ADVERTISEMENT

വീട് പണിയുക എന്നത് ഒരു ആയുഷ്‌ക്കാല സ്വപ്നമാണ്. പല പ്രതിബന്ധങ്ങളും സഹിച്ചായിരിക്കും നാം വീടുപണി പൂർത്തീകരിക്കുക. അങ്ങനെ നിർമിച്ച വീടിനു ഒരു കോട്ടവും വരാതിരിക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

 

 

വീടുപണിയുമ്പോൾ ചില വിശ്വാസങ്ങളെയും കൂട്ടുപിടിക്കുന്നവർ സമൂഹത്തിൽ ഉണ്ട് . അതിൽ ഒന്നാണ് ദൃഷ്ടിദോഷം. ചിലരുടെ  നോട്ടം പതിഞ്ഞാൽ അത് നശിച്ചുപോകുമെന്ന്  വിശ്വസിക്കുന്നു. ആശിച്ച് മോഹിച്ച് ഇല്ലാത്ത പൈസയുണ്ടാക്കിയായിരിക്കും മിക്കവാറും വീടുപണി നടത്തുക . അതിന്റെ കൂടെ ദൃഷ്ടിദോഷം കൂടെ വരുത്തിവയ്ക്കാൻ ആരും തയാറാവില്ല.  കണ്ണേറ് തട്ടാതിരിക്കാൻ കാലാകാലങ്ങളായി തുടർന്നുപോരുന്ന കാര്യങ്ങൾ ചെയ്യുന്നു എന്ന് പറയുന്ന കൂട്ടരും കുറവല്ല.

 

 

പണിതുകൊണ്ടിരിക്കുന്ന വീടിനുമുന്നിൽ  കോലങ്ങൾ , കള്ളിമുൾച്ചെടി , കുമ്പളങ്ങ ഇവയിലേതെങ്കിലും കെട്ടി തൂക്കിയിട്ടിരിക്കുന്നത് കാണാറുണ്ട്. ദൃഷ്ടിദോഷം അഥവാ കണ്ണേറ് തട്ടാതിരിക്കാനാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത്.

 

പറമ്പിൽ സർവസാധാരണമായി കാണുന്ന സസ്യമാണ് വാഴ. പുതിയതായി പണിത വീടിനേൽക്കുന്ന ദൃഷ്ടിദോഷത്തെ ചെറുക്കാൻ വാഴയ്ക്കാകുമത്രേ.

 

പണിതുകൊണ്ടിരിക്കുന്ന വീടിനു മുന്നിൽ വാഴ നട്ടു വളർത്തിയാൽ കണ്ണേറ് ദോഷങ്ങളെ ഒരു പരിധിവരെ തടയാനാകും. വളരെവേഗത്തിൽ വളർന്ന് കായ്‌ഫലം നല്കുന്ന സസ്യമാണ് വാഴ . അതുപോലെ വളരെവേഗത്തിൽ വീടിനുമേലുള്ള ദൃഷ്ടിദോഷവും നീങ്ങുമെന്നാണ് വിശ്വാസം.

 

English Summary : How to Remove Drishti Dosham from House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com