ADVERTISEMENT

പൂജാപുഷ്പങ്ങളിൽ പ്രധാനിയും വളരെയധികം ഔഷധഗുണമുള്ളതുമായ സസ്യമാണ് തുളസി. ഭഗവാൻ വിഷ്ണുവിന് ഏറ്റവും പ്രധാനപ്പെട്ട പൂജാപുഷ്പമാണ് തുളസി. ലക്ഷ്മീദേവിയുടെ പ്രതിരൂപമായതിനാൽ വിഷ്ണുഭഗവാന്റെ പ്രിയപ്പെട്ടവൾ എന്ന അർഥത്തിൽ വിഷ്ണുപ്രിയ എന്ന നാമത്തിലും അറിയപ്പെടുന്നു. സംസ്കൃതത്തിൽ തുളസി എന്നാൽ തുലനമില്ലാത്തത് എന്നാണർഥം. തുളസിയുടെ ഗുണങ്ങൾ ഉള്ള മറ്റൊരു ചെടി ഇല്ലാത്തതിനാലാണ് ഈ പേരുവന്നത്. മഹാവിഷ്ണു തുളസിയെ തലയിലും മാറിലും ധരിക്കുന്നതായി പുരാണങ്ങളിലും പറയുന്നു.

 

തുളസിച്ചെടിയുടെ സമീപത്ത് അശുദ്ധമായി ചെല്ലാൻ പാടില്ല. തുളസി നുള്ളുന്നത് പകല്‍ സമയത്ത്  കിഴക്കോട്ട് തിരിഞ്ഞുവേണം . കറുത്തവാവ്‌, ദ്വാദശി എന്നീ തിഥികളിലും സൂര്യ-ചന്ദ്രഗ്രഹണകാലത്തും സന്ധ്യയ്ക്കും ഏകാദശിക്കും ചൊവ്വ, വെള്ളി ദിവസങ്ങളിലും സംക്രാന്തിയിലും തുളസി നുള്ളരുത്. 

 

ഭവനത്തിന്‌ മുന്നില്‍ തുളസി നട്ടുവളര്‍ത്തുന്നതും അതിനെ പരിപാലിക്കുന്നതും ഉത്തമമാണ്. നിത്യവും നനയ്ക്കുന്നതും സന്ധ്യയ്ക്ക്‌ തുളസിത്തറയില്‍ ദീപം തെളിയിക്കുന്നതും ശ്രേഷ്ഠമാണ്. വ്യാഴം, ബുധന്‍, ശുക്രന്‍ എന്നീ  ദശാകാലങ്ങളുള്ളവര്‍ തുളസിയെ പ്രദക്ഷിണം വയ്ക്കുന്നത്‌ ദോഷശാന്തിക്ക് ഉത്തമമാണ്. പൂജയ്ക്കായോ  ഔഷധത്തിനായോ മാത്രമേ തുളസി നുള്ളാൻ പാടുള്ളു.

 

 

ഏകാദശി വ്രതമനുഷ്ഠിക്കുന്നവര്‍ പാരണവിടുന്നതിന്‌ മുന്‍പ്‌ തുളസിച്ചുവട്ടില്‍ വെള്ളമൊഴിക്കുകയും പ്രദക്ഷിണം വയ്ക്കുകയും ചെയ്യുന്നത്‌ ഉത്തമമാണ്

 

 തുളസിത്തറയ്ക്ക് ചുറ്റും  പ്രദക്ഷിണം വയ്ക്കുമ്പോൾ ഈ മന്ത്രം ജപിക്കാം . 

 

'പ്രസീദ തുളസീ ദേവി

പ്രസീദ ഹരി വല്ലഭേ

ക്ഷീരോദ മഥനോദ്ഭൂതേ

തുളസീ ത്വാം നമാമ്യഹം'

English Summary : Which Days we Should not Pluck Tulsi Leaves

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com