ADVERTISEMENT

ദോഷപരിഹാരത്തിനായി ഓരോ നാളുകാരും ഫെബ്രുവരി മാസത്തിൽ ചെയ്യേണ്ടത് 

 

 

 

അശ്വതി 

 

പരമശിവനെ  ഭജിക്കുക . ഒരു സ്തുതി  ചേർക്കുന്നു : 

 

അനാദ്യന്തമാദ്യം പരംതത്ത്വമര്‍ത്ഥം 

ചിദാകാരമേകം തു രീയം ത്വമേയം

ഹരിബ്രഹ്മമൃഗ്യം പരബ്രഹ്മരൂപം

മനോവാഗതീതം മഹാശൈവമീഡേ 

 

സ്വശക്ത്യാദിശക്ത്യന്ത സിംഹാസനസ്ഥം

മനോഹാരി സര്‍വാംഗരത്‌നോരുഭൂഷം

ജടാഹിന്ദുഗംഗാസ്ഥി  ശശ്യര്‍ക്ക മൌലിം

പരാശക്തിമിത്രം നമഃ പഞ്ചവക്ത്രം

 

ലാൽ കിതാബ് നിർദ്ദേശം : സ്ഫടിക ഗ്ലാസിൽ ജലം , പനിനീർ , കർപ്പൂരം ഇവചേർത്ത് അതിൽ ജമന്തിപ്പൂ ഇട്ട് വീടിന്റെ / ഓഫ്സിന്റെ പ്രധാന മുറിയിൽ കിഴക്കു ഭാഗത്തായി വെയ്ക്കുന്നത് ദിവസ ദോഷ ശാന്തി കൈവരുത്തും.

 

 

ഭരണി 

 

പാർവതീ സമേതനായ ശിവനെ ഭജിക്കുക. കൂടാതെ  വിവാഹം തടസ്സപ്പെട്ടു നിൽക്കുന്നവരും  ദാമ്പത്യ ജീവിതത്തിൽ പലവിധ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവരും സ്ഥിരമായി പാർവതീ പരമേശ്വരനെ ഭജിച്ചാൽ ഫലം ഉറപ്പാണ് . അവർ അർധനാരീശ്വരാഷ്ടകം പതിവായി വളരെ ജപിക്കുന്നത് ഗുണകരമാണ് . അർധനാരീശ്വരാഷ്ടകത്തിലെ ഒരു ശ്ലോകം ചേർക്കുന്നു .

 

പ്രപഞ്ചസൃഷ്ട്യുന്‍മുഖലാസ്യകായൈ 

സമസ്തസംഹാരകതാണ്ഡവായൈ 

ജഗജ്ജനന്യൈ ജഗദേകപിത്രേ 

നമഃ ശിവായൈ ച നമഃ ശിവായ 

 

പ്രദീപ്തരത്നോജ്ജ്വലകുണ്ഡലായൈ

 സ്ഫുരന്‍മഹാപന്നഗഭൂഷണായൈ

ശിവാന്വിതായൈ ച ശിവാന്വിതായ

 നമഃ ശിവായൈ ച നമഃ ശിവായ

 

ലാൽ-കിതാബ് നിർദ്ദേശം : പാൽച്ചോർ ഭക്ഷിക്കുക . തണുത്ത ജലത്തിൽ ശംഖ് പകൽ ഭവനത്തിൽ /ഓഫീസിൽ സൂക്ഷിക്കുക.

