ഭക്തോത്തമനായ ധ്രുവന്റെ ചരിതം വിവരിച്ച പതിനേഴാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ പതിനെട്ടാം ദശകത്തിൽ വിവരിക്കുന്നതു പൃഥുചരിതമാണ്.
മഹാവിഷ്ണുവിന്റെ അവതാരമായിട്ടു തന്നെയാണ് പൃഥു എന്ന ചക്രവർത്തിയെ അവതരിപ്പിക്കുന്നത്.
ഭൂമിദേവി ആർക്കും നൽകാതെ ഉള്ളിൽ ഒളിപ്പിച്ച സമ്പത്തും ഐശ്വര്യവുമെല്ലാം എല്ലാവർക്കുമായി ലഭ്യമാക്കിയത് പൃഥുചക്രവർത്തിയാണ്.
അങ്ങനെയുള്ള പൃഥുവായി അവതരിച്ച ഭഗവാനേ, എന്റെ രോഗസമൂഹങ്ങളെ തീർത്തുതരേണമേ എന്നാണ് ദശകത്തിനൊടുവിലെ പ്രാർഥന.
നാരായണീയം: ദശകം- 18
പാരായണം:
ശ്രീമതി ജയ ഗിരിജൻ,
മുണ്ടത്തിക്കോട്
നാരായണീയം ദശകം- 18
വ്യാഖ്യാനം:
ശ്രീമതി അപർണ മോഹൻ,
മുംബൈ