ചേർക്കുന്നു:

വിദേഹരൂപം ഭവബന്ധഹാരം 

സദാ സ്വനിഷ്ഠം സ്വസുഖപ്രദം തം 

അമേയസാംഖ്യേന ച ലക്ഷ്മീശം

 ഗജാനനം ഭക്തിയുതം ഭജാമഃ 

മുനീന്ദ്രവന്ദ്യം വിധിബോധഹീനം 

സുബുദ്ധിദം ബുദ്ധിധരം പ്രശാന്തം 

വികാരഹീനം സകലാമ്മകം വൈ 

ഗജാനനം ഭക്തിയുതം ഭജാമഃ

ലാൽ-കിതാബ് നിർദ്ദേശം :  ജന്മനാളിൽ അരയാൽ , ആര്യവേപ്പ് എന്നീ വൃക്ഷങ്ങളെ പ്രദക്ഷിണം ചെയ്യുക . അവയ്ക്കു വെള്ളം ഒഴിക്കുക . 

തിരുവോണം 

ജന്മനാളിൽ  ഭൂതനാഥനായ ശ്രീ ധർമ്മ ശാസ്താവിനെ ഭജിക്കുക 

ഒരു ധർമ്മ ശാസ്താ സ്തുതി 

ശതമുഖപാലക ശാന്തിവിദായക

 ശത്രുവിനാശക ശുദ്ധതനോ

തരുനികരാലയ ദീനകൃപാലയ

 താപസമാനസ ദീപ്തതനോ

ഹരിഹരസംഭവ പദ്മസമുദ്ഭവ

 വാസവ ശംബവ സേവ്യതനോ

ജയ ജയ ഹേ ശബരീഗിരി മന്ദിര 

സുന്ദര പാലയ മാമനിശം 

 ലാൽ -കിതാബ് നിർദ്ദേശം :  ജന്മനാളിൽ അരി, നെയ്യ് ഇവ ദാനം ചെയ്യുക. 

അവിട്ടം  

ജന്മനാളിൽ പരമശിവനെ ഭജിക്കുക . ഒരു സ്തുതി ചേർക്കുന്നു: 

നമസ്തേ നമസ്‌തേ വിഭോ വിശ്വമൂർത്തേ

നമസ്തേ നമസ്തേ ചിദാനന്ദമൂർത്തേ

നമസ്തേ നമസ്തേ തപോയോഗഗമ്യ 

നമസ്തേ നമസ്തേ ശ്രുതി ജ്ഞാനഗമ്യം

പ്രഭോ ശൂലപാണെ വിഭോ വിശ്വനാഥ

 മഹാദേവ ശംഭോ മഹേശാ ത്രിനേത്രാ 

ശിവാകാന്ത ശാന്ത സ്മരാരേ പുരാരേ

ത്വദന്യോ വരേണ്യോ ന മാന്യോ ന ഗണ്യ:

 ലാൽ -കിതാബ് നിർദ്ദേശം :  ജന്മനാളിൽ ഭവനത്തിനു /ഓഫീസിനു മുന്നിൽ കുങ്കുമം നിറച്ച ചെപ്പ്  സൂക്ഷിക്കുക 

ചതയം 

ജന്മനാളിൽ  ഉമാമഹേശ്വരന്മാരെ ഭജിക്കുക . ഒരു സ്തുതി ചേർക്കുന്നു : 

നമഃ ശിവാഭ്യാം/മതിസുന്ദരാഭ്യാ-

മത്യന്തമാസക്തഹൃദംബുജാഭ്യാം 

അശേഷലോകൈകഹിതങ്കരാഭ്യാം 

നമോ നമഃ ശങ്കരപാർവതീഭ്യാം

നമഃ ശിവാഭ്യാം കലിനാശനാഭ്യാം

 കങ്കാളകല്യാണവപുർദ്ധരാഭ്യാം 

കൈലാസശൈലസ്ഥിതദേവതാഭ്യാം 

നമോ നമഃ ശങ്കരപാർവതീഭ്യാം

നമഃ ശിവാഭ്യാമശുഭാപഹാഭ്യാ-

മശേഷലോകൈകവിശേഷിതാഭ്യാം 

അകുണ്ഠിതാഭ്യാം സ്മൃതിസംഭൃതാഭ്യാം 

നമോ നമഃ ശങ്കരപാർവതീഭ്യാം

നമഃ ശിവാഭ്യാം രഥവാഹനാഭ്യാം

രവീന്ദുവൈശ്വാനരലോചനാഭ്യാം 

രാകാശശാങ്കാഭമുഖാംബുജാഭ്യാം 

നമോ നമഃ ശങ്കരപാർവതീഭ്യാം

ലാൽ -കിതാബ് നിർദ്ദേശം :  ജന്മനാളിൽ വെളുത്ത പുഷ്പങ്ങൾ സ്ഫടിക പ്പാത്രത്തിലെ ജലത്തിൽ ഇട്ട് വീടിന്റെ /ഓഫീസിന്റെ പടിഞ്ഞാറു ഭാഗത്തുള്ള മുറിയിൽ പകൽ സൂക്ഷിക്കുക 