 

 

 


കാർത്തിക
 

 

 സുബ്രഹ്മണ്യഭജനം വളരെ ഗുണം ചെയ്യും . ഒരു സുബ്രഹ്മണ്യ സ്തുതി ഇവിടെ ചേർക്കുന്നു : 

 

ധ്യായേത് ഷണ്‍മുഖമിന്ദുകോടിസദൃശം 

രത്നപ്രഭാശോഭിതം

ബാലാര്‍ക്കദ്യുതിഷട്കിരീടവിലസത്

 കേയൂരഹാരാന്വിതം 

കര്‍ണാലംബിതകുണ്ഡലപ്രവിലസദ്ഗ

ണ്ഡസ്ഥലാശോഭിതം

കാഞ്ചീകങ്കണകിങ്കിണീരവയുതം 

ശൃംഗാരസാരോദയം

 

 

ലാൽ-കിതാബ് നിർദ്ദേശം :  പന്ത്രണ്ട്  നാണയങ്ങൾ കിഴികെട്ടി വെച്ച്  പൗർണ്ണമി നാളിൽ ദാനം ചെയ്യുക .

 

 

 


രോഹിണി 

 

ശ്രീകൃഷ്ണ നെ ഭജിക്കുക. ഒരു സ്തുതി ചേർക്കുന്നു : 

 

ശുക്ലതേജഃസ്വരൂപം ച സത്യേ സത്യസ്വരൂപിണം 

ത്രേതായാം കുങ്കുമാകാരം ജ്വലന്തം ബ്രഹ്മതേജസാ 

 

ദ്വാപരേ പീതവര്‍ണം ച ശോഭിതം പീതവാസസാ 

കൃഷ്ണവര്‍ണം കലൌ കൃഷ്ണം പരിപൂര്‍ണതമം പ്രഭും 

 

നവധാരാധരോത്കൃഷ്ട ശ്യാമസുന്ദരവിഗ്രഹം 

നന്ദൈകനന്ദനം വന്ദേ യശോദാനന്ദനം പ്രഭും

 

ലാൽ-കിതാബ് നിർദ്ദേശം : ചെറുപയർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക , ഭവനത്തിൽ /ഓഫീസിൽ ഒരു തണ്ട് മയിൽ‌പ്പീലി സൂക്ഷിക്കുക ..

 

 

 


മകയിരം 

 

 ശിവനെ ദക്ഷിണാമൂർത്തി  ഭാവത്തിൽ ഭജിക്കുക . ഒരു സ്തുതി ചേർക്കുന്നു :

 

പ്രാതഃ ഭജാമി ശിവമേകമനന്തമാദ്യം 

വേദാന്തവേദ്യ മനഘം പുരുഷംമഹാന്തം 

നാമാദി ഭേദരഹിതം ഷഡഭാവശൂന്യം 

സംസാരരോഗ ഹരമൗഷധമദ്വിതീയം 

നമഃ ശിവായഃ ശിവായഃ നമഃ ഓം 

 

ലാൽ-കിതാബ് നിർദ്ദേശം : വീടിന്റെ /ഓഫിസിന്റെ പ്രധാനമുറിയിൽ താമരപ്പൂവോ താമരപ്പൂവിന്റെ ചിത്രമോ പകൽ വെയ്ക്കുക. നെയ്കലർന്ന ഭക്ഷണം ശിശുക്കൾക്ക് ദാനം ചെയ്യുക .

 

 

 


തിരുവാതിര 

 

ഗണപതിയെ ഭജിക്കുക . കാലത്ത് ഗണേശ അഷ്ടോത്തരവും ഒപ്പം താഴെ ചേർക്കുന്ന ജപവും നടത്തുക .

 

ശ്രുതീനാം ശിരോഭി സ്തുതംസർവ്വ ശക്തം 

പതിം സിദ്ധിബുദ്ധ്യോർ-ഗ്ഗതിം ഭൂസുരാണാം 

സുരാണാം വരിഷ്ഠം ഗുണാനാമധീശം 

ഭജേ വിഘ്നരാജം ഭവാനീ തനൂജം. 

