ആയുരാരോഗ്യസൗഖ്യം തരും ആമലകീ ഏകാദശി

HIGHLIGHTS
  • നാളെ (2022 മാർച്ച് 14 തിങ്കൾ) കുംഭമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ്
lord-vishnu-pooja
SHARE

നാളെ (2022 മാർച്ച് 14 തിങ്കൾ) കുംഭമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ്. തിരുനാവായയിൽ പ്രധാനമാണ് ഈ ഏകാദശി. 

മാർച്ച് 15നു ചൊവ്വാഴ്ച പ്രദോഷ വ്രതവുമാണ്.

നാളെ വരുന്നത് ഫാൽഗുനമാസത്തിലെ വെളുത്ത പക്ഷ ഏകാദശി ആയതിനാൽ ആമലകീ ഏകാദശി എന്നാണ് ഇതിനു പേര്. 

ആമലകീ എന്നാൽ നെല്ലിമരം, നെല്ലിക്ക എന്നൊക്കെയാണ് അർഥം. ബ്രഹ്മാണ്ഡ പുരാണത്തിലും പത്മപുരാണത്തിലും ആമലകീ ഏകാദശിയെക്കുറിച്ച് വിശദമായി പറയുന്നു.

ഈ ഏകാദശി ദിവസം മഹാവിഷ്ണുവിനെ പൂജിക്കുന്നതോടൊപ്പം നെല്ലിമരത്തെ പൂജിക്കുന്ന രീതിയുമുണ്ട്. ഉത്തരേന്ത്യയിലാണ് നെല്ലിമര പൂജയ്ക്കു കൂടുതൽ പ്രചാരം. 

ഏകാദശി ദിവസം മഹാവിഷ്ണുവിനെയും പ്രദോഷവ്രത ദിവസം പരമശിവനെയുമാണ് ആരാധിക്കേണ്ടത്.

ആമലകീ ഏകാദശിയെയും പ്രദോഷവ്രതത്തെയും കുറിച്ച് കൂടുതൽ അറിയാൻ, കേൾക്കൂ....

English Summary : Significance of Amalaki Ekadashi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS