2022 ജനുവരി 21 വെള്ളിയാഴ്ചയാണ് ഈ മാസത്തെ സങ്കടഹര ചതുർഥി. കറുത്ത പക്ഷത്തിൽ വരുന്ന ചതുർഥിയാണ് സങ്കടഹര ചതുർഥി അല്ലെങ്കിൽ സങ്കഷ്ടി ചതുർഥി. വെളുത്ത പക്ഷത്തിൽ വരുന്നത് വിനായക ചതുർഥി വ്രതം ആണ് .
ഈ ദിവസം ഗണപതിക്ക് മോദകം, പഴം, ശർക്കര, കരിമ്പ്, ഗണപതിനാരങ്ങ, കൽക്കണ്ടം, മുന്തിരി, അവൽ നനച്ചത് എന്നിവ നേദിക്കുന്നത് നല്ലതാണ്. കറുകമാല ചാർത്തുകയും നാളികേരം ഉടയ്ക്കുകയും ആവാം. ഗണപതിക്ക് മുന്നിൽ എത്തമിടുകയും അഷ്ഗടദ്രവ്യ മഹാഗണപതി ഹോമം നടത്തുകയും ചെയ്യാം.
എല്ലാ വ്രതങ്ങളെയും പോലെ ഒരിക്കൽ എടുത്തു ചതുർഥി ദിവസം ഉപവാസതോടെ ആണ് ഈ വ്രതവുമെടുക്കേണ്ടത്. പൂർണമായി ഉപവാസം എടുക്കാൻ സാധിക്കാത്തവർക്ക് പഴവും കിഴങ്ങുകളും കഴിക്കാം. വിഘ്നങ്ങൾ അകലാനും സങ്കടങ്ങൾ മാറാനും ആണ് ഇത് അനുഷ്ഠിക്കുന്നത്. സിദ്ധിയും ബുദ്ധിയും പത്നി മാരായ വിനായകനെ പ്രീതിപ്പെടുത്തിയാൽ സകല ഐശ്വര്യങ്ങളും ഉണ്ടാകും എന്നാണ് വിശ്വാസം.
പഴവങ്ങാടി ഗണപതി ,കൊട്ടാരക്കര ഗണപതി, ഇടപ്പള്ളി ഗണപതി ,ബത്തേരി മഹാഗണപതി, മള്ളിയൂർ ഗണപതി, പമ്പാ ഗണപതി,കണ്ണൂർ വേലം മഹാഗണപതി പാലക്കാട് കൽപ്പാത്തിയിലെ മന്തക്കര ശ്രീ മഹാഗണപതി ഒക്കെ കേരളത്തിലെ പ്രധാനപ്പെട്ട ഗണപതി ക്ഷേത്രങ്ങൾ ആണ്. മറ്റനേകം ക്ഷേത്രങ്ങളിലും ഉപദേവനായി ഗണപതിയെ ആരാധിക്കുന്നു.
ലേഖകൻ
Dr. P. B. Rajesh
Rama Nivas ,Poovathum parambil,
Near ESI Dispensary Eloor East ,
Udyogamandal.P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337