ADVERTISEMENT

 

ഗുണവർധനവിനും അനുകൂലഫലത്തിനും ഈ 2022 വർഷത്തിലുടനീളം ഓരോ നാളുകാരും ഈ ദേവതകളെ ഭജിക്കുന്നത്  ഉത്തമമാണ്.

 

അശ്വതി : 

 പ്രദോഷവ്രതമനുഷ്ടിച്ച് ശിവ ഭജനം നടത്തുന്നത് ഗുണകരമാണ്.

 

ഭരണി : 

ദോഷ ശമനത്തിന് സുബ്രഹ്മണ്യ ഭജനം നടത്തുക.

 

 കാർത്തിക  : 

ഗുണ വർധനവിനായി  മാസം തോറും നാളിൽ ഗണപതിഹോമം കഴിപ്പിക്കുക.

 

 

രോഹിണി :    

ദോഷശമനത്തിന്  നാഗരാജാവിന്റെ പ്രീതി വരുത്തുക. നവഗ്രഹപ്രതിഷ്ഠയുള്ളിടത്ത്  തൊഴുതു രാഹുപ്രീതി വരുത്തുക . 

 

 

 

മകയിരം :  

ഭഗവതി ക്ഷേത്രദർശനം, വഴിപാടുകൾ ഇവ നടത്തുക. 

 

തിരുവാതിര :     

ദോഷശമനത്തിനായി ശിവഭജനം നടത്തി ഗുണവർധന  വരുത്താം. 

 

പുണർതം :       

മഹാഗണപതി ഭജനം നടത്തുക . ഒപ്പം നവഗ്രഹ പ്രീതി വരുത്തി ദോഷഫലങ്ങൾ കുറയ്ക്കാം.

 

പൂയം  :     

ഗുണഫലവർധനയ്ക്ക് മഹാവിഷ്ണുഭജനം  നടത്തുക.  

 

ആയില്യം :      

ദോഷപരിഹാരത്തിന് ഹനൂമദ്‌ഭജനം നടത്തുക. 

 

മകം : 

ദോഷ പരിഹാരത്തിന് വിഷ്ണുഭജനം, വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കൽ ഇവ നടത്തുക.

 

പൂരം  : 

 ദേവീ സങ്കല്പത്തിലുള്ള പ്രാർഥനകൾ നടത്തുക. ദേവീ ക്ഷേത്ര സന്ദർശനം നടത്തുക.

 

ഉത്രം :       

ദോഷശമനത്തിനും ഗുണവർധനവിനുമായി വെള്ളിയാഴ്ചകളിൽ സുബ്രമണ്യഭജനം നടത്തുക. 

 

അത്തം :   

ഗുണദോഷ  സമ്മിശ്രമായ കാലമാണ്. ശാസ്താഭജനം പതിവായി നടത്തി ഗുണവർധന  നേടുക.  

 

ചിത്തിര :      

സുബ്രഹ്മണ്യഭജനം നടത്തി ഗുണവർധന  കൈവരിക്കാം.   

 

ചോതി : 

ശിവഭജനം നടത്തുക. നാഗരാജാവിന്  വഴിപാടുകൾ നടത്തിക്കുക. 

 

വിശാഖം  : 

അനുകൂലവർഷമാണ്. ഗുരുവായൂരപ്പനെ പ്രാർഥിച്ചു  ദോഷശാന്തി കൈവരുത്തുക. നിത്യേന നാരായണ നാമം ജപിക്കുക .

 

 

അനിഴം  :    

ഹനുമാൻ സ്വാമിയെ ഭജിച്ച് ദോഷശമനം വരുത്തുക. ഒപ്പം ശനിയാഴ്ചവ്രതം അനുഷ്ഠിക്കുകയും വേണം . 

 

തൃക്കേട്ട :      

ഗുണപരമായ മാറ്റങ്ങൾ കൈവരുന്ന വർഷമാണ്.  ഗണപതിഭജനം നടത്തി ദോഷശമനം വരുത്തുക.  നിത്യേന അഷ്ടോത്തര ജപം നടത്തുക . 

 

മൂലം:    

അനുകൂല ഫലങ്ങൾ അധികരിക്കുന്ന കാലമാണ്. ദോഷശമനത്തിന് അവതാര വിഷ്ണുഭജനം നടത്തുക.

 

പൂരാടം:    

ഗുണ വർധനവിന് നാഗരാജാ ക്ഷേത്രത്തിൽ വഴിപാടുകൾ കഴിപ്പിക്കുക. 

 

ഉത്രാടം: 

ഗുണവർധനവിനും ദോഷശമനത്തിനുമായി ഷഷ്ഠി വ്രതം അനുഷ്ഠിക്കുക.

 

 തിരുവോണം:

ദോഷശമനത്തിന്  ശിവ ഭജനം നടത്തുക.

 

അവിട്ടം: 

ഗുണവർധനവിന്  വ്യാഴാഴ്ചകളിൽ ശിവ ഭജനം നടത്തുക. 

 

ചതയം: 

 ഗുണദോഷ  സമ്മിശ്രമായ വർഷമാണ്. ദോഷശമനത്തിന് ഗണപതി ഭജനം നടത്തുക.

 

 പൂരുരുട്ടാതി : 

പ്രദോഷവ്രതമനുഷ്ടിച്ച് ശിവ ഭജനം നടത്തുന്നത് ഗുണകരമാണ്.

 

ഉത്തൃട്ടാതി

ദോഷശമനത്തിന് സുബ്രഹ്മണ്യ ഭജനം നടത്തുക.

 

 രേവതി : 

ഗുണ വർധനവിനായി  മാസം തോറും നാളിൽ ഗണപതിഹോമം കഴിപ്പിക്കുക.

 

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

English Summary : How to Improve Good Luck in 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com