സമ്പൂർണ രാമായണ പാരായണത്തിനു തുല്യം ഈ ജപം

HIGHLIGHTS
  • ഹനൂമാൻ ഒറ്റശ്ലോകത്തിൽ രാമായണകഥ പൂർണമായും വിവരിക്കുന്നതാണിത്
  • ദുഃഖദുരിതങ്ങളകറ്റി മോക്ഷപ്രാപ്‍തി ലഭിക്കാൻ ഉത്തമത്രേ ഈ ജപം
ramayana-masam-2022
ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
SHARE

ഒറ്റ ശ്ലോകത്തിൽ രാമായണ കഥ പൂർണമായും പറയുന്നതാണ് ഏകശ്ലോകരാമായണം. കർക്കടകത്തിൽ രാമായണം പൂർണമായും വായിക്കാൻ സാധിക്കാത്തവർക്ക് ഏകശ്ലോകരാമായണം എന്നും ജപിക്കുന്നത് സമ്പൂർണ രാമായണ പാരായണത്തിന്റെ ഫലമുണ്ടാകുമെന്ന് പറയപ്പെടുന്നു. രാമായണം എന്നതു രാമന്റെ അയനമാണ്. അയനം എന്നാൽ യാത്ര എന്നാണർഥമാക്കുന്നത് ഈ യാത്രയുടെ സംഗ്രഹമാണ് ഏകശ്ലോകരാമായണം.

ഒരിക്കൽ ഭരതൻ ഹനൂമാനോടു രാമരാവണ യുദ്ധം കണ്ടിട്ടില്ല എന്നു പറഞ്ഞു. ഹനൂമാൻ ഒറ്റശ്ലോകത്തിൽ രാമന്റെ വനവാസം തൊട്ടു രാവണ നിഗ്രഹം വരെ വിവരിക്കുന്നതാണ് ഏകശ്ലോകരാമായണം എന്നു പറയുന്നത്. രാമായണത്തിലെ പ്രധാന സംഭവങ്ങളെല്ലാം ഈ ഒറ്റശ്ലോകത്തിലൂടെ പറയുന്നു. ഗോസ്വാമി തുളസീദാസനാണ് ഏകശ്ലോക രാമായണം രചിച്ചതെന്നും പറയപ്പെടുന്നു. ഒറ്റവരിയിലുള്ള ഈ ശ്ലോകം മനഃപാഠമായി എന്നും ജപിക്കാവുന്നതാണ്.

ദുഃഖങ്ങളും  ദുരിതങ്ങളും മാറ്റി മോക്ഷപ്രാപ്‍തി ലഭിക്കാൻ രാമായണപാരായണം കൊണ്ടു കഴിയും. ഇതേ ഫലസിദ്ധിയാണ് ഏകശ്ലോക രാമായണം നിത്യവും ജപിച്ചാലും ഉണ്ടാകുന്നത്. 

'പൂർവം രാമ തപോവനാദി ഗമനം 

ഹത്വാ മൃഗം കാഞ്ചനം 

വൈദേഹീഹരണം ജടായുമരണം 

സുഗ്രീവസംഭാഷണം ബാലീനിഗ്രഹണം 

സമുദ്രതരണം ലങ്കാപുരിദാഹനം 

പശ്ചാത് രാവണ കുംഭകർണ ഹനനം 

ഏതദ്ധി രാമായണം.'

ഇതാണ് ഏകശ്ലോക രാമായണം. ഈ ശ്ലോകം ചില വ്യത്യാസങ്ങളോടു കൂടിയും കാണാറുണ്ട്. 

രാമൻ വനത്തിലേക്ക് പോയി സ്വർണ നിറത്തോടെ വന്ന മാൻപേടയെ പിന്തുടർന്നു വധിച്ചു. വൈദേഹിയെ അപഹരിച്ചു. ജടായു മരണപ്പെട്ടു. സുഗ്രീവനുമായി സംഭാഷണമുണ്ടായി. ബാലിയെ നിഗ്രഹിച്ചു. സമുദ്ര മാർഗത്തെ തരണം ചെയ്‌തു. ലങ്കയെ ദഹിപ്പിച്ചു. തുടർന്ന് രാവണനും കുംഭകർണനും വധിക്കപ്പെട്ടു. ഇത്രയുമാണ് ഏകശ്ലോക രാമായണത്തിന്റെ വാചാർഥ്യമായി പറയുന്നത്. 

ഏകശ്ലോക രാമായണത്തെ കൂടാതെ ഏകശ്ലോക ഭാഗവതവുമുണ്ട്. പഴയ തലമുറയുടെ അറിവുകളിലും ഏകശ്ലോക രാമായണം പ്രസിദ്ധമാണ്. നിത്യവും രാമനാമം ഉരുവിടുന്നതും മനസ്സിലെ ഇരുളിനെ അകറ്റി പ്രകാശപൂരിതമാക്കാൻ സാധിക്കുന്നു. 

English Summary : Significance of Eka Sloka Ramayanam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS