ADVERTISEMENT

മറ്റുള്ളവർ ചെയ്താൽ കുറ്റം, സ്വയം ചെയ്താൽ കണ്ണടയ്ക്കും. ചില രാശിക്കാർക്കു ഈ ദുഃസ്വഭാവങ്ങളുണ്ട്!  ചില ശീലങ്ങൾ സ്വയം ഒരു കുറ്റമായി തോന്നില്ല പക്ഷേ, മറ്റുള്ളവർ ചെയ്യുന്നതു കണ്ടാൽ സഹിക്കാൻ പറ്റാതെ വരുന്നു. ഇങ്ങനെയുള്ള രാശിക്കാർ ആരെല്ലാമെന്നു നോക്കാം 

 

ലിയോ (ജന്മദിനം ജൂലൈ 24 മുതൽ ഓസ്‌റ്റ് 23 വരെയുള്ളവർ)

ആവശ്യങ്ങളിൽ വളരെ കൃത്യതയുള്ളവരാണ്. ഒരു കാട്ടിൽ ഒരു സിംഹം മാത്രം മതി എന്നതാണിവരുടെ രീതി. എല്ലാത്തിന്റെയും ശ്രദ്ധാകേന്ദ്രം താനായിരിക്കണം എന്നതാണ് ഇവരുടെ ശൈലി. തന്നെ പോലെ തനിക്കൊപ്പം ഒരാളെ നിലനിർത്താൻ ഇവർ താൽപര്യപ്പെടുന്നില്ല.

 

വിർഗോ  (ജന്മദിനം ഓസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

എല്ലാത്തിനെയും നിശിതമായി വിമർശിക്കുന്ന പ്രകൃതമാണ് ഇവരുടേത്. എന്നാൽ മറ്റുള്ളവരാൽ വിമർശിക്കപ്പെടാൻ ഇവർ ഇഷ്ടപ്പെടുന്നുമില്ല.

 

ലിബ്ര (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

തങ്ങൾ പറയുന്നതാണ് ശരി, അതു തെളിയിക്കാൻ ഏതറ്റം വരെയും പോകുന്ന സ്വഭാവക്കാരാണിവർ. തങ്ങളുടെ തീരുമാനങ്ങൾ ശരിയാണെന്ന് തെളിയിക്കാൻ വാദപ്രതിവാദത്തിനിറങ്ങുന്നതും ഇവരുടെ സ്വഭാവമാണ്.

 

സാജിറ്റേറിയസ് (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

തീരുമാനങ്ങളിൽ തെറ്റുപറ്റുന്നവരാണ്. മറ്റുള്ളവരെ വിലയിരുത്തി ആളാകാൻ ശ്രമിക്കാറുണ്ട്,ഒരിക്കൽ പോലും സ്വയം ഒരു വിലയിരുത്തലിന് ഇവർ തയ്യാറാകില്ല. ഇവർക്ക് ആരെ വേണമെങ്കിലും വിമർശിക്കാം പക്ഷേ ഇവരെ വിമർശിക്കുന്നവരെ ഇഷ്ടമല്ല!.

 

അക്വേറിയസ് (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

വിശിഷ്ഠമായ വ്യക്തിത്വത്തിന് ഉടമകളാണിവർ. വ്യക്തിപ്രഭാവം കൊണ്ട് തങ്ങൾക്കൊപ്പം നിൽക്കുന്നവരെ തരം താഴ്ത്താനുള്ള ഒരു അവസരവും ഇവർ വിട്ടുകളയില്ല.

 

പിസസ് (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

സ്വപ്നജീവികളാണിവർ. മറ്റുള്ളവരെ കേൾക്കുന്നതിനെക്കാൾ സ്വന്തം ഭാവനയിൽ ജീവിക്കാനാണിവർക്കിഷ്ടം. ഒാരോ ചെറിയ കാര്യങ്ങൾക്കും ഇവർ വികാരഭരിതരാകും. മറ്റുള്ളവർ  ചെയ്യുന്നത് ഇവർക്കിഷ്ടമില്ലെന്നു മാത്രം.

 

English Summary : Zodiac Signs Who Blame others

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com