കണ്ണിലോ കണ്ണിനടുത്തായോ മറുകു വന്നാൽ...

HIGHLIGHTS
  • വലതുകണ്ണിൽ മറുകുള്ളവർ എളുപ്പത്തിൽ ധനം സമ്പാദിക്കുന്നവരാണ്
Beatiful-women-photo-credit-Irina-Bg
Photo Credit : Irina Bg / Shutterstock.com
SHARE

ലക്ഷണശാസ്ത്രപ്രകാരം മറുകുകളുടെ സ്ഥാനം ഒരു വ്യക്തിയുടെ ഭാവിയേയും സ്വഭാവത്തേയും സൂചിപ്പിക്കുന്നു . മനുഷ്യശരീരത്തിലെ സുപ്രധാനവും വദന സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നതുമായ അവയവമാണു കണ്ണുകൾ. ചിലർക്ക് കണ്ണിനുള്ളിലും കണ്ണിനടുത്തായും മറുകുകൾ കാണാറുണ്ട്. ഇങ്ങനെ മറുക് വരുന്നത് ഓരോരോ ഫലങ്ങളെ സൂചിപ്പിക്കുന്നു. 

വലതുകണ്ണിൽ മറുകുള്ളവർ എളുപ്പത്തിൽ ധനം സമ്പാദിക്കുന്നവരാണ്. ഇക്കൂട്ടർ പെട്ടെന്നു പണക്കാരാകുമെന്നാണു പറയപ്പെടുന്നത്. തൊഴിലിലോ ബിസിനസ്സിലോ പ്രാവീണ്യം തെളിയിച്ചില്ലെങ്കിലും ഇവർക്ക് എളുപ്പത്തിൽ ധനം കരഗതമാകുന്നതാണ്. ഇടതു കണ്ണിലാണ് മറുകെങ്കിൽ, ആ വ്യക്തി അല്പം ഗർവുള്ളവനും അഹംഭാവം ഉള്ളവരും ആയിരിക്കും . 

വലതുഭാഗത്തെ കൺപോളയിലെ മറുക് ധനത്തെയാണ് സൂചിപ്പിക്കുന്നത്. സ്വയം വലിയവനാണെന്ന ഒരു തോന്നലുള്ളവരാണ് ഇക്കൂട്ടർ. എല്ലാക്കാര്യങ്ങൾക്കും വലിയ തോതിൽ പണം ചെലവഴിക്കുന്നവരാണ് ഇക്കൂട്ടർ. ഇടത്തെ കൺപോളയിൽ മറുകുള്ളവർ വളരെ സാധാരണമായ ജീവിതം നയിക്കുന്നവരായിരിക്കും. ഇക്കൂട്ടർക്ക് പണത്തിനു അപര്യാപ്തത അനുഭവപ്പെടാറുണ്ട്. പൊതുവെ മുകളിലെ കൺപോളയിൽ മറുകുള്ളവർ ഭാഗ്യവാന്മാരും സമ്പത്തുള്ളവരുമായിരിക്കും. താഴത്തെ കൺപോളയിൽ മറുകുള്ളവർ നിർഭാഗ്യവാന്മാരും ധാരാളം പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നവരുമായിരിക്കും. 

ഇടതു കണ്ണിന്റെ മുകൾ ഭാഗത്തായി പുരികത്തോട് ചേർന്ന് മറുക് വരുന്നത് ജീവിതത്തിലുടനീളം തടസ്സങ്ങൾ നേരിടേണ്ടി വരും എന്നതിന്റെ സൂചനയാണ്. കരിയറിൽ ഉയർച്ചയെ സൂചിപ്പിക്കുന്നതാണ് ഇടതു കണ്ണിന്റെ താഴ്ഭാഗത്തായി വരുന്ന മറുക്. വലതു കണ്ണിന്റെ മുകളിലായി മറുകുള്ളവർക്ക് ഉത്തമ പങ്കാളിയെ ലഭിക്കും എന്നാണ് പറയപ്പെടുന്നത്. സാമ്പത്തിക സ്ഥിരതയെ സൂചിപ്പിക്കുന്നതാണ് വലതു കണ്ണിന്റെ താഴെയുള്ള മറുകുകൾ.

English Summary : Mole on Eyes Telss Your Character

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA