അടുത്തു വരുന്ന വിശേഷദിവസങ്ങളെക്കുറിച്ച് ഓർമപ്പെടുത്തുന്ന ഈ പംക്തിയിൽ ഏകാദശി- പ്രദോഷവ്രതങ്ങൾ.
നാളെ (2022 ജൂൺ 24ന് വെള്ളി) മിഥുന മാസത്തിലെ കറുത്ത പക്ഷ ഏകാദശി വ്രതദിനമാണ്.
ചാന്ദ്രരീതിയിൽ ജ്യേഷ്ഠമാസത്തിലെ കറുത്ത പക്ഷ ഏകാദശി ആയതിനാൽ അചലാ ഏകാദശി എന്നും അപരാ ഏകാദശി എന്നും അറിയപ്പെടുന്നു. എന്നാൽ ശകവർഷരീതിയിൽ ഇത് ആഷാഢമാസത്തിലെ കറുത്ത പക്ഷ ഏകാദശി ആയതിനാൽ ഉത്തരേന്ത്യയിൽ യോഗിനീ ഏകാദശി ആയിട്ടാണ് ആചരിക്കുന്നത്. ഏകാദശി വ്രതം അനുഷ്ഠിച്ചാൽ വിഷ്ണുപ്രീതിയിലൂടെ ഐശ്വര്യവും സർവസൗഭാഗ്യങ്ങളും ലഭിക്കും എന്നു പുരാണങ്ങളിൽ പറയുന്നു.
26നു ഞായറാഴ്ച പ്രദോഷവ്രതമാണ്. ശ്രീപരമേശ്വരന്റെ പ്രീതിയിലൂടെ സൗഭാഗ്യങ്ങൾ ഉണ്ടാകും എന്നതാണു പ്രദോഷവ്രതാനുഷ്ഠാനത്തിന്റെ ഫലം.
ഏകാദശി-പ്രദോഷ വ്രതങ്ങളെക്കുറിച്ച് കൂടുതൽ കേൾക്കാം