കപിലോപദേശത്തെക്കുറിച്ചു വിവരിച്ച പതിനഞ്ചാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ പതിനാറാം ദശകത്തിൽ വിവരിക്കുന്നതു നരനാരായണാവതാരവും ദക്ഷയാഗവുമാണ്.
ബ്രഹ്മാവിന്റെ മകനായ ദക്ഷപ്രജാപതിയുടെ 16 പെൺമക്കളിലൊരാളാണ് മൂർത്തി. ഈ മൂർത്തീദേവിയുടെയും ധർമദേവന്റെയും ഇരട്ടമക്കളായിട്ടാണു നരനാരായണന്മാർ അവതരിക്കുന്നത്.
കർമശക്തിയുടെയും ജ്ഞാനശക്തിയുടെയും പ്രതീകങ്ങൾ തന്നെ നരനാരായണന്മാർ.
" സ ത്വം പ്രശാന്തികര! പാഹി മരുത്പുരേശ!" എന്ന പ്രാർഥനയോടെയാണു ദശകം അവസാനിക്കുന്നത്.
നാരായണീയം: ദശകം- 16
പാരായണം:
ശ്രീമതി
കോമളം രാധാകൃഷ്ണൻ,
ചേർപ്പ്, തൃശൂർ.
നാരായണീയം ദശകം-16:
വ്യാഖ്യാനം:
രവീന്ദ്രൻ കളരിക്കൽ