കൊച്ചിയിൽ നിന്ന് ഹെലികോപ്റ്റർ മാർഗം നിലക്കലിൽ; ശബരിമല ദർശനം നടത്തി അജയ് ദേവ്ഗണ്‍, വിഡിയോ

HIGHLIGHTS
  • നാളെ ( ജനുവരി14 ) ഉച്ചയ്ക്ക് 2.29 നാണ് മകരസംക്രമ പൂജ.
ajay-devgn-sabarimala
SHARE

ശബരിമല ദർശനം നടത്തി ബോളിവുഡ് താരം അജയ് ദേവ്ഗണ്‍. നാലാം തവണയാണ് ഇതോടെ താരം ശബരിമല ദർശനം നടത്തുന്നത്. ബുധനാഴ്ച രാവിലെ ഒമ്പതോടെ കൊച്ചിയിൽ നിന്ന് ഹെലികോപ്റ്റർ മാർഗം നിലക്കലിൽ എത്തിയ താരം പതിനൊന്നു മണിയോടെയാണ് പതിനെട്ടാംപടി ചവിട്ടിയത് . 

ദർശനശേഷം തന്ത്രി, മേൽശാന്തി എന്നിവരുടെ അനുഗ്രഹം തേടി. മാളികപ്പുറത്തും ദർശനം നടത്തി വഴിപാടുകൾ സമർപ്പിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

നാളെ ( ജനുവരി14 ) ഉച്ചയ്ക്ക് 2.29 നാണ് മകരസംക്രമ പൂജ. വൈകിട്ട് 6.30ന് തിരുവാഭരണം ചാർത്തി ദീപാരാധന നടക്കും. തുടർന്നാണ് മകരജ്യോതി തെളിയുക.

English Summary : Ajay Devgn Visits Sabarimala  Temple

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA