പേരിന്റെ ആദ്യാക്ഷരം 'R' ആണോ? സംഖ്യാശാസ്ത്രം പറയും നിങ്ങളുടെ സ്വഭാവ രഹസ്യങ്ങൾ

HIGHLIGHTS
  • പേരിന്റെ ആദ്യ അക്ഷരം R ആണോ? എങ്കിൽ
letter-r-photo-credit-Prostock-studio
Photo Credit : Prostock-studio / Shutterstock.com
SHARE

അക്കങ്ങളും അക്ഷരങ്ങളും യോജിപ്പിച്ചുകൊണ്ടുള്ള ഭാഷയാണ് സംഖ്യാശാസ്ത്രം. മനുഷ്യരുടെ ജീവിതത്തിൽ നിർണായക സ്വാധീനമാകാൻ സംഖ്യാശാസ്ത്രത്തിനു കഴിയുമെന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. ഒരു വ്യക്തിയുടെ വ്യക്തിത്വവും സ്വഭാവ സവിശേഷതകളും എന്തിനേറെ, അയാളുടെ ചുറ്റുമുള്ള ഊർജ്ജത്തെ വരെ മനസിലാക്കാൻ  സംഖ്യകളും അക്ഷരങ്ങളും പ്രത്യേകം യോജിപ്പിച്ചുകൊണ്ടുള്ള ഈ ശാസ്ത്രത്തിനു കഴിയുമെന്നാണ് പറയപ്പെടുന്നത്. 

ഒരു പേരിലെ ആദ്യത്തെയും അവസാനത്തെയും അക്ഷരങ്ങൾക്കും പ്രത്യേകതകളുണ്ട്. ആദ്യത്തെ അക്ഷരം ഒരു വ്യക്തി എന്തെങ്കിലും പ്രശ്‍നങ്ങൾ ഉണ്ടായാൽ അതിനെ എങ്ങനെ സമീപിക്കുന്നുവെന്നും എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും പറയുമ്പോൾ, ഒരു ലക്ഷ്യം പൂർത്തീകരിക്കുന്നതിനു വേണ്ടി വ്യക്തി കൈക്കൊള്ളുന്ന നിശ്ചയദാർഢ്യത്തെയാണ് അവസാന അക്ഷരം സൂചിപ്പിക്കുന്നത്.

 പേരിന്റെ ആദ്യ അക്ഷരം R ആണോ?

ഒരു പേരിന്റെ ആദ്യത്തെ അക്ഷരം വ്യക്തിയുടെ വ്യക്തിത്വത്തെയും ആഗ്രഹങ്ങളെയും ചിന്തകളെയുമാണ് സൂചിപ്പിക്കുന്നത്. കരുത്തിന്റെയും അധികാരത്തിന്റെയും അക്ഷരമാണ് R. ഉന്മേഷം, ജീവിതവിജയം, ഊര്‍ജസ്വലത ഇവരുടെ മുഖമുദ്രകളാണ്. നേതൃസ്ഥാനത്തേയ്ക്ക് വളരെപ്പെട്ടെന്ന് ഉയര്‍ത്തപ്പെടും. ക്ഷിപ്രകോപികളും നിര്‍ബന്ധബുദ്ധിയുള്ളവരുമാണ്. മറ്റുള്ളവരെ എളുപ്പത്തില്‍ മനസ്സിലാക്കുന്ന ഇവര്‍ സ്വന്തം കടമകള്‍ അസാമാന്യപാടവത്തോടെ ചെയ്തുതീര്‍ക്കുന്നു. 

സൗഹൃദങ്ങൾ അങ്ങേയറ്റം കാത്തുസൂക്ഷിക്കുകയും അത് ജീവിതാവസാനം വരെ നിലനിർത്തുകയും ചെയ്യും. ഇഷ്ടമുള്ളവർക്ക് വേണ്ടി എന്ത് ചെയ്യാനും മടിയില്ലാത്തവരാണ്.  കുടുംബത്തിന് ഏറെ വില കൊടുക്കുന്നവരാണ്. മറ്റാർക്കും ചെയ്യാൻ കഴിയാത്തത് ചെയ്യണമെന്ന് ആഗ്രഹിക്കുകയും അത് ചെയ്ത് വിജയിക്കുകയും ചെയ്യുന്നവരാണ്. നല്ല വാക്കുകൾ കേൾക്കാൻ വളരെയധികം ആഗ്രഹിക്കുന്നവരാണ്. തന്റെ ഓരോ നേട്ടങ്ങളിലും ആത്മാർഥമായി ആനന്ദിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന ഒരാളെങ്കിലും ഇവരുടെ കൂടെയുണ്ടെങ്കിൽ എന്തിലും മുൻപന്തിയിലെത്താൻ ഇവർക്ക് കഴിയും. 

R എന്ന അക്ഷരത്തിനുടമ ഉത്സാഹഭരിതനും തൊഴിൽക്കാര്യങ്ങളിൽ നീതിപുലർത്തുന്നയാളുമായിരിക്കും. മനുഷ്യത്വവും സദാപ്രവർത്തനവും അതിലൂടെയുള്ള നേട്ടവും കൈവരുത്താൻ ശ്രമിക്കും. ആത്മവിശ്വാസം കൂടുതലുള്ളവരായിരിക്കും. ആദർശം പറയുമെങ്കിലും തരംപോലെ പ്രവർത്തിക്കാനും തയാറാകും. സൃഷ്ടിപരമായ ജന്മവാസനയെ പരിപോഷിപ്പിക്കാൻ കഴിവുള്ളവരാണ്. മറ്റുള്ളവരോടു സഹാനുഭൂതി കാണുമെങ്കിലും പലപ്പോഴും മറിച്ചാണു മറ്റുള്ളവർക്കു തോന്നാനിടവരുക. സൗന്ദര്യ ആരാധകരായ ഇവരും അത്യാകർഷണീയരാണ്. 

English Summary : Name Starting with R

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പേടിയില്ല, ഇതും ഒരു തൊഴിൽ | Well of Death | Lady bike rider | Manorama Online

MORE VIDEOS
FROM ONMANORAMA