ADVERTISEMENT

കുംഭമാസത്തിൽ അനുകൂലഫലത്തിനായി ഓരോ നാളുകാരും അനുഷ്ഠിക്കേണ്ട ദോഷപരിഹാരങ്ങൾ

 

 മേടക്കൂർ

(അശ്വതി, ഭരണി, കാർത്തിക 1/4)

 

ദോഷശാന്തിക്കായി ഗണപതി ഹോമം, ചാമുണ്ഡി പ്രീതി. ശിവന് ക്ഷീരാഭിഷേകം സർപ്പക്ഷേത്രത്തിൽ നൂറും പാലും 

 

 ഇടവക്കൂർ

(കാർത്തിക 3/4 രോഹിണി ,മകയിരം  1/2)

 

ദോഷശാന്തിക്കായി വിഷ്ണുവിന് പായസം. ശാസ്താവിന് പാലഭിഷേകം, ശ്രീരാമസ്വാമിക്ക് നെയ് വിളക്ക്, ഹനൂമാന്   അവൽ നിവേദ്യം സർപ്പക്ഷേത്രത്തിൽ അഭിഷേകം 

 

 മിഥുനക്കൂർ

( മകയിരം  1/2, തിരുവാതിര, പുണർതം 3/4)

 

ദോഷശാന്തിക്കായി ശാസ്താവിന് എള്ള് പായസം. നാഗപ്രീതി , ശിവക്ഷേത്രത്തിൽ ധാര , പിൻ വിളക്ക് 

 

 കർക്കടകകൂറ് 

(പുണർതം 1/4 പൂയം ആയില്യം)

 

ദോഷശാന്തിക്കായി  ശിവക്ഷേത്രത്തിൽ രുദ്രാഭിഷേകം, വിഷ്ണു ക്ഷേത്രത്തിൽ തുളസിമാല സമർപ്പണം സഹസ്രനാമാർച്ചന . ഗണപതിക്ക് മോദകം

 

 ചിങ്ങക്കൂർ

(മകം, പൂരം , ഉത്രം 1/4)

 

ദോഷ ശാന്തിക്കായി ശിവക്ഷേതത്തിൽ നെയ്യ് വിളക്ക് , പിൻവിളക്ക് 

ദേവിക്ക് കടുംപായസം നാഗത്തിന് നൂറും പാലും 

 

 കന്നിക്കൂർ

(ഉത്രം 3/4 അത്തം ചിത്തിര 1/2)

 

 ദോഷശാന്തിക്കായി ഭഗവതിക്ക് നെയ്യ് വിളക്ക് കുങ്കുമാർച്ചന, ശ്രീകൃഷ്ണന് തൃക്കൈവെണ്ണ പാൽ പായസം നാഗപ്രീതിയും വരുത്തുക 

 

 തുലാക്കൂർ

(ചിത്തിര 1/2 ചോതി , വിശാഖം 3/4 )

 

 ദോഷശാന്തിക്കായി ശിവന് കൂവളാർച്ചന , പിൻ വിളക്ക് ശാസ്താവിന് നീരാജനം സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം , നാഗപ്രീതി 

 

 വ്യശ്ചികക്കൂറ്

(വിശാഖം 1/4 അനിഴം തൃക്കേട്ട)

 

ദോഷശാന്തിക്കായി മഹാവിഷ്ണുവിന് തുളസിമാല ദേവിക്ക് കടുംപായസം നാഗപ്രീതി , ഗണപതി പ്രീതി 

 

 ധനുക്കൂറ്

(മൂലം, പൂരാടം ,ഉത്രാടം, 1/4)

 

ദോഷശാന്തിക്കായി വിഷ്ണു അവതാരമൂർത്തികൾക്ക് പാൽപായസം, ശിവനും ദേവിക്കും വിളക്കും മാലയും ശാസ്താ പ്രീതി , ഗണപതിക്ക് മോദകം 

 

 മകരക്കൂറ്

(ഉത്രാടം 3/4 തിരുവോണം , അവിട്ടം 1/2)

 

 

ദോഷശാന്തിക്കായി ശാസ്താ പ്രീതി നാഗപ്രീതി വരുത്തുക. ശിവക്ഷേത്രത്തിൽ ഭസ്മാഭിഷേകം ദേവിക്ക് പിൻ വിളക്ക് 

 

 കുംഭക്കൂർ

(അവിട്ടം 1/2 ചതയം, പൂരൂരുട്ടാതി )

 

ദോഷശാന്തിക്കായി ശാസ്താ പ്രീതി, നാഗപ്രീതി വരുത്തുക. മഹാവിഷ്ണുവിന് സുദർശനാർച്ചന , ഭാഗ്യ സൂക്തപുഷ്പാഞ്ജലി

 

 മീനക്കൂർ 

(പൂരൂരുട്ടാതി 1/4 , ഉത്തൃട്ടാതി , രേവതി )

 

 ദോഷശാന്തിക്കായി ശ്രീകൃഷ്ണന് തൃക്കൈവെണ്ണ, പാൽ പായസം , ഗണപതിക്ക് കറുകമാല ശിവക്ഷേത്രത്തിൽ കൂവളർച്ചന, പിൻവിളക്ക് 

 

ജ്യോതിഷി പ്രഭാസീന സി.പി. 

ഹരിശ്രീ

പി ഒ : മമ്പറം 

വഴി : പിണറായി

കണ്ണൂർ ജില്ല 

ഫോ: 9961442256

Email ID: prabhaseenacp@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com