കായംകുളം കൊച്ചുണ്ണിയെ ദൈവമായി പ്രതിഷ്ഠിച്ച ക്ഷേത്രം

kayamkulam-kochunni-temple-02
ഇടപ്പാറ മലദേവർ നട. ചിത്രങ്ങൾ: നിഖിൽ രാജ് ∙മനോരമ
SHARE

40 കിലോമീറ്ററിലേറെ ദൂരവ്യത്യാസമുള്ള കാരംവേലിയും കായംകുളവും തമ്മിൽ എന്തു ബന്ധം?. പ്രകടമായ ബന്ധമൊന്നുമില്ലെങ്കിലും വിശ്വാസത്തിന്റെ ചരടിൽ കോർത്തുകെട്ടിയിട്ടുണ്ട് ഇരു കരകളെയും. തസ്കരവീരനും പാവങ്ങളുടെ കണ്ണിലുണ്ണിയുമായിരുന്ന കായംകുളം കൊച്ചുണ്ണിയെ ദൈവമായി പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രമാണ് പത്തനംതിട്ട ജില്ലയിൽ ടികെ റോഡിൽ കാരംവേലിക്കടുത്തുള്ള ഇടപ്പാറ മലദേവർ നട. 

ഇവിടെ മെഴുകുതിരി കത്തിച്ചു പ്രാർഥിച്ചാൽ ഉദ്ദിഷ്ടകാര്യം സാധിക്കുമെന്നാണു വിശ്വാസം. മോഷണം പോയ വസ്തുക്കൾ കണ്ടെത്താനായി ഇവിടെ എത്തി പ്രാർഥിക്കുന്നവരും ഏറെ. 

kayamkulam-kochunni-temple-01

കായംകുളം കൊച്ചുണ്ണി ഇടപ്പാറ മലനടയിലെ ആരാധനാ മൂർത്തിയായി ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടതിനു പിന്നിൽ വിശ്വാസത്തിന്റെ ഒരു കഥയുണ്ട്.

തിരുവാറന്മുള കിഴക്കേ നടയുടെ കാവൽക്കാരനും ദുശാസനന്റെ പ്രതിപുരുഷനുമാണത്രേ ഇടപ്പാറ മലദേവർ. മലദേവരുടെ കാണപ്പെട്ട രൂപമാണ് കാവിലെ ഊരാളി. ബാധ ഒഴിപ്പിക്കാനും പേടി മാറ്റാനും പടയണി നടത്തി പ്രശ്നവിധിക്കായുമൊക്കെ ഊരാളി പല സ്ഥലത്തും പോകാറുണ്ടായിരുന്നു. 

ഒരിക്കൽ കായംകുളം ഭാഗത്തു പടയണി കഴിഞ്ഞു വരവെ, ഒരാൾ മരത്തിൽ തല കീഴായി തൂങ്ങിക്കിടക്കുന്നു. ഊരാളിക്ക് മുന്നോട്ടു പോകാനാകുന്നില്ല. ആരാണെന്റെ വഴി മുടക്കുന്നതെന്ന് ഊരാളിയുടെ ചോദ്യം. കായംകുളം കൊച്ചുണ്ണി എന്നു മറുപടി. 

kayamkulam-kochunni-temple-03

എന്റെ കൂടെ വരുന്നോ എന്ന് ഈരാളിയുടെ മറുചോദ്യം. ഉത്തരമായി, വന്നാൽ എന്തു തരും എന്ന് മറ്റൊരു ചോദ്യം. എന്റെ മുന്നിൽ ഇരുത്താമെന്ന് ഊരാളിയുടെ വാഗ്ദാനം. ഇതു കേട്ട് ഒപ്പം പോന്ന കൊച്ചുണ്ണിയെ മലദേവർക്കു മുന്നിലെ കാവിൽ പ്രതിഷ്ഠിച്ചെന്നാണ് വിശ്വാസം. 

തങ്ങളുടെയും സ്വത്തിന്റെയും സംരക്ഷകനും കാവൽക്കാരനുമാണ് കായംകുളം കൊച്ചുണ്ണിയെന്ന് ഇവിടത്തുകാർ വിശ്വസിക്കുന്നു. കാരംവേലി, ഇലന്തൂർ, പുന്നയ്ക്കാട്, കർത്തവ്യം, കാഞ്ഞിരവേലി, ആറന്മുള, നാരങ്ങാനം എന്നീ ഏഴുകരകളെ അറിയിച്ചു നടത്തുന്ന വിഷു ഉത്സവത്തിനെത്തുന്നവരും കായംകുളം കൊച്ചുണ്ണിയുടെ അനുഗ്രഹം തേടി പ്രാർഥിച്ചുപോരുന്നു. 

kayamkulam-kochunni-temple-04

വിവിധ സ്ഥലങ്ങളിൽ നിന്ന് ഭക്തർ ക്ഷേത്രത്തിലെത്തി കായംകുളം കൊച്ചുണ്ണി നടയിൽ മെഴുകുതിരി കത്തിച്ചും കാണിക്കയിട്ടും പ്രാർഥിക്കാറുണ്ടെന്ന് ക്ഷേത്രഭരണ സമിതി സെക്രട്ടറി എ.പി.ആനന്ദൻ പറഞ്ഞു. കായംകുളം കൊച്ചുണ്ണി എന്ന സിനിമ ഇറങ്ങിയ ശേഷം ക്ഷേത്രത്തിന് കൂടുതൽ പ്രശസ്തി വന്നെന്നും നടൻ മോഹൻലാലും ഇവിടെയെത്തിയിരുന്നെന്നും ആനന്ദൻ പറഞ്ഞു. 

English Summary: Significance of Edappara Maladevar Nada Temple

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}