പൂരുരുട്ടാതി 

ജന്മനാളിൽ ദുർഗ്ഗാഭജനം നടത്തുക. ഒരു ജപം ചേർക്കുന്നു : 

നമോ ദേവ്യൈ മഹാദേവ്യൈ

ശിവായൈ സതതം നമഃ

നമഃ പ്രകൃത്യൈ ഭദ്രായൈ

നിയതാഃ പ്രണതാഃ സ്മ താം

രൗദ്രായൈ നമോ നിത്യായൈ

ഗൗര്യൈ ധാത്ര്യൈ നമോ നമഃ

ജ്യോത്സ്നായൈചേന്ദുരൂപിണ്യൈ

സുഖായൈ സതതം നമഃ

കല്യാണ്യൈ പ്രണതാ വൃദ്ധ്യൈ

സിദ്ധ്യൈ കുർമോ നമോ നമഃ

നൈർ ഋത്യൈ ഭൂഭൃതാം ലക്ഷ്മ്യൈ

ശർവാണ്യൈ തേ നമോ നമഃ

ദുർഗ്ഗായൈ ദുർഗ്ഗപാരായൈ

സാരായൈ സർവ്വകാരിണ്യൈ

ഖ്യാത്യൈ തഥൈവ കൃഷ്ണായൈ

ധൂമ്രായൈ സതതം നമഃ

ലാൽ കിതാബ് നിർദ്ദേശം :  ജന്മനാളിൽ പച്ച കർപ്പൂരം , കുങ്കുമം , മഞ്ഞൾപ്പൊടി ഇവ ചെറിയ ചിമിഴിൽ ഭവനത്തിന്റെ / ഓഫീസിന്റെ പ്രധാന മുറിയിൽ വെയ്ക്കുക . 

ഉത്തൃട്ടാതി

ജന്മനാളിൽ മഹാവിഷ്ണുഭജനം നടത്തുക . ഒരു പ്രാർഥനാ  മന്ത്രം ചേർക്കുന്നു :

യസ്യസ്മരണ മാത്രേണ ജന്മസംസാര ബന്ധനാദ്

വിമുച്യതേ നമസ്തസ്മൈ വിഷ്ണവേ പ്രഭവിഷ്ണവേ

നമഃ സമസ്ത ഭൂതാനാമാദി ഭൂതായ ഭൂഭൃതേ

അനേക രൂപരൂപായ വിഷ്ണവേ പ്രഭവിഷ്ണവേ

ലാൽ-കിതാബ് നിർദ്ദേശം : ജന്മനാളിൽ അന്നദാനം നടത്തുക 

രേവതി 

ജന്മനാളിൽ  ഗണപതി ഭജനം നടത്തുക . 

പ്രണമ്യ ശിരസാദേവം

ഗൗരീപുത്രം വിനായകം

ഭക്ത്യാവ്യാസം സ്മരേന്നിത്യം

ആയുഷ്കാമാർത്ഥസിദ്ധയേ

പ്രഥമം വക്രതുണ്ഡഞ്ച

ഏകദന്തം ദ്വിതീയകം

തൃതീയം കൃഷ്ണപിംഗാക്ഷം

ഗജവക്ത്രം ചതുർത്ഥകം

ലംബോദരം പഞ്ചമഞ്ച

ഷഷ്ഠം വികടമേവച

സപ്തമം വിഘ്നരാജഞ്ച

ധൂമ്രവർണ്ണം തഥാഷ്ടകം

നവമം ഫാലചന്ദ്രശ്ച

ദശമന്തു വിനായകം

ഏകാദശം ഗണപതീം

ദ്വാദശന്തു ഗജാനനം.

 ലാൽ-കിതാബ് നിർദ്ദേശം :  ജന്മനാളിൽ ഭവനത്തിന്റെ / ഓഫീസിന്റെ മുന്നിൽ പനിനീർ തളിക്കുക.

English Summary : Dosha Remedy in 2022

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA