ADVERTISEMENT

വിവാഹത്തിന് ജ്യോതിഷപരമായുള്ള പൊരുത്ത ചിന്തനം അനിവാര്യമാണോ ? എന്നതിനെ പറ്റി വിശദമാക്കുകയാണ്  താന്ത്രിക്  ജ്യോതിഷൻ ജയശങ്കർ മണക്കാട്ട്. സ്ത്രീക്കും പുരുഷനും തുല്യ പ്രാധാന്യം നൽകുന്ന കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത് . വിവാഹ വിഷയത്തിൽ  നാൾ ചേർച്ച , ജാതക ചേർച്ച  എന്നീ  രണ്ടു രീതിയിൽ പൊരുത്ത പരിശോധന നടത്താറുണ്ട്.  പൊരുത്ത പരിശോധനയിൽ പ്രധാനമായും ഉയരുന്ന ചോദ്യമാണ് പൊരുത്തം നോക്കാതെ , ജാതിയോ മതമോ നോക്കാതെ എത്രയോ പേർ  സന്തുഷ്ട ജീവിതം നയിക്കുന്നു എന്നത് . 

 

ജനനവും മരണവും പോലെ  ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവ് എന്ന് വിവാഹത്തെ പറയാം.  രണ്ടുപേർ തമ്മിൽ  സ്നേഹ ആകർഷണം ഉണ്ടാകുന്നതിനു പിന്നിൽ ഇരുവരും തമ്മിൽ ദൈവീകമായ പൊരുത്തം ഉള്ളതുകൊണ്ടാണെന്നാണ് വിശ്വാസം. ഇങ്ങനെ ഉള്ള വിവാഹങ്ങളിൽ പൊതുവെ തന്നെ വിശ്വസിച്ചു ജീവിതം തിരഞ്ഞെടുത്ത പങ്കാളിക്ക് നാം മൂലം കൂടുതൽ  വേദനയുണ്ടാവാൻ പാടില്ല എന്ന മനോഭാവം കണ്ടു വരുന്നു , ഇതാണ് യഥാർത്ഥ പ്രണയത്തിന്റെ ഭാവമായ മനപ്പൊരുത്തം. ഇങ്ങനെയുള്ളവരാണ് കൂടുതലും ഐശ്വര്യപൂർണമായ ജീവിതം നയിക്കുന്നത് .

 

ചില പ്രണയവിവാഹങ്ങൾ പാരാജയമാകുന്നതും കണ്ടു വരാറുണ്ട് . പൊരുത്തമില്ലായ്മയിൽ പെട്ടെന്ന് തോന്നുന്ന വൈകാരിക അടുപ്പത്തിൽ വിവാഹ ജീവിതം ആരംഭിക്കുന്നവരാണ് ഇക്കൂട്ടത്തിൽ മിക്കവരും. പത്തിൽ എട്ടു പൊരുത്തം ഉണ്ടായിട്ടും വിവാഹം വേർപെട്ടു എന്ന് പരിതപിക്കുന്നവരും കുറവല്ല . നാൾ പൊരുത്തം മാത്രം നോക്കി വിവാഹം നടത്താൻ പാടില്ല . വൈവാഹിക വിഷയത്തിൽ നാൾപ്പൊരുത്തത്തേക്കാൾ  പ്രധാനം ജാതക പൊരുത്തമാണ്. ഒരേ നാളിൽ ഉള്ളവർക്ക് അവരുടെ ജനനസമയം അനുസരിച്ചു സ്വഭാവവും ഭാവിയും വ്യത്യസ്തമായിരിക്കും. അതിനാൽ വിവാഹ വിഷയത്തിൽ  ഉത്തമനായ ജ്യോതിഷനെ സമീപിച്ചു ജാതകചേർച്ച ഉറപ്പുവരുത്തുന്നതു പ്രധാനമാണ് .  

 

ലേഖകന്റെ വിലാസം: 

 

ജയശങ്കർ മണക്കാട്ട് 

താന്ത്രിക് & ആസ്ട്രോളജർ 

തുരുത്തി, ചങ്ങനാശ്ശേരി 

ഫോൺ: 8943273009, 9496946008

 

English Summary : Significance of Marriage Compatibility

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com