 

ലാൽ കിതാബ് നിർദ്ദേശം : ഭവനത്തിൽ / ഓഫിസിൽ അകിൽ , ചന്ദനം , നൽപ്പാമരം , ചെംചെല്യം ഇവയുടെ പൊടി കാലത്തും വൈകിട്ടും പുകയ്ക്കുന്നതു ഉത്തമം 

 

 


പുണർതം 

 

ശ്രീ ധർമ്മ ശാസ്താവിനെ ഭജിക്കുക

 

ശ്രീ ധർമ്മശാസ്താവിന്റെ പ്രസിദ്ധമായ ഒരു ധ്യാനം 

 

ഓം ധ്യയേതുമാപതി രമാപതി ഭാഗ്യ പുത്രം 

വേത്രോജ്വലത് കരതലം ഭസിതാഭിരാമം 

വിശ്വൈക വശ്യ വപുഷം മൃഗയാ വിനോദം 

വാഞ്ചാനു രൂപ ഫലദം വര ഭൂത നാഥം 

 

ലാൽ കിതാബ് നിർദ്ദേശം അനുസരിച്ചു എള്ളെണ്ണ കൈ-കാൽ പാദങ്ങളിൽ തേച്ചു കുളിക്കുക . ഒരുചെറിയ കിഴി ചിരട്ടക്കരി ഭവനത്തിൽ / ഓഫിസിൽ പ്രധാന മുറിയിൽ സൂക്ഷിക്കുക 

 

 


പൂയം 

 

ശിവഭജനം നടത്തുക . അതിനുള്ള ഒരു സ്തുതി ചേർക്കുന്നു: 

 

പരാത്മാനമേകം ജഗദ് ബീജമാദ്യം 

നിരീഹം നിരാകാര മോങ്കാര വേദ്യം 

യതോ ജായതേ പാല്യതേ യേന വിശ്വം 

തമീശം ഭജേ ലീയതേ യത്ര വിശ്വം 

ലാൽ കിതാബ് പരിഹാരം :   ഭവനത്തിന്റെ /ഓഫ്സിന്റെ പടിഞ്ഞാറു ദിക്കിൽ കടലാസിൽ നിർമ്മിച്ച പക്ഷി രൂപം വെയ്ക്കുക. ശുദ്ധജല മത്സ്യങ്ങൾക്ക് ഉണങ്ങിയ ധാന്യം /മലർ ഇവ നൽകുക. 

 


ആയില്യം 

 

ശ്രീ പാർവതീ ഭജനം നടത്തുക . പാർവതീ ദേവി ശിവനുമായി ചേർന്നാൽ ശിവശക്തിയാകും. ശക്തിയോടു ചേരുമ്പോഴേ ശിവചൈതന്യം പോലും പൂർണമാവുകയുള്ളു . ദേവിയെ ഉമാമഹേശ്വര ഭാവത്തിൽ തിങ്കളാഴ്ച ഭജിക്കുന്നത് അതീവ ശ്രേയസ്‌ക്കരമാണ് . ഒരു ജപം ചേർക്കുന്നു:  

 

നമഃ ശിവാഭ്യാം പശു പാലകാഭ്യാം 

ജഗത്രയീ രക്ഷണ ബദ്ധഹൃദ്ഭ്യാം 

സമസ്ത ദേവാസുര പൂജിതാഭ്യാം 

നമോ നമഃ ശങ്കര പാർവ്വ തീ ഭ്യാം

 

 ലാൽ കിതാബ് നിർദ്ദേശം:  ഭവനത്തിനുള്ളിൽ ഇളം മഞ്ഞ കർട്ടനോ പ്രധാന മുറിയിൽ ഇളംമഞ്ഞ കലർന്നനിറമുള്ള ചവിട്ടിയോ ഇടുന്നത് ദിവസ ഗുണവർധനയ്ക്ക് നന്ന്. 

