ADVERTISEMENT

 

B എന്ന അക്ഷരം അന്തർമുഖത്വമുള്ളതാണ്. ലജ്ജാശീലമോ പിൻവാങ്ങലോ ഇതിന്റെ സഹജതയാണ്. ഇതു സഹകരണസ്വഭാവമുള്ള അക്ഷരമാണ്. സൗന്ദര്യവും കലയും ആസ്വദിക്കുന്ന പ്രകൃതമാണ്. എന്നാൽ പരപ്രേരണ കൊണ്ടായിരിക്കും ഇവരുടെ കഴിവുകൾ പുറത്തുവരിക. പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവമായിരിക്കും ഇവരുടേത്. ഈ അക്ഷരങ്ങൾ പേരിലുള്ളവർ മുൻകോപമുള്ളവരും സ്വാർത്ഥരുമായിരിക്കും.

 

പ്രവർത്തനപുരോഗതി ഉള്ളവരാണെങ്കിലും അലസത കൂടിയവരാണ്. ഭക്ഷണപ്രിയയാണ്. പ്രണയ കാര്യത്തിൽ പലപ്പോഴും ചതിക്കപ്പെടാറുമുണ്ട്. പുതിയ കാര്യങ്ങൾ തേടി പോകുന്നത് ഇവരുടെ ഹോബിയാണ്. സാമ്പത്തികമായി നല്ല നിലയിൽ എത്തിച്ചേരാൻ ഇവർക്ക് കഴിയും. ക്രിയേറ്റിവിറ്റി കൂടുതലാണ് ഇവർക്ക്. കലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഇവർ ശോഭിക്കും. മറ്റുള്ളവരുടെ വാക്കുകൾക്ക് വില കൽപിക്കുന്നവരാണ്.

 

കിട്ടിയതുകൊണ്ട് തൃപ്തിയുളവാക്കുന്ന സവിശേഷത കൂടിയവരായിരിക്കും B എന്ന അക്ഷരം പേരിൽ വന്നാൽ. കൂടുതൽ ആളുകളോട് അടുത്തിടപഴകുന്നതോ സഹവർത്തിക്കുന്നതോ ഒന്നും ഇവർക്ക് അത്രയ്ക്ക് ഇഷ്ടമല്ല. പുതിയ സ്ഥലവും ചുറ്റുപാടും ഇവർക്ക് അസുഖപ്രദമായിരിക്കും. നാണം കുണുങ്ങികളാണെങ്കിലും ബുദ്ധിമാന്മാരാണ്. നല്ല കാര്യശേഷിയുണ്ടായിരിക്കും. ക്ഷമാശീലവും സഹിഷ്ണുതയും ഉള്ളവരാണ്. എടുത്തുചാട്ടമില്ല. ആത്മീയകാര്യത്തിൽ വിശ്വാസികളാണ്. നേർവഴിക്കേ പോകൂ. ഒരു സാധനവും പാഴാക്കുകയില്ല. വാദപ്രതിവാദങ്ങളിൽ ഏർപ്പെടുകയില്ല. പുറത്തുനിന്നു കാണുന്നതിനേക്കാൾ ഉന്മേഷവാന്മാരാണ് ഇവർ. നല്ല ആശയങ്ങളും പദ്ധതികളും മനസ്സിലുള്ളവരാണ്. പക്ഷേ, പുറത്തു പറയാൻ സാധിക്കാത്തതിൽ വിഷമമുണ്ട്. കഷ്ടപ്പെടുന്നവരുടെ ദുഃഖത്തിൽ വിഷമത കാട്ടുന്നവരാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com