ADVERTISEMENT

തമിഴ്‌നാട്ടിലെ തഞ്ചാവൂരിലെ കുംഭകോണത്താണ് തിരുനാഗേശ്വരം സ്വാമി ശിവക്ഷേത്രം. ചോള ക്ഷേത്രങ്ങളിൽ ഏറ്റവും പഴക്കമേറിയതാണ് ഈ ക്ഷേത്രം. രാഹു ഇവിടെ ഉപദേവനാണ്. 

Nageshwara-03-photo-PBR
ക്ഷേത്ര പ്രവേശന കവാടം. Photo Credit : Official Website

 

Nageshwara-02
ക്ഷേത്രക്കുളം . Photo Credit : Official Website

9-ആം നൂറ്റാണ്ടിൽ ചോളരാജവംശ കാലത്താണ് ഇന്ന് കാണുന്ന കൊത്തുപണിയുടെ ഏറ്റവും പഴക്കമുളള ഭാഗങ്ങൾ നിർമ്മിച്ചത്. 

Nageshwara-02-photo-PBR
ചോള ക്ഷേത്രങ്ങളിൽ ഏറ്റവും പഴക്കമേറിയതാണ് ഈ ക്ഷേത്രം

 

Nageshwara-01-photo-PBR
രാഹു ഈ ക്ഷേത്രത്തിൽ ഉപദേവനാണ്.

ഉയർന്ന ഗോപുരങ്ങൾ ഉൾപ്പെടെ ഉള്ളവ 16- ആം നൂറ്റാണ്ടിൽ നിർമിച്ചതാണ്. മൂന്ന് ഗോപുരങ്ങൾ ഉളള ഈക്ഷേത്ര സമുച്ചയം  തമിഴ്നാട്ടിൽ ഏറ്റവും വലുതാണ്. 

Nageshwara-03
ഗോപുരത്തിനു മുന്നിലെ നന്ദിപ്രതിഷ്ഠ.Photo Credit : Official Website

 

Nageshwara-04
നാഗേശ്വരർ, പ്രളയംകാത്തനാഥർ, പെരിയനായകി എന്നിവരുടെ പ്രതിഷ്ഠകളുള്ള ഇവിടെ നിരവധി ശ്രീകോവിലുകൾ ഉണ്ട്. Photo Credit : Official Website  

നാഗേശ്വരർ, പ്രളയംകാത്തനാഥർ, പെരിയനായകി എന്നിവരുടെ പ്രതിഷ്ഠകളുള്ള ഇവിടെ നിരവധി ശ്രീകോവിലുകൾ ഉണ്ട്.  

Nageshwara-07
ഉയർന്ന ഗോപുരങ്ങൾ ഉൾപ്പെടെ ഉള്ളവ 16- ആം നൂറ്റാണ്ടിൽ നിർമിച്ചതാണ്. Photo Credit : Official Website

 

Nageshwara-05
ക്ഷേത്രത്തിലെ ആറാട്ടു മഹോത്സവം . Photo Credit : Official Website

ക്ഷേത്ര സമുച്ചയത്തിൽ നിരവധി ഹാളുകളും നിരവധി ശില്പങ്ങളും ഉണ്ട്.  രാവിലെ 5:30 മുതൽ രാത്രി 10 വരെ ആറ് നേരം പൂജകളുണ്ട്. 

Nageshwara-06
പുരാണത്തിലെ സർപ്പങ്ങളായ ദക്ഷനും കാർക്കോടകനും ഇവിടെ ശിവനെ ആരാധിച്ചിരുന്നെന്നാണ് ഐതിഹ്യം. Photo Credit : Official Website

 

Nageshwara-01
മൂന്ന് ഗോപുരങ്ങൾ ഉളള ഈക്ഷേത്ര സമുച്ചയം  തമിഴ്നാട്ടിൽ ഏറ്റവും വലുതാണ്. Photo Credit : Official Website

പന്ത്രണ്ട് വാർഷിക ഉത്സവങ്ങളും ഇവിടെകൊണ്ടാടുന്നു. പുരാണത്തിലെ സർപ്പങ്ങളായ ദക്ഷനും കാർക്കോടകനും ഇവിടെ ശിവനെ ആരാധിച്ചിരുന്നെന്നാണ് ഐതിഹ്യം. 

 

രാവിലെ 6 30 മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് അഞ്ചു മുതൽ എട്ടു വരെയുമാണ് ദർശനസമയം. ഫെബ്രുവരി - മാർച്ച് മാസങ്ങളിലെ മഹാ ശിവ രാത്രിയാണ് ഇവിടത്തെ പ്രധാന ഉത്സവം. 

 

തമിഴ് മാസമായ പംഗുനിയിൽ സൂര്യരശ്മികൾ നേരിട്ട് ശ്രീകോവിലിലെ പ്രതിമയിൽ പതിക്കുന്നു എന്ന പ്രത്യേകതയുണ്ട്. 

Nageshwara-09
ക്ഷേത്ര സമുച്ചയത്തിൽ നിരവധി ഹാളുകളും നിരവധി ശില്പങ്ങളും ഉണ്ട്.  Photo Credit : Official Website

 

ജാതകത്തിലെ രാഹു ദോഷത്തിനും സർപ്പ ദോഷങ്ങൾക്കും പരിഹാരമായി ഇവിടെ ദർശനം നടത്തി വഴിപാടുകൾ കഴിച്ചാൽ മതിയാകും. 

 

തിരുവാതിര, ചോതി, ചതയം നാളുകാരുടെ നക്ഷത്രദേവത രാഹു ആയതിനാൽ അവർ  തിരുനാഗേശ്വരം  രാഹു ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകൾ നടത്തുന്നത് ഉത്തമമാണ്. 

 

ത്വക്ക് രോഗശമനത്തിനായും ഭക്തർ  ഇവിടെ വഴിപാടുകൾ നടത്തുന്നു. 

രാഹു ഗായത്രി :

"ഓം നാഗാധ്വജായ വിദ്മഹേ 

പദ്മ ഹസ്തായ ധീമഹി 

തന്നോ രാഹു പ്രചോദയാത്." 

 

 

ലേഖകൻ     

 

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337 

 

English Summary : Significance of Nageswaraswamy Temple Kumbakonam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com