 



മകം 

സുബ്രമണ്യ ഭജനം നടത്തുക . സാധിക്കുന്നവർ സുബ്രഹ്മണ്യ ക്ഷേത്രം സന്ദർശിക്കുന്നതും കുമാര സൂക്ത പുഷ്പാഞ്ജലി തൃമധുരം നിവേദ്യത്തോടെ കഴിപ്പിക്കുന്നതും ഉത്തമം ആണ് . ഒരു സുബ്രഹ്മണ്യ സ്തുതി ചേർക്കുന്നു: 

 

ദ്വിഷഡ്ഭുജം ദ്വാദശ ദിവ്യ നേത്രം 

ത്രയീതനും ശൂല മസിം ദധാനം 

ശേഷാവതാരം കമനീയ രൂപം 

ബ്രഹ്മണ്യ ദേവം ശരണം പ്രബ ദ്യേ 

 

ലാൽ കിതാബ് നിർദ്ദേശം :  രണ്ടായി മുറിച്ച ചെറുനാരങ്ങ  ഭവനത്തിന്റെ /ഓഫീസിന്റെ വെളിയിൽ സൂക്ഷിക്കുക. 



 

പൂരം 

 

അവതാര വിഷ്ണു ഭജനം നടത്തുക . അവതാര ഭാവത്തിലുള്ള സമ്മോഹന കൃഷ്ണനെ ഭജിക്കുവനുള്ള ഒരു ധ്യാനം ചേർക്കുന്നു : 

ശ്രീ സമ്മോഹന കൃഷ്ണ ധ്യാനം 

ശ്രീകൃഷ്ണം കമല പത്രാക്ഷം -

ദിവ്യാഭരണ ഭൂഷിതം 

ത്രിഭംഗി ലളിതാകാരം -

അതി സുന്ദര മോഹനം 

ഭാഗം ദക്ഷിണം പുരുഷം -

അന്യസ്ത്രീ രൂപിണം 

ശംഖ ചക്രം ചാങ്കുശം -

പുഷ്പ ബാണശ്ച പങ്കജം 

 

ലാൽ കിതാബ് നിർദ്ദേശം :  ആര്യവേപ്പില  പച്ചതുണിയിൽ പൊതിഞ്ഞ് പ്രധാന വാതിലിനു പുറത്ത് സൂക്ഷിക്കുക . 

 


ഉത്രം 

 

ശ്രീ നരസിംഹ സ്വാമിയേ ഭജിക്കുക . നരസിംഹ പഞ്ചാമൃത സ്തോത്രത്തിലെ ഒരു ശ്ലോകം ഇവിടെ ചേർക്കുന്നു:

 

ഗോവിന്ദ കേശവ ജനാർദ്ദന വസുദേവ 

വിശ്വേശ വിശ്വ മധുസൂദന വിശ്വ രൂപ 

ശ്രീ പദ്മനാഭ പുരുഷോത്തമ പുഷ്കരാക്ഷ 

നാരായണാച്യുത നൃസിംഹ നമോ നമസ്തേ:

 

 

ലാൽ-കിതാബ് നിർദ്ദേശം :  പകൽ  വെറും നിലത്ത്  മഞ്ഞ നിറമുള്ള തുണി വിരിച്ച് അൽപ്പസമയം കിടക്കുക.

 

 

അത്തം 

ഗണപതി ഭജനം നടത്തുക .  സാധിക്കുന്നവർ ക്ഷേത്രത്തിൽ ഗണപതിഹോമം നടത്തിച്ച് പ്രാർഥിക്കുക. ഒരു ജപം ചേർക്കുന്നു: 

 

ഗജവക്ത്രം സുരശ്രേഷ്‌ഠം

കര്ണ്ണ ചാമര ഭൂഷിതം 

പാശാങ്കുശ ധരം ദേവം

വന്ദേ ഹം ഗണനായകം 

 

ലാൽ കിതാബ് നിർദ്ദേശം:  ഒരു പിടി നാണയം കാലത്ത് പൊതിഞ്ഞ് സൂക്ഷിച്ച് വൈകിട്ട് സാധുജനങ്ങൾക്ക്  ദാനം ചെയ്യുക. 

 

 


ചിത്തിര 

 

 ധർമ്മ ശാസ്താവിനെ ഭജിക്കുക . 

