ADVERTISEMENT

കുടുംബത്തിൽ ഭാഗ്യവും ഐശ്വര്യവും സമ്പത്തും വർധിപ്പിക്കാൻ വീടിനു ചുറ്റും ചില സസ്യ വൃക്ഷാദികൾ നട്ടു വളർത്താം .വീടിന്റെ പ്രധാന വാതിലിന്റെ മുൻഭാഗം ഒഴിവാക്കി വേണം വൃക്ഷങ്ങൾ നടാൻ. പൊന്നുകായ്ക്കുന്ന മരമാണേലും പുരപ്പുറത്തേക്കു ചാഞ്ഞാൽ മുറിക്കണം എന്നാണല്ലോ പ്രമാണം, അതിനാൽ വീടിനടുത്തു വൃക്ഷങ്ങൾ നടാൻ പാടില്ല. വീടിനോടു ചേർന്ന് മരമുണ്ടെങ്കിൽ വെട്ടുന്നതിൽ തെറ്റില്ല ,പകരം രണ്ടു മരങ്ങൾ നട്ടുവളർത്തണം. 

 

വടക്കു വേണം നെല്ലി

വീടിന്റെ വടക്കു ഭാഗത്തു മഹാലക്ഷ്മീ സങ്കല്പത്തിൽ രണ്ടു നെല്ലി വയ്ക്കുക

 

ചുറ്റും വേണം തുളസിയും മുല്ലയും

വീടിനു ചുറ്റും തുളസി , വാഴ ,കവുങ്ങ്, മുല്ല എന്നിവ നടുന്നത് ഐശ്വര്യമാണ്. കിഴക്കു ഭാഗത്തു തുളസിയോടൊപ്പം ലക്ഷ്മീനാരായണ സങ്കല്പത്തിൽ മഞ്ഞൾ കൂടി നട്ടുവളർത്തുക.

 

കന്നിമൂലയിൽ കറുക

കന്നിമൂലയിൽ അതായത് വീടിന്റെ തെക്കുപടിഞ്ഞാറേ മൂലയിൽ ഗണപതി പ്രീതികരമായ കറുക പടർത്തുക

 

കണിക്കൊന്നയുള്ള വീട്ടിൽ സമ്പൽസമൃദ്ധി

വടക്കുകിഴക്കുമൂലയിൽ സമ്പൽസമൃദ്ധിക്കായി കണിക്കൊന്ന വയ്ക്കുക 

 

മുളയും വേണം വീട്ടിൽ 

തെക്കുകിഴക്കേ മൂലയായ അഗ്നികോണിൽ മുള നട്ടു പരിപാലിക്കുക.

 

കൂവളം നട്ടാൽ..

ശിവപാർവ്വതിമാർക്ക് ഏറ്റവും പ്രിയപ്പെട്ട ദൈവികവൃക്ഷമാണ് കൂവളം. വീടിന്റെ തെക്ക് ഭാഗത്തോ പടിഞ്ഞാറു ഭാഗത്തോ കൂവളം നട്ടു പരിപാലിക്കുന്നത്  ശുഭകരമാണ്.

 

വാസ്തുദോഷം നീക്കും മഞ്ഞൾ 

പടിഞ്ഞാറ് ഭാഗത്തു മഞ്ഞൾ നടുന്നത് വാസ്തു ദോഷങ്ങൾ കുറയ്ക്കുമെന്നാണ് വിശ്വാസം.

 

കിഴക്ക് പ്ലാവും പടി​ഞ്ഞാറ് തെങ്ങും

കിഴക്കു ഭാഗത്തു പ്ലാവും വടക്കു ഭാഗത്തു മാവും പടിഞ്ഞാറ് ഭാഗത്തു തെങ്ങും തെക്കു പുളിയും നട്ടുവളർത്തുന്നത് ഉത്തമ ഫലം നൽകും. ഉപയോഗ്യമായ ഫലവൃക്ഷങ്ങൾ വീടിന്റെ ഏതു ഭാഗത്തുവന്നാലും ദോഷമില്ല. 

English Summary : Plants that Bring Good Luck and Prosperity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com