 

ഓം ശാസ്താരം സർവദുഷ്ടാനാം 

ഭക്താനാമഭയ പ്രദം 

മൃഗയാസക്ത ചിത്തം 

ച ത്വാ മഹം ശരണം വ്രജേ

 

 ലാൽ കിതാബ് പരിഹാരം :  അനാഥരായ വൃദ്ധർക്ക് ചെരിപ്പ്  ( പാദ രക്ഷ ) ദാനം ചെയ്യുക.

 

 

ചോതി 

 

ശിവശങ്കര ദുരിതഹര സ്തോത്രം ജപിക്കുക 

 

വിജിതേന്ദ്രിയവിബുധാർച്ചിത വിമലാംബുജചരണ

 

ഭവനാശന ഭയനാശന ഭജിതാംഗിതഹൃദയ

 

ഫണിഭൂഷണ മുനിവേഷണ മദനാന്തക ശരണം

 

ഹരശങ്കര ശിവശങ്കര ഹര മേ ഹര ദുരിതം

 

 

ത്രിപുരാന്തക ത്രിദശേശ്വര ത്രിഗുണാത്മക ശംഭോ

 

വൃഷവാഹന വിഷദൂഷണ പതിതോദ്ധര ശരണം

 

കനകാസന കനകാംബര കലിനാശന ശരണം

 

ഹരശങ്കര ശിവശങ്കര ഹര മേ ഹര ദുരിതം

 

ലാകിതാബ് പരിഹാരം:  പ്രഭാത ഭക്ഷണത്തോടൊപ്പം ഒരു പച്ച നെല്ലിക്ക കഴിക്കുക. 

 

വിശാഖം 

 

ദുർഗ്ഗാ ഭജനം നടത്തുക . ഒരു സ്തുതി ചേർക്കുന്നു : 

 

പ്രജേശം രമേശം മഹേശം സുരേശം

 

ദിനേശം നിശീഥേശ്വരം വാ കദാചിത്

 

ന ജാനാമി ചാന്യത് സദാഹം ശരണ്യേ

 

ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി

 

ലാൽ കിതാബ് നിർദ്ദേശം:   പ്രഭാത ഭക്ഷണത്തിനൊപ്പം  മധുരം ചേർക്കാത്ത അൽപ്പം  പാൽകൂടി കഴിക്കുക.  

 

 

അനിഴം 

 

സുബ്രമണ്യ ഭജനം നടത്തുക . ഒരു ശ്ലോകം താഴെ ചേർക്കുന്നു 

 

ഷഡാനനം കുങ്കുമരക്തവർണ്ണം 

മഹാമതിം ദിവ്യമയൂര വാഹനം 

രുദ്രസ്യ സൂനും സുരസൈന്യ നാഥം 

ഗുഹം സദാ ശരണമഹം പ്രബദ്യേ 

 

ലാൽ കിതാബ് നിർദ്ദേശം :  തുവരപ്പരിപ്പ് കലർന്ന ഭക്ഷണം ദാനം ചെയ്തിട്ട് സ്വയം ഭക്ഷിക്കുക. 

 

തൃക്കേട്ട 

 

 ശ്രീകൃഷ്ണഭജനം നടത്തുക 

 

ഒരു ധ്യാനം ചേർക്കുന്നു 

 

ശ്രീകൃഷ്ണം കമല പത്രാക്ഷം -

ദിവ്യാഭരണ ഭൂഷിതം 

ത്രിഭംഗി ലളിതാകാരം -

അതി സുന്ദര മോഹനം 

ഭാഗം ദക്ഷിണം പുരുഷം -

അന്യസ്ത്രീ രൂപിണം 

ശംഖ ചക്രം ചാങ്കുശം -

പുഷ്പ ബാണശ്ച പങ്കജം 

 

ലാൽ കിതാബ് നിർദ്ദേശം :  ഒരു  മുഴുവൻ ചപ്പാത്തി അഥവാ  അരികുമുറിച്ച റൊട്ടി മധുരം പുരട്ടി കാക്കയ്ക്ക് / പറവകൾക്കു നൽകുക .

 

 

 

മൂലം 

 

ഹനുമദ് ഭജനം നടത്തുക 

 

ഒരു സ്തുതി ചേർക്കുന്നു : 

 

പീതവർണ്ണം ലസത്കായം ഭജേ സുഗ്രീവമന്ത്രിണാം 

മാലാമന്ത്രാത്മകം ദേവം ചിത്രവർണ്ണംചതുർഭുജം 

പാശാങ്കുശാഭയകരം ധൃതടങ്കം നമാമ്യഹം 

സുരാസുരഗണൈഃ സർവൈസംസ്തുതം പ്രണമാമ്യഹം 

 

 

 ലാൽ-കിതാബ് നിർദ്ദേശം : മത്സ്യത്തിനും മറ്റു ജലജീവികൾക്കും ഭക്ഷണം നൽകുക .

 

 


പൂരാടം
 

 

 ഗണപതി ഭജനം നടത്തുക . ഒരു ജപം ചേർക്കുന്നു: 

 

ശിവ സുത ഗജ വക്ത്രം രക്ത വർണ്ണം ത്രിനേത്രം 

അഭയ വരദ ഹസ്തം ദിവ്യപാശാങ്കുശ്ശാഠ്യം  

അമൃതമയ ശരീരം സർപ്പ യഞ്ജോപവീതം 

ഗണപതി ഗണനാഥം പാദ ദ്മം നമാമിം

 

 ലാൽ-കിതാബ് നിർദ്ദേശം : ശിശുക്കൾക്ക് മധുരം നൽകുക. 

 

 

 

ഉത്രാടം 

 

 ശാസ്താ ഭജനം നടത്തുക.  ഒരു ധ്യാനം ചേർക്കുന്നു 

തേജോ മണ്ഡല മദ്ധ്യഗം ത്രിനയനം 

ദിവ്യാംബാരാലംകൃതം 

ദേവം പുഷ്പ ശരേക്ഷു കാർമുകില

സന്മാണിക്യ പാത്രാഭയം 

ബിഭ്രാണാം കര പങ്കജൈർ 

മദ ഗജസ്കന്ദാദിരൂഡ്‌ഡം വിഭും 

ശാസ്താരം ശരണം ഭജാമി 

സതതം ത്രൈ ലോക്യ സമ്മോഹനം 

 

ലാൽ-കിതാബ് നിർദ്ദേശം : ഒരുചെറിയ കിഴി ചിരട്ടക്കരി ഭവനത്തിൽ / ഓഫിസിൽ പ്രധാന മുറിയിൽ സൂക്ഷിക്കുക . 

 

 

 


തിരുവോണം 

 

 ഭദ്രകാളിയെ ഭജിക്കുക. ഒരു സ്തുതി ചേർക്കുന്നു : 

 

ഖഡ്ഗം ചക്ര ഗദേഷുചാപ പരിഘാ ശൂലം ഭുശുണ്ഡീം ശിരഃ

ശംഖം  സന്ദധതീം കരൈസ്ത്രിനയനാം സർവ്വാംഗ ഭൂഷാവൃതാം 

യാം ഹന്തും മധുകൈഭൗ ജലജ ഭൂസ്തുഷ്ടാവ സുപ്തേ ഹരൗ

നീലാശ്മദ്യുതിമാസ്യപാദ ദശകാം സേവേ മഹാകാളികാം

 

 ലാൽ കിതാബ് നിർദ്ദേശം:   ചെമ്പു പാത്രത്തിൽ ശുദ്ധജലമെടുത്ത് അതിൽ മഞ്ഞൾ കലക്കി ആര്യവേപ്പിന്റെ ചുവട്ടിൽ കാലത്ത് ഒഴിക്കുക 

 


അവിട്ടം 

 

സുബ്രമണ്യ ഭജനം നടത്തുക . ഒരു ശ്ലോകം താഴെ ചേർക്കുന്നു 

കനകകുണ്ഡലമണ്ഡിതഷണ്‍മുഖം

കനകരാജി വിരാജിതലോചനം

നിശിത ശസ്ത്ര ശരാസന ധാരിണം 

ശരവണോദ്ഭവമീശസുതം ഭജേ.

 

ലാൽ കിതാബ് നിർദ്ദേശം :  രണ്ടായി മുറിച്ച ചെറുനാരങ്ങയുടെ മുറി  ഭാഗത്ത് കുങ്കുമം പുരട്ടി ഭവനത്തിന്റെ / ഓഫീസിന്റെ പ്രധാന വാതിലിനു പുറത്ത് പകൽ സൂക്ഷിക്കുക. 

 

 


ചതയം 

 

ശ്രീകൃഷ്ണ സ്വാമിയെ  ഭജിക്കുക 

 

ഒരു സ്തുതി  ചേർക്കുന്നു: 

 

കമലദളനയന ജയ ജയ ജഗൽപ്പതേ 

കൃരുണ്യവാരിധേ കൃഷ്ണാ നമസ്തുതേ 

പരശുധര കമലഭവ മുഖവിബുധവന്ദിത-

പാദാരവിന്ദ മുരാരേ നമസ്തുതേ

 

ലാൽ കിതാബ് നിർദ്ദേശം :  പൊഴിഞ്ഞു വീണ അരയാലില ഇട്ടു വെച്ച വെള്ളത്തിൽ കാലത്ത് കുളിക്കുക 

 

 


പൂരുരുട്ടാതി 

 

ഹനുമദ് ഭജനം നടത്തുക. ഒരു സ്തുതി ചേർക്കുന്നു : 

 

പീതവർണ്ണം ലസത്കായം ഭജേ സുഗ്രീവമന്ത്രിണാം 

മാലാമന്ത്രാത്മകം ദേവം ചിത്രവർണ്ണംചതുർഭുജം 

പാശാങ്കുശാഭയകരം ധൃതടങ്കം നമാമ്യഹം 

സുരാസുരഗണൈഃ സർവൈസംസ്തുതം പ്രണമാമ്യഹം 

 

 

ലാൽ കിതാബ് നിർദ്ദേശം :  പൊഴിഞ്ഞു വീണ അരയാലില ഇട്ടു വെച്ച വെള്ളത്തിൽ കാലത്ത് കുളിക്കുക 

 

 


ഉത്തൃട്ടാതി

 

ഗണപതി ഭജനം നടത്തുക . ഒരു സ്തുതി ചേർക്കുന്നു 

 

സദാസത്ത്വ യോഗം മുദാക്രീഡ മാനം 

സുരാരീൻ ഹരന്തം ജഗത് പാലയന്തം 

അനേകാവതാരം നിജാജ്ഞാന ഹാരം 

സദാവിഷ്ണു രൂപം ഗണേശം നമാമി .

 

ലാൽ കിതാബ് നിർദ്ദേശം:  ഉള്ളി , വെളുത്തുള്ളി എന്നിവ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുക, 

 


രേവതി 

 

 ശ്രീ ധർമ്മശാസ്താവിനെ ഭജിക്കുക . ഒരു ജപം ചേർക്കുന്നു: 

 

ഓം ശ്രീ ഭൂത നാഥ സദാനന്ദ 

സർവ്വ ഭൂത ദയാപര 

രക്ഷ രക്ഷ മഹാബാഹോ 

ശാസ്ത്രേ തുഭ്യം നമോനമ:

 

 

ലാൽ കിതാബ് പരിഹാരം ചേർക്കുന്നു: നുറുക്ക് ഗോതമ്പിൽ പഞ്ചസാരചേർത്ത് ജീവജാലങ്ങൾക്കായി ഭവനത്തിന്റെ പുറത്ത് വെയ്ക്കുക. 
 

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

English Summary : Dosha Remedy in February 2022

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com